- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
അടുത്തവർഷത്തോടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പ്; പുതിയ പദ്ധതി പ്രവാസികൾക്കും ഗുണകരം
മനാമ: ബഹ്റൈനിൽ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം മേയോടെ നടപ്പാക്കാൻ തീരുമാനമായി. സ്വദേശികൾക്കുള്ള ഇൻഷുറൻസ് പ്രീമിയം സർക്കാർ സോഷ്യൽ ഹെൽത് ഇൻഷുറൻസ് ഫണ്ടിലേക്ക് അടക്കും. പ്രവാസികൾക്കുള്ള തുക അവരവരുടെ സ്‌പോൺസർമാർ സർക്കാർ അംഗീകാരമുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലേക്ക് അടക്കേണ്ടി വരും. ഈ വർഷം അവസാനത്തോടെ ഇതുസംബന്ധിച്ച നിയമത്തിന് അന്തിമരൂപം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർക്കാർ ഇൻഷുറൻസ് ഫണ്ടിലേക്കും ഇൻഷുറൻസ് ഫണ്ട് ആശുപത്രിയിലേക്കും പണം നൽകുന്ന സംവിധാനമായതിനാൽ ആരോഗ്യമേഖലയിലെ ധനവിനിയോഗം കൂടുതൽ കാര്യക്ഷമമാകും. പുതിയ നിയമം നിലവിൽ വന്നാൽ, ആശുപത്രികളും ഹെൽത്ത് സെന്ററുകളും പൊതുജനാ രോഗ്യകാര്യങ്ങൾക്കുള്ള പണത്തിനായി മന്ത്രാലയത്തെ സമീപിക്കേണ്ടി വരില്ല. പണത്തിന്റെ കാര്യങ്ങൾ ഇൻഷുറൻസ് കമ്പനികളുടെ ചുമതലയാകും. ഏത് ഡോക്ടറെ കാണിക്കണമെന്നും ഏത് ആശുപത്രിയിൽ പോകണമെന്നുമുള്ള കാര്യങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രോഗികൾക്കുണ്ടാകും.
മനാമ: ബഹ്റൈനിൽ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം മേയോടെ നടപ്പാക്കാൻ തീരുമാനമായി. സ്വദേശികൾക്കുള്ള ഇൻഷുറൻസ് പ്രീമിയം സർക്കാർ സോഷ്യൽ ഹെൽത് ഇൻഷുറൻസ് ഫണ്ടിലേക്ക് അടക്കും. പ്രവാസികൾക്കുള്ള തുക അവരവരുടെ സ്‌പോൺസർമാർ സർക്കാർ അംഗീകാരമുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലേക്ക് അടക്കേണ്ടി വരും.
ഈ വർഷം അവസാനത്തോടെ ഇതുസംബന്ധിച്ച നിയമത്തിന് അന്തിമരൂപം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർക്കാർ ഇൻഷുറൻസ് ഫണ്ടിലേക്കും ഇൻഷുറൻസ് ഫണ്ട് ആശുപത്രിയിലേക്കും പണം നൽകുന്ന സംവിധാനമായതിനാൽ ആരോഗ്യമേഖലയിലെ ധനവിനിയോഗം കൂടുതൽ കാര്യക്ഷമമാകും.
പുതിയ നിയമം നിലവിൽ വന്നാൽ, ആശുപത്രികളും ഹെൽത്ത് സെന്ററുകളും പൊതുജനാ രോഗ്യകാര്യങ്ങൾക്കുള്ള പണത്തിനായി മന്ത്രാലയത്തെ സമീപിക്കേണ്ടി വരില്ല. പണത്തിന്റെ കാര്യങ്ങൾ ഇൻഷുറൻസ് കമ്പനികളുടെ ചുമതലയാകും. ഏത് ഡോക്ടറെ കാണിക്കണമെന്നും ഏത് ആശുപത്രിയിൽ പോകണമെന്നുമുള്ള കാര്യങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രോഗികൾക്കുണ്ടാകും.