- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പനി ഹെൽത്ത് ഇൻഷ്വറൻസ് പോളിസി നഷ്ടമായ പ്രവാസികൾക്ക് ഇരുട്ടടിയായി ഒമാൻ മെഡികെയർ; കാഷ് പെയ്മെന്റ് നടത്തുന്നവർക്ക് കൂടുതൽ തുക അടയ്‌ക്കേണ്ടി വരുമെന്ന് റിപ്പോർട്ട്
മസ്‌ക്കറ്റ്: കമ്പനിയുടെ ഹെൽത്ത് ഇൻഷ്വറൻസ് പോളിസി നഷ്ടമായ പ്രവാസികൾക്ക് ചികിത്സയ്ക്കായി ആശുപത്രികളിൽ കാഷ് പെയ്‌മെന്റുകൾ നടത്തുമ്പോൾ കൂടുതൽ അടയ്‌ക്കേണ്ട സാഹചര്യമാണെന്ന് റിപ്പോർട്ട്. ഇൻഷ്വറൻസ് പോളിസി ഉള്ളവരെക്കാൾ ഏതാണ്ട് ഇരട്ടിയോളം കാഷ് പേയ്‌മെന്റു നടത്തേണ്ടി വരുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ആശുപത്രിയുടെ ഈ ഇരട്ടത്താപ്പിനെ ആരോഗ്യവകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തിട്ടുണ്ട്. കാഷ് പേയ്‌മെന്റുകൾ നടത്തുന്ന രോഗികൾക്ക് എന്തുകൊണ്ടാണ് കൂടുതൽ തുക അടയ്‌ക്കേണ്ടി വരുന്നതെന്നും ഇത്തരത്തിൽ ചൂഷണത്തിന് വിധേയരാകുന്ന വിദേശികൾ മിനിസ്ട്രിയിൽ പരാതി നൽകണമെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. രാജ്യത്ത് സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങിയതോടെ ഒട്ടേറെ തൊഴിലുടമകളും തൊഴിലാളികൾക്കുള്ള ഇൻഷ്വറൻസ് കവറേജ് റദ്ദാക്കിയിരുന്നു. കൂടുതൽ പേരോടും പോളിസികൾ കാൻസൽ ചെയ്യാൻ കമ്പനിയുടമകൾ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ ചില കമ്പനികൾ തൊഴിലാളികൾക്ക് ചികിത്സയ്ക്കായി ആദ്യം പണമടച്ച ശേഷം പിന്നീട് ക്ലെയിം നടത്താമ
മസ്‌ക്കറ്റ്: കമ്പനിയുടെ ഹെൽത്ത് ഇൻഷ്വറൻസ് പോളിസി നഷ്ടമായ പ്രവാസികൾക്ക് ചികിത്സയ്ക്കായി ആശുപത്രികളിൽ കാഷ് പെയ്‌മെന്റുകൾ നടത്തുമ്പോൾ കൂടുതൽ അടയ്‌ക്കേണ്ട സാഹചര്യമാണെന്ന് റിപ്പോർട്ട്. ഇൻഷ്വറൻസ് പോളിസി ഉള്ളവരെക്കാൾ ഏതാണ്ട് ഇരട്ടിയോളം കാഷ് പേയ്‌മെന്റു നടത്തേണ്ടി വരുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ആശുപത്രിയുടെ ഈ ഇരട്ടത്താപ്പിനെ ആരോഗ്യവകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തിട്ടുണ്ട്. കാഷ് പേയ്‌മെന്റുകൾ നടത്തുന്ന രോഗികൾക്ക് എന്തുകൊണ്ടാണ് കൂടുതൽ തുക അടയ്‌ക്കേണ്ടി വരുന്നതെന്നും ഇത്തരത്തിൽ ചൂഷണത്തിന് വിധേയരാകുന്ന വിദേശികൾ മിനിസ്ട്രിയിൽ പരാതി നൽകണമെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
രാജ്യത്ത് സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങിയതോടെ ഒട്ടേറെ തൊഴിലുടമകളും തൊഴിലാളികൾക്കുള്ള ഇൻഷ്വറൻസ് കവറേജ് റദ്ദാക്കിയിരുന്നു. കൂടുതൽ പേരോടും പോളിസികൾ കാൻസൽ ചെയ്യാൻ കമ്പനിയുടമകൾ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ ചില കമ്പനികൾ തൊഴിലാളികൾക്ക് ചികിത്സയ്ക്കായി ആദ്യം പണമടച്ച ശേഷം പിന്നീട് ക്ലെയിം നടത്താമെന്നും സമ്മതിക്കുന്നുണ്ട്. ഈയവസരത്തിലാണ് പോളിസി ഹോൾഡർമാരേക്കാളും കൂടുതൽ തുക കാഷ് പെയ്‌മെന്റുകൾ നൽകുന്നവർ അടയ്‌ക്കേണ്ടി വരുന്നത്. തുക ഏതാണ്ട് ഇരട്ടിയാളോമാണെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.
കാഷ് പെയ്‌മെന്റു നടത്തുന്നവരും എംപ്ലോയർ മുഖേന ഇൻഷ്വർ ചെയ്യപ്പെട്ടവരും തമ്മിൽ ഇത്രയേറെ അന്തരം നിലനിൽക്കുന്ന സാഹചര്യം ചോദ്യം ചെയ്തുകൊണ്ടാണ് എംഒഎച്ച് ഉദ്യോഗസ്ഥൻ എത്തിയിരിക്കുന്നത്. ചില കമ്പനികളാകട്ടെ പോളിസികൾ കാൻസൽ ചെയ്യുന്നതിന് പകരം പോളിസി ലിമിറ്റ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു. പ്രസവം, ഡെന്റൽ, ഒപ്റ്റിക്കൽ തുടങ്ങിയ മേഖലകളിലുള്ള കവർ റദ്ദാക്കിയിട്ടുണ്ട്. ഹെൽത്ത് ഇൻഷ്വറൻസ് പൂർണമായും റദ്ദാക്കുന്നതിന് പകരം ചില മേഖലകളിലുള്ള ഇൻഷ്വറൻസ് റദ്ദാക്കുക വഴിയും കമ്പനികൾ ലാഭം നേടുന്നുണ്ട്.
ഇത്തരത്തിൽ കാഷ് പെയ്‌മെന്റുകൾക്ക് കൂടുതൽ തുക അടയ്‌ക്കേണ്ടി വരുന്നവർ പരാതിയുമായി മുന്നിട്ടിറങ്ങണമെന്നും മന്ത്രാലയം ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടുണ്ട്.