കുവൈറ്റ് സിറ്റി: ഹെൽത്ത് ഇൻഷ്വറൻസ് ചാർജുകളിൽ വർധന വരുത്തുമെന്ന് ഉറപ്പാക്കി ഹെൽത്ത് മിനിസ്ട്രി. അതേ സമയം ഇതു പ്രാബല്യത്തിൽ വരുത്താൻ രണ്ടു വർഷമെങ്കിലും എടുക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. പുതിയ ആശുപത്രികളിലും ഹെൽത്ത് ഇൻഷ്വറൻസ് സംബന്ധിച്ച രേഖകൾ ശരിയാക്കുന്നതിനാണ് ഇത്രയും കാലതാമസമെടുക്കുന്നത്

അതേസമയം ഹെൽത്ത് ഇൻഷ്വറൻസ് സെന്ററുകൾക്കു മുമ്പിൽ ഇപ്പോൾ അനുഭവപ്പെടുത്തുന്ന തിരക്ക് ഒഴിവാക്കാൻ പ്രവാസികൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വിദേശികളുടെ ഹെൽത്ത് ഇൻഷ്വറൻസ് കാലാവധി അടുക്കുമ്പോൾ മാത്രം പുതുക്കിയാൽ മതിയെന്നും ചാർജ് വർധനയുടെ പേരിൽ ഇപ്പോഴേ തിരക്കു കൂട്ടേണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി.

ഹെൽത്ത് ഇൻഷ്വറൻസ് ചാർജുകൾ വർധിപ്പിക്കാൻ പോകുന്നുവെന്നും മന്ത്രാലയവുമായുള്ള വിദേശികളുടെ ഹെൽത്ത് ഇൻഷ്വറൻസ് കോൺട്രാക്ട് റദ്ദാക്കുകയാണെന്നുമുള്ള എന്ന വാർത്ത പുറത്തായതിനെ തുടർന്ന് പ്രവാസികൾ ഹെൽത്ത് ഇൻഷ്വറൻസ് സെന്ററുകൾക്കു മുന്നിൽ തടിച്ചുകൂടിയിരുന്നു.