- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മാസം 21 മുതൽ വിദേശികളുടെ കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷ്വറൻസ് നിർബന്ധം; സാധാരണക്കാരായ പ്രവാസികൾക്ക് അധിക ബാധ്യത
റിയാദ്: ഫാമിലി സ്റ്റാറ്റസിലല്ലാതെ കുടുംബത്തോടൊപ്പം കഴിയുന്ന ആയിരക്കണക്കിന് വിദേശികൾക്ക് അധിക ബാധ്യത ഉണ്ടാക്കുന്ന നിർബന്ധിത മെഡിക്കൽ ഇൻഷ്വറൻസ് ഈ മാസം 21 മുതൽ പ്രാബല്യത്തിൽ വരും. സൗദി സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷൂറൻസ് നിർബന്ധമാക്കുന്ന നിയമം ആ
റിയാദ്: ഫാമിലി സ്റ്റാറ്റസിലല്ലാതെ കുടുംബത്തോടൊപ്പം കഴിയുന്ന ആയിരക്കണക്കിന് വിദേശികൾക്ക് അധിക ബാധ്യത ഉണ്ടാക്കുന്ന നിർബന്ധിത മെഡിക്കൽ ഇൻഷ്വറൻസ് ഈ മാസം 21 മുതൽ പ്രാബല്യത്തിൽ വരും. സൗദി സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷൂറൻസ് നിർബന്ധമാക്കുന്ന നിയമം ആണ് 21 മുതൽ പ്രാബല്യത്തിൽ വരുന്നത്.
നടപ്പിൽ വരുത്തുന്ന ഹെൽത്ത് ഇൻഷൂറൻസ് നിയമമനുസരിച്ച് ഇൻഷൂർ എടുക്കാത്തവർക്ക് ഇഖാമ എടുക്കാനോ പുതുക്കാനോ സാ
ധ്യമാവില്ല. പാസ്‌പോർട്ട് വിഭാഗത്തിന്റെ സേവനത്തിന് സമീപിക്കുന്നവർ തങ്ങളുടെ ആശ്രിതർക്ക് ഇൻഷൂർ എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഇൻഷൂറൻസ്, പാസ്‌പോർട്ട് വിഭാഗങ്ങളെ ഓൺലൈൻ വഴി ബന്ധിപ്പിച്ചതിനാലാണിത്.
സ്വകാര്യ കമ്പനിയികൾ ജോലിക്കാരന്റെ ആശ്രിതർക്ക് ഉൾപ്പെടെയുള്ള മെഡിക്കൽ ഇൻഷൂറൻസ് പ്രീമിയം നൽകണമെന്നും അല്ലാത്ത കമ്പനികൾക്ക് ആരോഗ്യ സമിതി നിയമാവലി അനുസരിച്ച് തൽക്കാലികമായോ സ്ഥിരമായോ റിക്രൂട്ടിങ് നിർത്തിവെക്കുമെന്നും കോഓപറേറ്റീവ് ഇൻഷൂറൻസ് വിഭാഗം വ്യക്തമാക്കിയിരുന്നു.
പാസ്‌പോർട്ട് വിഭാഗം (ജവാസാത്ത്), നാഷനൽ ഇൻഫർമേഷൻ സെന്റർ, അൽഅലം ഐ.ടി കമ്പനി എന്നിവ സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. സ്വദേശികൾക്കും സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുമെന്നതിനാൽ വിദേശികൾ ഉൾപ്പെടെ രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും മെഡിക്കൽ കവറേജ് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അടുത്ത ഘട്ടത്തിൽ സൗദിയിലേക്ക് സന്ദർശനവിസയിൽ വരുന്നവർക്കും മെഡിക്കൽ ഇൻഷൂറൻസ് നിർബന്ധമാവും.
ഫാമിലി സ്റ്റാറ്റസിലല്ലാതെ രാജ്യത്ത് കുടുംബത്തോടൊപ്പം കഴിയുന്ന ആയിരക്കണക്കിന് വിദേശികൾക്ക് പുതിയ നിയമം അധികബാധ്യത
വരുത്തിവെക്കും. കുടുംബത്തിന്റെ മെഡിക്കൽ ഇൻഷൂറൻസ് കമ്പനി നൽകാത്ത സാഹചര്യത്തിൽ സ്വന്തമായി ചെലവ് വഹിക്കാൻ ഇത്തരം കുറഞ്ഞ വരുമാനക്കാർ നിർബന്ധിതരായിത്തീരും.അതേസമയം ഫാമിലി സ്റ്റാറ്റസുള്ള ജോലിക്കാരുടെ ആശ്രിതർ ഉൾപ്പെടെയുള്ളവർക്ക് മെഡിക്കൽ ഇൻഷൂറൻസ് പ്രീമിയം തൊഴിലുടമ നൽകുന്നതിനാൽ അത്തരക്കാർക്ക് നിയമം അധിക ചിലവുണ്ടാക്കില്ല.