- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർണ സജ്ജം; കോവിഷീൽഡ് വാക്സിനെ കുറിച്ച് ആശങ്കകളില്ലെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർണ സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്തിന് എത്ര വാക്സിൻ യൂണിറ്റുകൾ ലഭിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. വൈകാതെ തന്നെ വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷ. കോവിഷീൽഡ് വാക്സിനെ കുറിച്ച് ആശങ്കകളില്ലെന്നും മന്ത്രി ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി ഡ്രൈ റണിൽ പങ്കെടുക്കാൻ തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിൽ എത്തിയതായിരുന്നു ആരോഗ്യ മന്ത്രി.
കേരളത്തിലെ നാല് ജില്ലകളിലാണ് കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ തുടങ്ങിയത്. തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്.രാവിലെ ഒമ്പതിന് ആരംഭിച്ച ഡ്രൈ റൺ 11ന് അവസാനിക്കും.