- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ സ്വീകരിക്കാൻ ഭയക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി; ഗുരുതര പാർശ്വഫലങ്ങളൊന്നുമില്ല; കേരളം പൂർണമായും വാക്സിനേഷന് വേണ്ടി സജ്ജമാണെന്നും കെ കെ ശൈലജ ടീച്ചർ
തിരുവനന്തപുരം: നിശ്ചിത ഇടവേളകളിൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്താൽ മാത്രമേ ഫലപ്രാപ്തി ഉണ്ടാകൂ എന്ന് ആരോഗ്യമ ന്ത്രി കെ കെ ശൈലജ ടീച്ചർ. വാക്സിന് ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാകുമെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ശിൽപശാലയിലാണ് പ്രതികരണം.
ചിലർക്ക് പനി പോലുള്ള പാർശ്വഫലങ്ങൾ കണ്ടിട്ടുണ്ട്. മരുന്നുകളോട് അലർജി ഉള്ളവർ വാക്സിൻ കേന്ദ്രത്തിൽ എത്തുമ്പോൾ തന്നെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പാർശ്വഫലങ്ങളിൽ ഭയക്കേണ്ടതില്ല. ആദ്യ ഡോസ് എടുത്ത് കഴിയുമ്പോൾ തന്നെ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അറിയാനാകും. നിലവിൽ വാക്സിൻ നൽകിയ രാജ്യങ്ങളിലൊന്നും ഗുരുതര പാർശ്വഫലങ്ങൾ കണ്ടിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി.
ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകിയ ശേഷം മുൻഗണന രീതിയിൽ മറ്റുള്ളവർക്ക് നൽകും. കേരളം പൂർണമായും വാക്സിനേഷന് വേണ്ടി സജ്ജമാണ്. ചുരുങ്ങിയ സമയം കൊണ്ട് എല്ലാ തയ്യാറെടുപ്പുകളും എടുത്ത ആരോഗ്യപ്രവർത്തകരെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്തിന് വിജയകരമായി കോവിഡിനെ നിയന്ത്രിക്കാനായി എന്നാണ് കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോക്ടർ ബി ഇക്‌ബാൽ പറഞ്ഞ്. കേരളത്തിൽ മരണ നിരക്ക് കുറഞ്ഞു. രോഗികൾ വർദ്ധിച്ചാലും, അത് നിയന്ത്രിക്കാനാകണം. എല്ലാ രോഗികൾക്കും ചികിത്സ നൽകാൻ കഴിയണം. അതിന് കഴിഞ്ഞു. എല്ലാവർക്കും സൗജന്യ ചികിത്സയും, ഭക്ഷണവും, ടെസ്റ്റിംഗിനും കഴിഞ്ഞു. അതും കേരളത്തിന്റെ പ്രത്യേകതയാണെന്നും ഡോക്ടർ ബി ഇക്‌ബാൽ ചൂണ്ടിക്കാട്ടി.
പൊതുജനങ്ങൾക്ക് വാക്സിൻ സംബന്ധിച്ച് സംശയങ്ങൾ തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോക്ടർ രാജീവ് സദാനന്ദൻ, ഡബ്ല്യു ട. എച്ച്. ഒ പ്രതിനിധി റോഡറിഗോ എച്ച് ഓഫ്രിൻ, തിരുവനന്തപുരം മെഡിക്കൽ കൊളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ ഇന്ദു പിഎസ് തുടങ്ങിയവരും പങ്കെടുത്തു. പൊതുജനങ്ങൾക്ക് വാക്സിൻ സംബന്ധിച്ച് സംശയങ്ങൾ തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോക്ടർ രാജീവ് സദാനന്ദൻ, ഡബ്ല്യു ട. എച്ച്. ഒ പ്രതിനിധി റോഡറിഗോ എച്ച് ഓഫ്രിൻ, തിരുവനന്തപുരം മെഡിക്കൽ കൊളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ ഇന്ദു പിഎസ് തുടങ്ങിയവരും പങ്കെടുത്തു.
മറുനാടന് ഡെസ്ക്