- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീസ് വാലി സമൂഹത്തിനു പ്രതീക്ഷ പകരുന്നുവെന്ന് ആരോഗ്യ മന്ത്രി; 'സെന്റർ ഫോർ വുമൺ ഇൻ ഡിസ്ട്രെസ്' പദ്ധതി പ്രഖ്യാപിച്ച് കെ കെ ഷൈലജ ടീച്ചർ
കോതമംഗലം: വേദനിക്കുന്നവരെ ചേർത്തു പിടിക്കുന്ന പീസ് വാലിയുടെ പ്രവർത്തനശൈലി സമൂഹത്തിനു പ്രതീക്ഷ പകരുന്നതാണെന്ന് സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ഷൈലജ ടീച്ചർ പറഞ്ഞു.സർക്കാർ സംവിധാനങ്ങളോടൊപ്പം നിരാലാംബരായ ആളുകളെ ചേർത്തു പിടിക്കുന്ന പീസ് വാലിയുടെ ശൈലി അനുകരണീയമാണ്.
പീസ് വാലിയിൽ പുതുതായി ആരംഭിക്കുന്ന 'സെന്റർ ഫോർ വുമൺ ഇൻ ഡിസ്ട്രെസ്' പദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മാറാരോഗങ്ങളാലുംസാമൂഹിക സാഹചര്യങ്ങളാലും നിസ്സഹായരായി പോകുന്ന നിരവധി സഹോദരിമാർക്ക് പീസ് വാലിയുടെ പുതിയ സംരംഭം തണലാകുമെന്ന് അവർ കൂട്ടിചേർത്തു. പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.
13000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന പുതിയ പ്രൊജക്ററ്റിൽ നൂറു പേർക്കുള്ള പുനരധിവാസ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. കോതമംഗലം നെല്ലികുഴിയിൽ വിശാലമായ പത്തേക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന പീസ് വാലിക്ക് കീഴിൽ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം, പാലിയേറ്റീവ് കെയർ, ഡയാലിസിസ് സെന്റർ, നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ കേന്ദ്രം, സഞ്ചരിക്കുന്ന ആശുപത്രി എന്നീ പ്രവർത്തനങ്ങളാണ് നിലവിലുള്ളത്.
മറുനാടന് മലയാളി ലേഖകന്.