- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജിന് ഒരുങ്ങി സൗദി; പകർച്ചവ്യാധികൾ വർധിച്ച സാഹചര്യത്തിൽ കർശന സുരക്ഷാ സംവിധാനമൊരുക്കി ആരോഗ്യവകുപ്പ്
ജിദ്ദ: അടുത്തകാലത്ത് പകർച്ചാ വ്യാധികൾ ഏറെ വർധിച്ച സാഹചര്യത്തിൽ ഹജ്ജ് തീർത്ഥാടകർക്ക് കർശന സുരക്ഷാ സംവിധാനമൊരുക്കി ആരോഗ്യവകുപ്പ്. ഹജ്ജിനെത്തുന്ന തീർത്ഥാടകർക്ക് പകർച്ചവ്യാധികൾ പിടിപെടാതിരിക്കാനാണ് ആരോഗ്യവകുപ്പ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മക്കയിലും മദീനയിലും തീർത്ഥാടനത്തിന് എത്തുന്ന ലക്ഷണക്കണക്കിന് ആൾക്കാർക്ക് ആര
ജിദ്ദ: അടുത്തകാലത്ത് പകർച്ചാ വ്യാധികൾ ഏറെ വർധിച്ച സാഹചര്യത്തിൽ ഹജ്ജ് തീർത്ഥാടകർക്ക് കർശന സുരക്ഷാ സംവിധാനമൊരുക്കി ആരോഗ്യവകുപ്പ്. ഹജ്ജിനെത്തുന്ന തീർത്ഥാടകർക്ക് പകർച്ചവ്യാധികൾ പിടിപെടാതിരിക്കാനാണ് ആരോഗ്യവകുപ്പ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മക്കയിലും മദീനയിലും തീർത്ഥാടനത്തിന് എത്തുന്ന ലക്ഷണക്കണക്കിന് ആൾക്കാർക്ക് ആരോഗ്യപരമായ തടസങ്ങളൊന്നും കൂടാതെ ഹജ്ജ് നിർവഹിച്ചു തിരിച്ചുപോകുന്നതിന് ബൃഹത്തായ പദ്ധതികളാണ് ആരോഗ്യമന്ത്രാലയം ആവിഷ്‌ക്കരിച്ചിരിക്കുന്നതെനന് ഹജ്ജ് കമ്മിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്.
മെർസ്, എബോള, മഞ്ഞപ്പിത്തം, ഇൻഫ്‌ലുവൻസാ തുടങ്ങിയ പകർച്ചവ്യാധികൾ അടുത്തകാലത്ത് പെരുകിയ സാഹചര്യത്തിലാണ് ആരോഗ്യസുരക്ഷയ്ക്ക് പദ്ധതികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സൂര്യാഘാതം ഏൽക്കുന്നവരേയും പ്രകൃതിക്ഷോഭത്തിന് ഇരയാകുന്നവരേയും ചികിത്സിക്കാൻ പ്രത്യേകം പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ഇതിന് വേണ്ടി ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകിവരുന്നുണ്ടെന്ന് മന്ത്രാലയം വെളിപ്പെടുത്തി.
ഹജ്ജ് തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങൾ നിരീക്ഷിക്കുന്നതിന് മറ്റു മന്ത്രാലയങ്ങളുമായി ആരോഗ്യമന്ത്രാലയം ബന്ധപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ, ടെക്‌നിക്കൽ, അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളിലേക്കായി 20,000ത്തിലധികം ആൾക്കാരെയാണ് ഹജ്ജുമായി ബന്ധപ്പെട്ട് പുതുതായി റിക്രൂട്ട് ചെയ്തിരികിക്കുന്നത്. അപൂർവ രോഗങ്ങൾ ചികിത്സിക്കുന്നതിന് പ്രത്യേകം പരിശീനം ലഭിച്ച 400ലധികം ഡോക്ടർമാരേയും തയാറാക്കിയിട്ടുണ്ട്.
ഭക്ഷണപദാർഥത്തിലൂടെ വിഷാംശം ഉള്ളിൽ ചെല്ലുന്നതിനെതിരേ കടുത്ത ജാഗ്രത പാലിക്കാൻ ഇത്തവണ മന്ത്രാലയം നടപടി സ്വീകരിക്കും. പാകം ചെയ്ത ഭക്ഷണം രണ്ടു മണിക്കൂറിലധികം സൂക്ഷിക്കാൻ പാടില്ലെന്ന നിർദ്ദേശം തീർത്ഥാടകർക്ക് നൽകും. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് നന്നായി കഴുകണമെന്നാണ് നിർദ്ദേശം. വ്യക്തി ശുചിത്വത്തിലും പ്രാധാന്യം കൊടുക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് ബോധവത്ക്കരണം നടത്തും. പ്രമേഹം, രക്താതിസമ്മർദം, ഹൃദ്രോഗം, ആസ്ത്മ, ആർത്രൈറ്റീസ്, മൈഗ്രേൻ, ചുഴലി, ചർമരോഗങ്ങൾ, മാനസികാസ്വാസ്ഥ്യങ്ങൾ, അൾസർ തുടങ്ങിയ രോഗങ്ങളുള്ളവരും ഏറെ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.