- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുണിയൊന്നും ഉടുക്കാതെ ഉറങ്ങിയാൽ ആയുസ്സ് കൂടും; പൂർണ നഗ്‌നമായി ഉറങ്ങുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ?
തുണിയുടുക്കാതെ കിടന്നുറങ്ങുന്നത് എന്തോ മഹാപാതകമാണെന്ന തരത്തിലാണ് നമ്മിൽ പലരും കാണുന്നത്. അത്തരക്കാരെ മോശക്കാരായി ചിത്രീകരിക്കുന്ന പ്രവണതയും നിലനിൽക്കുന്നുണ്ട്. എന്നാൽ പൂർണനഗ്‌നമായി ഉറങ്ങിയാൽ ആരോഗ്യപരമായി പലവിധ നേട്ടങ്ങളുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. യുഎസ് നാഷണൽ സ്ലീപ് ഫൗണ്ടേഷൻ അടുത്തിടെ നടത്തിയ പഠനത്തിലൂടെയാണ് തുണിയുടുക്
തുണിയുടുക്കാതെ കിടന്നുറങ്ങുന്നത് എന്തോ മഹാപാതകമാണെന്ന തരത്തിലാണ് നമ്മിൽ പലരും കാണുന്നത്. അത്തരക്കാരെ മോശക്കാരായി ചിത്രീകരിക്കുന്ന പ്രവണതയും നിലനിൽക്കുന്നുണ്ട്. എന്നാൽ പൂർണനഗ്‌നമായി ഉറങ്ങിയാൽ ആരോഗ്യപരമായി പലവിധ നേട്ടങ്ങളുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. യുഎസ് നാഷണൽ സ്ലീപ് ഫൗണ്ടേഷൻ അടുത്തിടെ നടത്തിയ പഠനത്തിലൂടെയാണ് തുണിയുടുക്കാതെ ഉറങ്ങുന്നതിന്റെ ആരോഗ്യകരമായ ഗുണങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. അത്തരത്തിലുള്ള ചില പ്രധാനപ്പെട്ട ഗുണങ്ങളെന്തൊക്കെയാണെന്ന് പരിശോധിക്കാം.
1. ഉറക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെടും
ശരീരം കൂടുതൽ ചൂടാകാതിരിക്കാൻ നഗ്‌നമായി ഉറങ്ങുന്നതിലൂടെ സാധിക്കും. ഇതിലൂടെ നമുക്ക് നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. തുണിയില്ലാതെ ഉറങ്ങിയാൽ ശരീരത്തിന് അതിന്റെ ഊഷ്മാവിനെ താഴ്ന്ന നിലയിൽ ക്രമീകരിക്കാനാകുന്നു. ഇതിലൂടെ തലച്ചോറിന് നല്ല ഉറക്കം കരഗതമാകുന്നു. ഉറങ്ങുമ്പോൾ കൂടുതൽ വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ ശരീരത്തിന് ഊഷ്മാവ് ക്രമീകരിക്കുവാൻ കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് ഓക്‌സോഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സർകാഡിയൻ ന്യൂറോസയൻസിലെ പ്രഫസറായ റസൽ ഫോസ്റ്റർ പറയുന്നത്.
2. ഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ദിവസവും പലവിധ സമ്മർദ്ദങ്ങളിൽ വലഞ്ഞാണ് നാം കിടക്കയിലെത്തുന്നത്. നല്ല ഉറക്കത്തിലൂടെ ഇത്തരം സമ്മർദങ്ങളെ ഇല്ലാതാക്കാനാകും. പലപ്പോഴും സമ്മർദം അമിത വണ്ണത്തിന് കാരണമാകാറുണ്ട്. എന്നാൽ തുണിയുടുക്കാതെ കിടന്നാൽ നന്നായുറങ്ങാനും അതു വഴി വളർച്ചാ ഹോർമോൺ കൂടുതൽ ഉൽപാദിപ്പിക്കപ്പെടുകയും സമ്മർദത്തിന് കാരണമാകുന്ന ഹോർമോൺ ഉൽപാദനം കുറയുകയും ചെയ്യുന്നു. ഇതിലൂടെ അമിത വണ്ണം ഇല്ലാതാകുകയും ചെയ്യും.
3. ഓർമയും വളർച്ചാ ഹോർമോണിന്റെ ഉൽപാദനവും വർധിക്കും
നല്ല ഓർമയുണ്ടാകുന്നതിന്റെ അടിസ്ഥാനം നല്ല ഉറക്കമാണ്. ഉറക്കത്തിലൂടെ വളർച്ചാ ഹോർമോണിന്റെ ഉൽപാദനവും ത്വരിതപ്പെടുന്നു. കോശങ്ങളുടെ അറ്റകുറ്റപ്പണികൾക്കും വളർച്ചയ്ക്കും വളർച്ചാ ഹോർമോൺ അത്യന്താപേക്ഷിതമാണ്.
4. ലൈംഗികാവയവങ്ങൾക്ക് ഗുണപ്രദം
നഗ്‌നമായി ഉറങ്ങുന്നതിലൂടെ സ്ത്രീപുരുഷ ലൈംഗികാവയവങ്ങൾക്ക് ഏറെ ഗുണപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ലൈംഗികാവയവങ്ങളിലുണ്ടാകുന്ന ഫംഗസ് ബാധയെ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. പുരുഷന്മാരുടെ പ്രത്യുല്പാദനക്ഷമത വർധിപ്പിക്കാനും ബീജത്തിന്റെ ഗുണമേന്മ വർധിപ്പിക്കാനും നഗ്‌നരായി ഉറങ്ങുന്നത് വഴിയൊരുക്കും.
5. പങ്കാളികൾ തമ്മിലുള്ള സ്‌നേഹം വർധിക്കുന്നു
പങ്കാളികൾ നഗ്‌നരായി കെട്ടിപ്പിടിച്ച് ഉറങ്ങുന്നത് അവർക്കിടിയിലുള്ള സ്‌നേഹം വർധിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. തോലി തോലിയോട് സ്പർശിക്കുമ്പോൾ ലൗവ് ഹോർമോണായ ഓക്‌സിടോസിന്റെ ഉൽപാദനം ത്വരിതപ്പെടുകയും അത് ശാരീരികവും വൈകാരികവുമായ അടുപ്പം വർധിപ്പിക്കുയും ചെയ്യുമെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഇതിലൂടെ സമ്മർദം വിഷാദം എന്നിവയെ ഇല്ലാതാക്കാനും സാധിക്കും.
6. കൂടുതൽ കലോറി എരിച്ച് കളയാം
നഗ്നരായ ഉറങ്ങുന്നത് ബ്രൗൺ ഫാറ്റ് പ്രവർത്തനസജ്ജമാക്കുന്നതിന് സഹായിക്കുന്നു. നല്ല കൊഴുപ്പ് എന്നാണ് ബ്രൗൺഫാറ്റ് അറിയപ്പെടുന്നത്. ഇതിന് താപത്തെ ഉൽപാദിപ്പിക്കാനുള്ള കഴിവുണ്ട്. ഈ താപമുപയോഗിച്ച വൈറ്റ് ബോഡി ഫാറ്റിൽ കുന്നുകൂടിയിരിക്കുന്ന കലോറിയെ എരിച്ച് കളയാൻ സാധിക്കും.
7. രക്തസമ്മർദം കുറയ്ക്കാം
പങ്കാളികൾ നഗ്‌നരായി കിടക്കുമ്പോൾ തൊലി തോലിയോട് ചേർന്ന് ഓക്‌സിടോസിൻ ഉൽപാദിപ്പിക്കുമെന്ന് പറഞ്ഞുവല്ലോ. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഹോർമോണാണിത്. രക്തസമ്മർദം കുറയ്ക്കാൻ ഇതിലൂടെ വഴിയൊരുങ്ങുകയും അത് ഹൃദയത്തിന് ഗുണം ചെയ്യുകയും ചെയ്യും. ഉത്കണ്ഠയെ ഇല്ലാതാക്കുന്ന ഈ ഹോർമോൺ പ്രതിരോധശേഷിയെ ബലപ്പെടുത്തുകയും ചെയ്യും.
വാൽക്കഷണം: -തുണിയില്ലാതെ ഉറങ്ങുന്നതിന്റെ ഗുണങ്ങൾ മനസ്സിലായില്ലേ.. ഇനിയെങ്കിലും കിടക്കയിലേക്ക് പോകുമ്പോൾ മസിലുപിടിക്കാതെ തുണികളൊരോന്നായി അഴിച്ച് വച്ചോളൂ.. എന്നാൽ വാതിലും ജനലുമെല്ലാം ഭദ്രമായി അടച്ച് ഒളിക്യാമറകളില്ലെന്നും അന്യരാരും ഇത് കാണുന്നില്ലെന്നും ഉറപ്പു വരുത്തിയാൽ നന്നായിരിക്കും..!!!!