തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിൽ അംഗീകൃത ഗൈഡുമാരായി 2018-19 വർഷത്തേയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിന് സർവ്വകലാശാലക്കു കീഴിലുള്ള യോഗ്യരായ അദ്ധ്യാപകരിൽ നിന്നും സർവ്വകലാശാലയുടെ അംഗീകൃത ആർ & ഡി ഇൻസ്റ്റിറ്റിയൂഷനുകളിലെ ശാസ്ത്രജ്ഞരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ രജിസ്ട്രാർ, കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല, മെഡിക്കൽ കോളേജ് പോസ്റ്റ്, തൃശൂർ - 680596 എന്ന വിലാസത്തിൽ മാർച്ച് ഇരുപത്തിയേഴിനകം ലഭിച്ചിരിക്കേണ്ടതാണ്. വെബ്സൈറ്റ് : www.kuhs.ac.in.