- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹെൽത്ത് സെക്രട്ടറി സ്ഥാനത്തേക്ക് സീമ വർമ്മ പരിഗണനയിൽ?
വാഷിങ്ടൺ ഡിസി: ഹെൽത്ത് സെക്രട്ടറിയായിരുന്ന ടോം പ്രൈസ് രാജിവെച്ച ഒഴിവിലേക്ക് ഇന്ത്യൻ അമേരിക്കൻ വംശജ സീമ വർമ്മയുടെ പേര് സജീവ പരിഗണനയിൽ. മെഡി കെയർ, മെഡിക്കെയ്ഡ് സർവീസിന്റെ അഡ്‌മിനിസ്ട്രേറ്ററായി ട്രംപ് നിയമിച്ച് സെനറ്റിന്റെ അംഗീകാരം ലഭിച്ച സീമ വർമ്മ യു.എസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളുമായി സഹകരിച്ച് മെഡിക്കെയ്ഡ് വിഷയത്തിൽ സ്വീകരിച്ച നിലപാടുകൾ ട്രംപ് ഉൾപ്പടെ എല്ലാവരുടേയും പ്രത്യേക പ്രശംസ നേടിയിരുന്നു. വെള്ളിയാഴ്ച ടോം പ്രൈസ് രാജി സമർപ്പിച്ചതോടെ അടുത്ത ഹെൽത്ത് സെക്രട്ടറി ആരാണെന്നുള്ള ചർച്ചകൾ വാഷിങ്ടണിൽ സജീവമാണ്. 'ഒബാമ കെയർ' പിൻവലിച്ച് പുതിയ ഇൻഷ്വറൻസ് പദ്ധതി പാസാക്കുന്നതിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ അടുത്ത വർഷമെങ്കിലും ഒബാമ കെയർ പിൻവലിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കണമെന്ന പ്രതീക്ഷയിലാണ് ട്രംപ്. ഫുഡ് ആൻഡ് അഡ്‌മിനിസ്ട്രേഷൻ കമ്മീഷണർ സ്‌കോട്ട് ഗോട്ട്ലിമ്പിനേയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മൈക്ക് പെൻസിന്റെ ഏറ്റവും അടുത്ത വിശ്വ
വാഷിങ്ടൺ ഡിസി: ഹെൽത്ത് സെക്രട്ടറിയായിരുന്ന ടോം പ്രൈസ് രാജിവെച്ച ഒഴിവിലേക്ക് ഇന്ത്യൻ അമേരിക്കൻ വംശജ സീമ വർമ്മയുടെ പേര് സജീവ പരിഗണനയിൽ.
മെഡി കെയർ, മെഡിക്കെയ്ഡ് സർവീസിന്റെ അഡ്‌മിനിസ്ട്രേറ്ററായി ട്രംപ് നിയമിച്ച് സെനറ്റിന്റെ അംഗീകാരം ലഭിച്ച സീമ വർമ്മ യു.എസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളുമായി സഹകരിച്ച് മെഡിക്കെയ്ഡ് വിഷയത്തിൽ സ്വീകരിച്ച നിലപാടുകൾ ട്രംപ് ഉൾപ്പടെ എല്ലാവരുടേയും പ്രത്യേക പ്രശംസ നേടിയിരുന്നു. വെള്ളിയാഴ്ച ടോം പ്രൈസ് രാജി സമർപ്പിച്ചതോടെ അടുത്ത ഹെൽത്ത് സെക്രട്ടറി ആരാണെന്നുള്ള ചർച്ചകൾ വാഷിങ്ടണിൽ സജീവമാണ്.
'ഒബാമ കെയർ' പിൻവലിച്ച് പുതിയ ഇൻഷ്വറൻസ് പദ്ധതി പാസാക്കുന്നതിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ അടുത്ത വർഷമെങ്കിലും ഒബാമ കെയർ പിൻവലിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കണമെന്ന പ്രതീക്ഷയിലാണ് ട്രംപ്.
ഫുഡ് ആൻഡ് അഡ്‌മിനിസ്ട്രേഷൻ കമ്മീഷണർ സ്‌കോട്ട് ഗോട്ട്ലിമ്പിനേയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മൈക്ക് പെൻസിന്റെ ഏറ്റവും അടുത്ത വിശ്വസ്ത എന്ന നിലയിൽ സീമ വർമ്മയ്ക്കാണ് കൂടുതൽ സാധ്യതയെന്നു കരുതുന്നു