- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്കുള്ള ഹെൽത്ത് സർവീസ് ഫീസ് വർധിപ്പിക്കാൻ നീക്കം; ഫീസ് വർധന ഫെബ്രുവരിയോടെ പ്രാബല്യത്തിൽ
കുവൈറ്റ് സിറ്റി: പ്രവാസികൾക്കുള്ള ഹെൽത്ത് സർവീസ് ഫീസ് വർധിപ്പിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ തന്നെ മന്ത്രാലയം പുറത്തിറക്കുമെന്നും പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം പകുതിയോടെ പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഫീസ് വർധന സ്വകാര്യ മേഖലയിൽ നിലനിൽക്കുന്നതിനെക്കാൾ ഒട്ടും കൂടുതൽ ആയിരിക്കുമെന്നും 20 ശതമാനത്തോളം കുറവായിരിക്കുമെന്നും വിലയിരുത്തുന്നുണ്ട്. പ്രവാസികൾക്കുള്ള ഹെൽത്ത് സർവീസ് ഫീസ് വർധിപ്പിക്കുന്നതു സംബന്ധിച്ച് അടുത്ത കാലത്ത് ഹെൽത്ത് മിനിസ്ട്രി ഒരു സർവേയും സംഘടിപ്പിച്ചിരുന്നു. മന്ത്രാലയത്തിലെ വിവിധ വകുപ്പ് അണ്ടർ സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞ ആഴ്ച വിഷയം ചർച്ചചെയ്യുകയും തീരുമാനത്തിലത്തെുകയും ചെയ്തിട്ടുണ്ട്. വിദേശികളിൽനിന്ന് ഇപ്പോൾ ഈടാക്കുന്ന ഫീസ് ഘടന വർഷങ്ങൾക്ക് മുമ്പ് നിലവിൽവന്നതാണ്. നിലവിലുള്ള ഫീസ് ആരോഗ്യസേവനങ്ങൾ നടത്തിക്കൊണ്ടുപോകാൻ തികയില്ല എന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ഫീസ് വർധനയ്ക്ക് സർക്കാർ മുന്നിട്ടിറങ്ങിയത്. ചിലതരം ല
കുവൈറ്റ് സിറ്റി: പ്രവാസികൾക്കുള്ള ഹെൽത്ത് സർവീസ് ഫീസ് വർധിപ്പിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ തന്നെ മന്ത്രാലയം പുറത്തിറക്കുമെന്നും പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം പകുതിയോടെ പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഫീസ് വർധന സ്വകാര്യ മേഖലയിൽ നിലനിൽക്കുന്നതിനെക്കാൾ ഒട്ടും കൂടുതൽ ആയിരിക്കുമെന്നും 20 ശതമാനത്തോളം കുറവായിരിക്കുമെന്നും വിലയിരുത്തുന്നുണ്ട്.
പ്രവാസികൾക്കുള്ള ഹെൽത്ത് സർവീസ് ഫീസ് വർധിപ്പിക്കുന്നതു സംബന്ധിച്ച് അടുത്ത കാലത്ത് ഹെൽത്ത് മിനിസ്ട്രി ഒരു സർവേയും സംഘടിപ്പിച്ചിരുന്നു.
മന്ത്രാലയത്തിലെ വിവിധ വകുപ്പ് അണ്ടർ സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞ ആഴ്ച വിഷയം ചർച്ചചെയ്യുകയും തീരുമാനത്തിലത്തെുകയും ചെയ്തിട്ടുണ്ട്. വിദേശികളിൽനിന്ന് ഇപ്പോൾ ഈടാക്കുന്ന ഫീസ് ഘടന വർഷങ്ങൾക്ക് മുമ്പ് നിലവിൽവന്നതാണ്. നിലവിലുള്ള ഫീസ് ആരോഗ്യസേവനങ്ങൾ നടത്തിക്കൊണ്ടുപോകാൻ തികയില്ല എന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ഫീസ് വർധനയ്ക്ക് സർക്കാർ മുന്നിട്ടിറങ്ങിയത്.
ചിലതരം ലബോറട്ടറി പരിശോധനകളുടെയും സ്‌കാനിങ്, എക്‌സ്‌റേ എന്നിവയുടെയും ചെലവ് വളരെ കൂടിയിട്ടും പഴയ ഫീസ് തന്നെയാണ് വിദേശികളിൽനിന്ന് ഈടാക്കുന്നത്. നിലവിലെ ഫീസിൽ 15-20 ശതമാനത്തിന്റെ വർധന വരുത്താനാണ് തീരുമാനം.