- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യ സർവകലാശാല പരീക്ഷകൾ 21 മുതൽ, വിദ്യാർത്ഥികൾക്ക് ആന്റിജൻ പരിശോധന നിർബന്ധം; മാർഗ നിർദ്ദേശം ഇറങ്ങി
തിരുവനന്തപുരം: ആരോഗ്യ സർവകലാശാല പരീക്ഷകൾ ഈ മാസം 21മുതൽ നടത്താൻ തീരുമാനം. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച മാർഗ നിർദ്ദേശം ഇറങ്ങി. അവസാന വർഷ എംബിബിഎസ് അടക്കം ഉള്ള പരീക്ഷകളാണ് നടത്താൻ തീരുമാനിച്ചത്.
വിദ്യാർത്ഥികൾക്ക് കോവിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്. പോസിറ്റീവ് ആയവർക്ക് പ്രത്യകം മുറിയിൽ പരീക്ഷ എഴുതാം. ഇവരുടെ പ്രാക്ടിക്കൽ പരീക്ഷ പിന്നീട് നടത്തും. ഹോസ്റ്റലിൽ എത്തേണ്ടവർ നേരത്തെ ആന്റിജൻ പരിശോധന നടത്തണം. ജൂലൈ ഒന്നിന് ശേഷം കോളേജ് തുറക്കുന്നത് ആലോചിക്കും. കോളേജ് തുറന്നാലും തിയറി ക്ലാസ് ഓൺ ലൈൻ വഴി തന്നെ നടക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story