- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകത്തൊളിഞ്ഞിരിക്കുന്ന മുലഞെട്ടുകൾ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുക്കാൻ യുവതികളുടെ നെട്ടോട്ടം; ദിവസവും ആവശ്യക്കാരുടെ എണ്ണം പെരുകുന്നുവെന്ന് സമ്മതിച്ച് ഡോക്ടർമാർ
മാറിടത്തിന്റെ ഭംഗി സ്ത്രീസൗന്ദര്യത്തിന്റെ പ്രതീകമായാണ് ഏറെപ്പേരും കരുതുന്നത്. സ്തനവലിപ്പം കൂട്ടുന്നതിനുവേണ്ടി ശസ്ത്രക്രിയക്ക് വിധേയരാകുന്നവരും ഏറെയാണ്. എന്നാൽ, കോസ്‌മെറ്റിക് സർജറി രംഗത്തെ പുതിയ പ്രവണതകളിലൊന്ന് മുലഞെട്ട് പുറത്തെടുക്കലിനുവേണ്ടിയുള്ളതാണെന്ന് ഡോക്ടർമാർ പറയുന്നു. സ്തനങ്ങൾക്കുള്ളിലേക്ക് വലിഞ്ഞിരിക്കുന്ന ഞെട്ടുകൾ പുറത്തേയ്ക്ക് കൊണ്ടുവരുന്നതിനായി ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ എണ്ണം കൂടിവരികയാണെന്നും അവർ വ്യക്തമാക്കി. പ്രൈവറ്റ് ക്ലിനിക്ക് ഓഫ് ഹാർലി സ്ട്രീറ്റിലെ ഡോക്ടർമാരാണ് സ്ത്രീകൾക്കിടയിലെ പുതിയ പ്രവണതയെക്കുറിച്ച് വ്യക്തമാക്കിയത്. ഓരോ ദിവസവും ഈയാവശ്യവുമായി എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. മുലഞെട്ടുകളുടെ വലിപ്പം കുറയ്ക്കാനെത്തുന്നവരും ഏറെയാണെന്ന് ഡോക്ടർമാർ പറയുന്നു. ബ്രിട്ടനിലുടനീളം ക്ലിനിക്കുകളുള്ള സ്ഥാപനമാണിത്. എല്ലായിടത്തും ഇതേയാവശ്യവുമായി സ്ത്രീകളെത്താറുണ്ടെന്നും ഡോക്ടർമാർ പറയുന്നു. സെലിബ്രിറ്റികളുടെ മാറിടങ്ങൾപോലെയാക്കുന്നതിനോടാണ് പലർക്കും താത്പര്യം. ബിക്കിനിയും അടിവസ്ത
മാറിടത്തിന്റെ ഭംഗി സ്ത്രീസൗന്ദര്യത്തിന്റെ പ്രതീകമായാണ് ഏറെപ്പേരും കരുതുന്നത്. സ്തനവലിപ്പം കൂട്ടുന്നതിനുവേണ്ടി ശസ്ത്രക്രിയക്ക് വിധേയരാകുന്നവരും ഏറെയാണ്. എന്നാൽ, കോസ്‌മെറ്റിക് സർജറി രംഗത്തെ പുതിയ പ്രവണതകളിലൊന്ന് മുലഞെട്ട് പുറത്തെടുക്കലിനുവേണ്ടിയുള്ളതാണെന്ന് ഡോക്ടർമാർ പറയുന്നു. സ്തനങ്ങൾക്കുള്ളിലേക്ക് വലിഞ്ഞിരിക്കുന്ന ഞെട്ടുകൾ പുറത്തേയ്ക്ക് കൊണ്ടുവരുന്നതിനായി ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ എണ്ണം കൂടിവരികയാണെന്നും അവർ വ്യക്തമാക്കി.
പ്രൈവറ്റ് ക്ലിനിക്ക് ഓഫ് ഹാർലി സ്ട്രീറ്റിലെ ഡോക്ടർമാരാണ് സ്ത്രീകൾക്കിടയിലെ പുതിയ പ്രവണതയെക്കുറിച്ച് വ്യക്തമാക്കിയത്. ഓരോ ദിവസവും ഈയാവശ്യവുമായി എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. മുലഞെട്ടുകളുടെ വലിപ്പം കുറയ്ക്കാനെത്തുന്നവരും ഏറെയാണെന്ന് ഡോക്ടർമാർ പറയുന്നു. ബ്രിട്ടനിലുടനീളം ക്ലിനിക്കുകളുള്ള സ്ഥാപനമാണിത്. എല്ലായിടത്തും ഇതേയാവശ്യവുമായി സ്ത്രീകളെത്താറുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
സെലിബ്രിറ്റികളുടെ മാറിടങ്ങൾപോലെയാക്കുന്നതിനോടാണ് പലർക്കും താത്പര്യം. ബിക്കിനിയും അടിവസ്ത്രവുമണിയുമ്പോൾ ഭംഗി കിട്ടണമെങ്കിൽ മുലഞെട്ടുകൾ പുറത്തേയ്ക്ക് ഉന്തിനിൽക്കണമെന്ന സങ്കൽപ്പമാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയയിലേക്ക് സ്ത്രീകളെ നയിക്കുന്നത്. പുതിയ ഫാഷൻ ട്രെൻഡുകൾ പോലെയാണ് കോസ്‌മെറ്റിക് സർജറി രംഗത്തെ മാറ്റങ്ങളുമെന്ന് പ്രൈവറ്റ് ക്ലിനിക്കിലെ പ്ലാസ്റ്റിക് സർജൻ അഡ്രിയാൻ റിച്ചാർഡ്‌സ് പറഞ്ഞു.
കോസ്‌മെറ്റിക് സർജറിയിൽ താരതമ്യേന പുതിയ രീതിയാണിതെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ മുലഞെട്ടുകൾ പുറത്തേയ്‌ക്കെടുക്കാനാകുമെന്ന് പലർക്കും അറിവുണ്ടായിരുന്നില്ല്. അതുകൊണ്ടാണ് സർജറി വ്യാപകമാകാൻ ഇത്രയേറെ വൈകിയത്. പത്ത് സ്ത്രീകളിൽ ഒരാളുടെയെങ്കിലും മുലഞെട്ടുകൾ ഇപ്രകാരം അകത്തേയ്ക്ക് വലിഞ്ഞ സ്ഥിതിയിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു. സ്തനശസ്ത്രക്രിയാരംഗത്ത് ബ്രിട്ടനിലെ വിദഗ്ധരിലൊരാളാണ് അഡ്രിയാൻ റിച്ചാർഡ്‌സ്.
മുലഞെട്ടുകലുടെ വലിപ്പം കുറഞ്ഞിരിക്കുക, അവിടുത്തെ കോശങ്ങൾ മുറുകി ഉള്ളിലേക്ക് വലിയുക തുടങ്ങി പലകാരണങ്ങൾകൊണ്ട് ഇത് സംഭവിക്കാറുണ്ട്. ജനിതക കാരണങ്ങൾകൊണ്ടും ഗർഭകാലത്തെ പ്രശ്‌നങ്ങൾകൊണ്ടും ഇങ്ങനെ സംഭവിക്കാം. മുലഞെട്ടുകൾ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നത് ചിലരിലെങ്കിലും കുട്ടികളെ മുലയൂട്ടുന്നതിനും തടസ്സമാകാറുണ്ടെന്ന് ഡോക്ടർ പറയുന്നു. തീർത്തും ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നവയാണ് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തേയ്‌ക്കെടുക്കുന്നത്.