- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 വയസ്സിനും 39 വയസ്സിനും ഇടയിലുള്ള കോവിഡ് വാക്സിൻ എടുത്ത ഒരു പുരുഷനാണോ നിങ്ങൾ ? എങ്കിൽ ഹൃദയാഘാത സാധ്യത 84 ശതമാനമായി ഉയർന്നു; കോവിഡ് വാക്സിനെടുത്ത ചെറുപ്പക്കാരുടെ അപകട സാധ്യതയെക്കുറിച്ച് അമേരിക്കയിലെ ഡോക്ടർ പറയുമ്പോൾ
കോവിഡ് വാക്സിനെതിരെ മറ്റൊരു മുന്നറിയിപ്പുമായി ഫ്ളോറിഡയിലെ ഒരു ഡോക്ടർ രംഗത്ത് എത്തിയിരിക്കുന്നു. 18 നും 39 നും ഇടയിൽ പ്രായമുള്ളവർ കോവിഡ് വാക്സിൻ എടുക്കരുതെന്നാണ് ഡോ. ജോസഫ് ലഡാപോ ആവശ്യപ്പെടുന്നത്. ഈ പ്രായപരിധിയിൽ ഉള്ളവർ കോവിഡ് വാക്സിൻ എടുക്കുന്നതുമൂലം ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിക്കുന്നു എന്നും സ്റ്റേറ്റ് സർജൻ ജനറലായ ഡോക്ടർ പറയുന്നു. വാക്സിനിൽ അടങ്ങിയിരിക്കുന്ന എം ആർ എൻ എ, യുവാക്കളിൽ ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത 84 ശതമാനം വർദ്ധിപ്പിക്കും എന്നാണ് അദ്ദേഹം പറയുന്നത്.
ഫ്ളോഡിഡ ആരോഗ്യ വകുപ്പ് നടത്തിയ പഠനഫലത്തിന്റെ പിൻബലത്തോടെയാണ് ഡോ. ജോസഫ് ലഡാപോീത് പറയുന്നത്. എന്നാൽ, ഈ പഠനഫലത്തിൽ, സ്റ്റാറ്റിസ്റ്റിക്കൽ പിഴവുകൾ ധാരാളമുണ്ടെന്നാണ് സ്വതന്ത്ര ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിലൂടെയാണ് ഡോക്ടർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സത്യം പറയുന്നതിൽ ഫ്ളോറിഡ ഒരിക്കലും മടികാണിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റർ ഈ പോസ്റ്റ് സെൻസർ ചെയ്തെങ്കിലും അദ്ദേഹം അത് വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.
ഫൈസറിന്റെയും മൊഡേണയുടെയും വാക്സിനുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുരക്ഷിതമാണെന്നായിരുന്നു സെന്റെർ ഫോർ ഡിസീസ് കൺട്രൊൾ ആൻഡ് പ്രിവൻഷൻ പറഞ്ഞിരുന്നത്. അതിനെ വെല്ലുവിളിക്കുന്ന ഏറ്റവും ഉയർന്ന പദവിയിൽ ഇരിക്കുന്ന ഡോക്ടറായി മാറിയിരിക്കുകയാണ് ജോസഫ് ലഡാപോ. ചില വിരളമായ സാഹചര്യങ്ങളിൽ മാത്രമെ വാക്സിൻ, മയോകാർഡിറ്റിസ് അഥവാ ഹൃദയ പേശികളിൽ വീക്കം ഉണ്ടാക്കുകയുള്ളു എന്നായിരുന്നു സി ഡി സിയുടെ വിലയിരുത്തൽ. കോവിഡിനെതിരെ സംരക്ഷണം ഉറപ്പു തരും എന്നതിനാൽ, ഈ അപകട സാധ്യത കണക്കിലെടുക്കേണ്ടതില്ല എന്നതായിരുന്നു അവരുടെ നിലപാട്.
വാക്സിനേക്കാൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാക്കുന്നതാണെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, അടുത്തകാലത്ത് കോവിഡ് മരണങ്ങൾ കുറഞ്ഞതോടെ പല രാജ്യങ്ങളും പഴയ നിലപാടുകളിൽ നിന്നും പിന്നോക്കം പോകാൻ തുടങ്ങി. സീനിയർ സിറ്റിസൺസ് അല്ലാത്തവർക്കൊക്കെ കോവിഡ് വാക്സിൻ നിരോധിച്ചിരിക്കുകയാണ് നോർവേയും ഡെന്മാർക്കും. അതേസമയം, 12 നും 17 നും പ്രായമുള്ളവർക്ക് അടുത്ത മാസം മുതൽ വാക്സിൻ നൽകില്ലെന്ന് സ്വീഡനും പറയുന്നു.
2021-ൽ ഏകദേശം 3 ലക്ഷത്തിലധികം ജീവനുകൾ വാക്സിൻ രക്ഷിച്ചു എന്നാണ് ചില കണക്കുകൾ പറയുന്നത്. അതേസമയം ഡോ. ലഡാപൊ തന്റെ വാദത്തിനെ പിന്താങ്ങുവാൻ ഉപയോഗിച്ച ഫ്ളോറിഡ ആരോഗ്യ വകുപ്പിന്റെ പഠന റിപ്പോർട്ടിനെ സ്വതന്ത്ര ശാസ്ത്രജ്ഞന്മാർ തള്ളിക്കളയുകയാണ്. അതിലെ ഏറ്റവും പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്, കോവിഡ് പോസിറ്റീവ് ആയവരെയും പഠനത്തിൽ ഉൾപ്പെടുത്തി എന്നതാണ്. കോവിഡ് പോസിറ്റീവ് ആയാൽ തന്നെ ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്ന് നേരത്തേ സ്ഥിരീകരിച്ച വസ്തുതയാണ്.
അതേസമയം, വാക്സിന്റെത് മാത്രമല്ല, മറ്റെതൊരു മരുന്നിന്റെയും കാര്യക്ഷമതയും അപകട സാധ്യതയും ജനങ്ങളെ പൂർണ്ണമായി ബോദ്ധ്യപ്പെടുത്തണം എന്നാണ് ലപാഡോയുടെ നിലപാട്. കോവിഡ് വാക്സിന്റെ കാര്യത്തിൽ സുരക്ഷക്ക് കാര്യമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ