- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ഓർമ്മക്കുറവുകളും ഡിമെൻഷ്യ അല്ല; അപ്പോൾ നിങ്ങൾക്ക് ഡിമെൻഷ്യ ബാധിച്ചു തുടങ്ങിയോ എന്ന് എങ്ങനെ തിരിച്ചറിയാം? ഏതു നിമിഷവും ആർക്കും സംഭവിക്കാവുന്ന ഓർമ്മ നഷ്ടപ്പെടൽ രോഗത്തെ അറിയാം
മറവി എന്നത് സാധാരണമായ ഒരു സംഭവമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഈ ജീവിതത്തിൽ ഓർത്തിരിക്കേണ്ട പലകാര്യങ്ങളും മറന്നു പോകുമ്പോൾ ഒക്കെ നമ്മൾ നമ്മളെ തന്നെ പഴിക്കാറുമുണ്ട്. എന്നാൽ, ഇതെല്ലാം ഡിമെൻഷ്യ എന്ന രോഗം മൂലമാണെന്ന് ഭയപ്പെടേണ്ടതില്ല. പലരും അങ്ങനെ ഭയപ്പെടാറുണ്ട് എന്നത് മറ്റൊരു വസ്തുത.
''ഒരു വ്യക്തിയുടെ എല്ലാമാണ് ഓർമ്മകൾ, അത് ആ വ്യക്തിയുടെ വ്യക്തിത്വമാണ്, അത് ആ വ്യക്തിയാണ്'' പ്രശസ്ത നോവലിസ്റ്റ് സ്റ്റീഫൻ കിംഗിന്റെ വാക്കുകളാണിത്. ആ ഓർമ്മകൾ നഷ്ടപ്പെടുക എന്നത് ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അനുഭവമാണെന്നതിൽ ഒരു തർക്കവും ഇല്ല. ഡിമെൻഷ്യ എന്ന മാരകരോഗം നമ്മുടെ ഓർമ്മകളെ മാത്രമല്ല ഇല്ലാതെയാക്കുന്നത്, നമ്മുടെ വ്യക്തിത്വത്തെ കൂടിയാണ്.
ഡിമെൻഷ്യ അത്ര വ്യാപകമായ ഒരു രോഗമല്ലെങ്കിലും, അത് പിടികൂടുമോ എന്ന ഭയം വളരെയധികം വ്യാപകമാന്. നിങ്ങൾക്ക് ഉണ്ടാകുന്ന ഓർമ്മക്കുറവ് ഒരുപക്ഷെ നിങ്ങളുടെ മസ്തിഷ്‌കത്തിൽ സംഭരിച്ചിരിക്കുന്ന് വിവരങ്ങളുടെ ബാഹുല്യം കൊണ്ടുണ്ടാകുന്ന താത്ക്കാലിക പാർശ്വഫലമാകാം. ഉദാഹരണത്തിന്, നിങ്ങൾ ധാരാളം സാധനങ്ങൾ വാങ്ങിക്കുവാനായി ഒരു സൂപ്പർമാർക്കറ്റിൽ ചെല്ലുന്നു. സാധനങ്ങൾ വങ്ങി തിരിച്ചിറങ്ങുമ്പോൾ നിങ്ങളുടെ കാർ എവിടെയാണ് പാർക്ക് ചെയ്തിരിക്കുന്നത് എന്ന് നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നില്ല.
ഇത് താത്ക്കാലികമായി ഉണ്ടാകുന്ന ഒരു മറവി മാത്രമാണെന്ന് വിദഗ്ദ്ധർ പറയുന്നു. എന്തുകൊണ്ടെന്നാൽ, സൂപ്പർമാർക്കറ്റിലേക്ക് വരുന്നതു വരെ നിങ്ങളുടെ മസ്തിഷ്‌ക്കത്തിൽ വാങ്ങേണ്ട സാധനങ്ങളുടെ ഒരു വലിയ ലിസ്റ്റ് ആയിരുന്നു. കൂടുതൽ ശ്രദ്ധ അതിലേക്ക് കൊടുത്തതിനാലും മസ്തിഷ്‌കത്തിൽ സംഭരിച്ച വിവരങ്ങളുടെ ബാഹുല്യം നിമിത്തവും സംഭവിച്ച ഒരു പാർശ്വഫലം മാത്രമാണിതെന്ന് വിദ്ഗ്ധർ പറയുന്നു.
എന്നാൽ, സൂപ്പർമാർക്കറ്റിൽ പോയി വന്നതിനു ശേഷം നിങ്ങൾ സ്വയം കാറോടിച്ചു പോയതാണോ അതോ മറ്റാരെങ്കിലും കാറോടിച്ചതാണോ എന്ന് ഓർക്കാൻ കഴിയുന്നില്ലെങ്കിൽ സൂക്ഷിക്കണം. അത് ഒരുപക്ഷെ ഡിമെൻഷ്യയുടെ ആരംഭ ദശയായിരിക്കാം. അതുപോലെ ചിലരുടെ പേരുകൾ ഓർത്തിരിക്കാൻ കഴിയാത്തത് അത്ര വലിയ പ്രശ്നമൊന്നുമല്ല. നിങ്ങൾക്ക് അവരിൽ വലിയ താത്പര്യമില്ലാത്തതിനാലോ, അല്ലെങ്കിൽ അവർ നിങ്ങളെ സംബന്ധിച്ച് വ്ലിയ പ്രാധാന്യമില്ലാത്ത വ്യക്തികൾ ആയതിനാലും, ആയിരിക്കാം അങ്ങനെ സംഭവിച്ചത്.. എന്നാൽ, ഏറ്റവും അടുത്തവരുടെ പേരുകൾ ഓർക്കാൻ കഴിയുന്നില്ലെങ്കിൽ അത് പ്രശ്നം തന്നെയാണ്.
അതുപോലെ എല്ലാവരുടേയും ഓർമ്മ ശക്തി തുല്യ അളവുകളിൽ ആയിരിക്കില്ല. അതുകൊണ്ടു തന്നെ മറ്റൊരു വ്യക്തിയുമായി താരതമ്യം ചെയ്ത്, ഓർമ്മശക്തി കുറവാണെന്നതിൽ ഭയക്കുന്നത് തികച്ചും വിഢിത്തമാണ് എന്നവർ പറയുന്നു. എന്നാൽ ഏറെ നാളായി നമ്മൾ സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളിൽ മറവി സംഭവിച്ചാൽ അത് ഡിമെൻഷ്യക്കുള്ള ആരംഭമായിരിക്കാം. ഉദാഹാരണത്തിന്. വളരെ കാലമായി ചീട്ടുകളിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് ചീട്ടുകൾ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ കളിക്കാൻ കഴിയാതെ വന്നാൽ അത് സൂക്ഷിക്കണം.
അതുപോലെ, സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയിൽ പോലും ചിലപ്പോൾ വഴി തെറ്റുകയോ അല്ലെങ്കിൽ സ്ഥലം കണ്ടുപിടിക്കാൻ കഴിയാതെ വരികയോ ഒക്കെ ചെയ്താലും അത്ര പരിഭ്രമിക്കാനില്ല. നിങ്ങൾക്ക് തിരിയേണ്ട വളവിനു മുൻപുള്ള വളവിൽ തിരിഞ്ഞാലും ഭയക്കേണ്ട. ഇതെല്ലാം തികച്ചും സ്വാഭാവികമായി സംഭവിക്കുന്ന താത്ക്കാലിക ഓർമ്മക്കുറവുകൾ മാത്രമാണ്.
മറുനാടന് ഡെസ്ക്