കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതും മുലയൂട്ടുന്നതും സ്ത്രീകളെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന കാര്യംകൂടിയാണ്.എന്നാൽ അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു കാര്യം കൂടിയാണ് ഇത്.കുഞ്ഞുങ്ങളെ മുലയൂട്ടുക എന്നത് ചില അമ്മമാർക്ക് വളരെ നിസാരമായ കാര്യമാണ്, എന്നാൽ ചിലർക്ക് ഏറെ പ്രയാസകരവും. പ്രത്യേകിച്ച് ആദ്യമായി അമ്മമാരാകുന്നവർക്ക്.

അമ്മയും കുഞ്ഞും തമ്മിലുള്ള ഊഷ്മളമായ ബന്ധം സൃഷ്ടിക്കാൻ മുലയൂട്ടൽ വഴി കഴിയും. എന്നാൽ, ശരിയായ വിധത്തിൽ മുലയൂട്ടൽ നടക്കണമെങ്കിൽ അമ്മമാർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ, പലരും ഇക്കാര്യത്തിൽ തുടർച്ചയായ തെറ്റുകൾ വരുത്താറുണ്ട്. പല തെറ്റുകളും തെറ്റുകളാണെന്ന് തിരിച്ചറിയുക പോലുമില്ല എന്നതാണ് ഒരു വശം. ഇങ്ങനെ മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് നെയ്യാറ്റിൻകര നിംമ്‌സിലെ ഡോ ഹസീന സംസാരിക്കുന്നു.