ന്ത്യയിൽ വളരെ സാധാരണമായി മാറിയിരിക്കുകയാണ് ഹൃദ്രോഗം.ഹൃദയത്തിന്റെ പല പ്രശ്‌നങ്ങളും പലപ്പോഴും നമ്മൾ അറിയാതെ പോകാറുണ്ട്.ശരീരം തരുന്ന ലക്ഷണങ്ങൾ അവഗണിക്കാതെ ശരിയായ രീതിയിൽ ഹൃദയത്തെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ലോകത്തിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലം മരണം സംഭവിക്കുന്നവരിൽ 1.79 കോടി മരണങ്ങളിൽ അഞ്ചിലൊന്നും ഇന്ത്യയിലാണ് നടക്കുന്നത്.കൂടാതെ ഇതിൽ ഭൂരിഭാഗവും യുവാക്കൾക്കാണ് സംഭവിക്കുന്നതെന്നതും ഞെട്ടിക്കുന്നതാണ്.

ഇന്ത്യയിലും മറ്റ് വികസ്വര രാജ്യങ്ങളിലും ഏറ്റവും സാധാരണമായി കണ്ടു വരുന്ന ഹൃദ്രോഗങ്ങളിലൊന്ന് വാൽവുലാർ രോഗമാണെന്ന് പറയുന്നു.ജന്മാനയുള്ള ഹൃദ്രോഗം തടയുന്നതിന്, മാതാപിതാക്കൾക്ക് എന്തെങ്കിലും ഹൃദ്രോഗം ഉണ്ടോ അല്ലെങ്കിൽ ഈ ഹൃദ്രോഗത്തിന് കാരണമാകുന്ന ഏതെങ്കിലും ജനിതക അല്ലെങ്കിൽ രോഗ സ്വഭാവം ഉണ്ടോ എന്ന് തിരിച്ചറിയുകയും അതിനനുസരിച്ച് മാതാപിതാക്കളെ കൗൺസിലിങ് ചെയ്യുകയും വേണം.

ഉയർന്ന അപകട സാധ്യതയുള്ള വ്യക്തികളിൽ, നേരത്തെ തിരിച്ചറിയാൻ നമുക്ക് ഫെറ്റൽ എക്കോകാർഡിയോഗ്രാം ചെയ്യാം.ഹൃദയ വാൽവ് രോഗങ്ങളുടെ കാരണങ്ങളും അപകട ഘടകങ്ങളും മനസിലാക്കുകയും ഈ പ്രതിരോധ നടപടികൾ പാലിക്കുകയും ചെയ്താൽ ഒരാൾക്ക് ഹൃദയ വാൽവ് രോഗം വരുന്നത് തടയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു.ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ കാർഡിയോതൊറാസിസ് സർജ്ജൻ ഡോ അഷർ എന്നിസ് സംസാരിക്കുന്നു.