- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പറേഷനെക്കുറിച്ചുള്ള ഭയം മാറ്റിയത് ലാപ്രോസ്കോപ്പിക്ക് സർജ്ജറിയുടെ വരവ്; സാമ്പത്തികത്തിലെ വ്യത്യാസവും വലിയ മുറിവുകളുടെ അഭാവും പെട്ടന്ന് ഭേദപ്പെടുന്നതും മേന്മ; ആൽക്കൊക്കെ ലാപ്രോസ്കോപ്പി അഥവ കിഹോൾ സർജ്ജറി ചെയ്യാം; ശ്രദ്ധിക്കേണ്ടത് എന്തൊക്ക..നിംസ് ലാപ്രോസ്കോപ്പിക്ക് സർജ്ജൻ ഡോ ജീവൻ വിശദീകരിക്കുന്നു
ഓപ്പറേഷൻ അഥവ ശസ്ത്രക്രിയയെന്ന് കേൾക്കുമ്പോഴേ പേടിച്ചിരുന്ന ഒരു കാലം നമുക്കൊക്കെ ഉണ്ടായിരുന്നു.ആരോഗ്യകരമായ പേടിക്കൊപ്പം തന്നെ ദീർഘനാൾ വേണ്ടിവരുന്ന വിശ്രമവും ശരീരത്തിൽ ഉണ്ടാകുന്ന വലിയ മുറുവുകളും ഒക്കെത്തന്നെ ഓപ്പൺ സർജ്ജറിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഭീതിയുളവാക്കുന്ന കാര്യങ്ങളായിരുന്നു.ഈ വക ആശങ്കകളെ ഒക്കെയും മാറ്റി രോഗികൾക്കാശ്വാസമായാണ് 'കീ ഹോൾ' ശസ്ത്രക്രിയ അഥവാ താക്കോൽദ്വാര ശസ്ത്രക്രിയയുടെ കടന്നുവരവ്.
ശസ്ത്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന മുറിവിന്റെ വലിപ്പം കുറയുന്നത് തന്നെയാണ് ഇതിന്റെ പ്രധാന ഗുണം. മുറിവിന്റെ വലിപ്പം കുറയുന്നത് തുടർന്നുള്ള സങ്കീർണ്ണതകളും കുറയ്ക്കും.ഒപ്പം വേഗത്തിൽ നടക്കാൻ സാധിക്കുന്നു.. വിശ്രമത്തിന്റെ ദൈർഘ്യത്തിലുണ്ടാകുന്ന കുറവ്..പിന്നെ സാമ്പത്തിക മെച്ചവും ഒക്കെ വളരെ വേഗത്തിൽ തന്നെ കീഹോളിനെ ആരോഗ്യത്തെ രംഗത്തെ പ്രിയപ്പെട്ട രീതിയാക്കി മാറ്റി.അതേസമയം സാങ്കേതികമായി പിഴവുകൾ വരാത്ത രീതിയിൽ സൗകര്യാനുസരണമുള്ള ക്രമീകരണങ്ങളും കീ ഹോൾ ശസ്ത്രക്രിയയിൽ ഉണ്ടായിരിക്കും.
ഉദരസംബന്ധമായ അസുഖങ്ങൾക്കാണ് മിക്കവാറും 'കീ ഹോൾ ശസ്ത്രക്രിയ' അഥവാ ലാപ്രോസ്കോപ്പി ചെയ്യാറ്. പിത്താശയത്തിലെ കല്ല്, അപ്പെൻഡിസൈറ്റിസ്, ഹെർണിയ തുടങ്ങി- തലച്ചോറിനകത്തെ പ്രശ്നങ്ങൾക്ക് വരെ ഈ രീതിയിലുള്ള ശസ്ത്രക്രിയ അവലംബിക്കാറുണ്ട്.
എന്നാൽ ക്യാൻസറുകളുടെ കാര്യത്തിൽ സ്ഥിതി അൽപം വ്യത്യസ്തമാണെന്ന് ഡോക്ടർമാർ പറയുന്നു. ചിലയിനം ക്യാൻസറുകൾക്ക് ലാപ്രോസ്കോപ്പി നടത്താറുണ്ടെങ്കിലും സാധാരണഗതിയിൽ ക്യാൻസറിന്റെ കാര്യത്തിൽ മാറ്റങ്ങൾ വരാറുണ്ടെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
അണുബാധ വരാനുള്ള സാധ്യതകൾ കുറവായതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്കും ലാപ്രോസ്കോപ്പി കുറെക്കൂടി ആശ്രയിക്കാവുന്ന ശസ്ത്രക്രിയാരീതിയാണ്.എങ്കിലും പ്രമേഹം പൂർണ്ണമായി നിയന്ത്രിച്ച ശേഷം മാത്രമേ ഇത് ചെയ്യാനാകൂ.'ലാപ്രോസ്കോപ്പിയെ കുറിച്ച് വിശദമായി നെയ്യാറ്റിൻകര നിംസിലെ ലാപ്രോസ്കോപ്പിക്ക് സർജൻ ഡോ ജീവൻ സംസാരിക്കുന്നു.
വിശദമായ വീഡിയോ കാണാം
ന്യൂസ് ഡെസ്ക്