- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെത്തയിൽ കിടന്നാൽ ഇങ്ങനെ ആകുമോ..?ഈ എല്ല് പൊട്ടിയാൽ പിന്നെ എങ്ങിനെ പരിഹരിക്കാം? പണ്ട് കാലത്ത് പ്രായമായവരിൽ മാത്രം കണ്ടിരുന്ന അസ്ഥിരോഗങ്ങൾ ഇന്ന് യുവാക്കൾക്കിടയിലും വ്യാപകമാവുകയാണ്; അസ്ഥിരോഗങ്ങളെയും പ്രതിവിധികളെയും കുറിച്ച് നെയ്യാറ്റിൻകര നിംസിലെ ഓർത്തോ പീഡിക്സ് സർജ്ജൻ ഡോ രാജ്ശങ്കർ
ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ കണ്ടുവരുന്നതാണ് അസ്ഥിരോഗങ്ങൾ.ജീവിതശൈലീ രോഗങ്ങൾ പോലത്തന്നെ നമ്മുടെ ജോലിയുടെ സ്വഭാവും കിടപ്പും ഇരുപ്പും നടപ്പും വരെ ഇന്ന് അസ്ഥരോഗങ്ങൾക്ക് കാരണമായി പറയപ്പെടുന്നു.കഴുത്ത് ,നടുവിന്, സന്ധികൾ തുടങ്ങി വേദനകൾ വരുന്ന സ്ഥലങ്ങൾ പോലും ഇപ്പോൾ പറയാൻ പറ്റതാവുകയാണ്.മുൻപ് കാലങ്ങളിൽ പ്രായാധിക്യമുള്ളവരിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നതെങ്കിൽ ഇന്ന് യുവാക്കളിൽ അടക്കം ഇന്ന് ഇത്തരം പ്രശ്നങ്ങൾ വ്യാപകമാണ്.
അസഹനീയമായ കഴുത്തുവേദന, പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്.ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്. ജോലി ചെയ്യുന്ന മുതിർന്നവരിൽ വൈകല്യത്തിനുള്ള ഏറ്റവും സാധാരണ കാരണം നടുവ് വേദന/കഴുത്തു വേദനയാണ്. എന്നാൽ എടുത്തു പറയേണ്ട വസ്തുതയെന്തെന്നു വച്ചാൽ പലരും ഇതിനെ പലപ്പോഴും നിസ്സാരാമായി കാണുന്നു എന്നതാണ്.
ഓഹ് ഒരു നടുവ് വേദനയല്ലേ, കുഴമ്പോ അല്ലെങ്കിൽ ഏതെങ്കിലും ഒരു വേദനാസംഹാരിയോ പുരട്ടിയാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളു എന്ന് ചിന്തിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗം ആളുകളും. ഇനി അതിലും നിന്നില്ലെങ്കിൽ ചൂടുപിടിച്ചാൽ കുറയും എന്ന് വിശ്വസിക്കുന്നവർ കുറവല്ല.എന്നാൽ ഈ നടുവേദന/കഴുത്തു വേദന സ്വയം ചികിത്സയിൽ ഒതുക്കി വയ്ക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.
ഒപ്പം റോഡപകടങ്ങൾ ദിനം പ്രതി കൂടി വരുന്ന ഈ സാഹചര്യത്തിൽക്കൂടിയാണ് നാം കടന്നുപോകുന്നത്.അപകടങ്ങളിൽ പരുക്ക് പറ്റി വരുന്ന രോഗികൾക്ക് ആദ്യ മണിക്കൂറുകളിൽ തന്നെ ശരിയായ ചികിത്സ ലഭിചില്ലെങ്കിൽ, അത് രോഗിയുടെ ജീവൻ തന്നെ അപകടത്തിൽ ആക്കാം. ഈ സേവനം നൽകുന്ന 'എമർജൻസി മെഡിസിൻ' വിഭാഗത്തിന്റെ സേവനം പല ആശുപത്രികളിലും ഇന്നു ലഭ്യമല്ല.
മാത്രമല്ല അസ്ഥികളുടെ പൊട്ടൽ പോലെയുള്ള ഗൗരവമായ പരിക്കുകൾ 24 മണിക്കൂറിനുള്ളിൽ ഓപറേഷൻ ചെയ്തില്ലെങ്കിൽ, അത് അംഗവൈകല്യത്തിലേക്കും സങ്കീർണതകളിലേക്കും നയിച്ചേക്കാം.ഈ കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെ അതീവ ശ്രദ്ധ വേണ്ടതാണ് അസ്ഥികളുമായി ബന്ധപ്പെട്ട ഒരോ പ്രശ്നവും.
ഇന്ന് പ്രധാനമായും കണ്ടുവരുന്ന അസ്ഥിരോഗങ്ങളെയും അതിന്റെ പ്രതിവിധികളെയും കുറിച്ച് സംസാരിക്കുകയാണ് നെയ്യാറ്റിൻകര നിംസിലെ ഓർത്തോ പീഡിക്സ് സർജ്ജൻ ഡോ രാജ്ശങ്കർ
വിശദമായ വീഡിയോ താഴെ...
ന്യൂസ് ഡെസ്ക്