- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുതാണെങ്കിൽ പോലും നീണ്ടുനിൽക്കുന്ന ചുമയുടെ കാര്യത്തിൽ ഡോക്ടറെ കാണാം; സ്വന്തം രീതിയിൽ കഫ്‌സിറപ്പ് ഉപയോഗിക്കുകയോ വീട്ടിലെ ചികിത്സ നടത്തുകയോ ചെയ്യരുത്; ബ്രഹ്മപുരത്തെ വിഷപ്പുകയുടെ പശ്ചാത്തലത്തിൽ പൾമനോളജിസ്റ്റ് ഡോ വിപിൻ സംസാരിക്കുന്നു- വിശദമായ വീഡിയോ കാണാം
കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും അടങ്ങിയെങ്കിലും ദിവസങ്ങളോളം അത് ശ്വസിക്കേണ്ടി വന്ന ജനത, വരാനിരിക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആശങ്കയിലാണ്.കാരണം ആദ്യദിനങ്ങളിലൊന്നും തന്നെ ഇതിന്റെ ഗൗരവം വേണ്ടത്ര ഇല്ലാതിരുന്നതുകൊണ്ട് തന്നെ എത്രപേർ മാസ്‌ക് പോലുള്ള മുൻകരുതലെടുത്തുവെന്നത് ചോദ്യമാണ്.അതിനാൽ തന്നെ അ ജനതയുടെ ആശങ്ക അത്ര എളുപ്പം തള്ളിക്കളയാവുന്നതുമല്ല.പ്രത്യേകിച്ചും കുട്ടികളുടെ ഒക്കെ കാര്യത്തിൽ.
വിഷപ്പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിക്കാർ പ്രത്യകിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പൊതുവായുള്ള ശ്വാസകോശരോഗങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും പ്രേക്ഷകരോട് സംവദിക്കുകയാണ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ പൾമനോളജിസ്റ്റ് ഡോ വിപിൻ. ചെറുതാണെങ്കിലും നീണ്ടുനിൽക്കുന്ന ചുമകൾ കുറച്ച് നാളത്തേക്ക് എങ്കിലും സംഭവസ്ഥലത്തെ ജനങ്ങളെ ഗൗരവായി എടുക്കേണ്ട വിഷയമാണെന്ന് ഡോക്ടർ പറയുന്നു.കുട്ടികളിലൊക്കെ ചുമ ഉണ്ടാവുകയാണെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
വിശദമായ വീഡിയോ കാണാം
മറുനാടന്‍ ഡെസ്‌ക്