- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിനെ തടയാൻ മാസ്‌ക് വെച്ച് തുടങ്ങിയ നമ്മൾ സ്വയം പണി ചോദിച്ചു വാങ്ങുകയാണോ? മൂന്ന് മിനിറ്റ് മാസ്‌ക് വച്ചാൽ പോലും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും; തുടർച്ചയായ മാസ്‌ക് ഉപയോഗം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും
വെളുക്കാൻ തേച്ചത് പാണ്ടാകുന്നു എന്നാണ് ഇപ്പോൾ ശാസ്ത്രലോകം പറയുന്നത്. കോവിഡെന്ന മഹാമാരിയെ തടയാൻ നമ്മളോട് മാസ്‌ക് ധരിക്കാൻ ഉപദേശിച്ച ശാസ്ത്രം ഇപ്പോൾ പറയുന്നു മാസ്‌ക് ധാരണം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന്. ചാപിള്ള പ്രസവം, വൃഷണസംബന്ധമായ വൈകല്യങ്ങൾ, കുട്ടികളിൽ ധാരണാശേഷി കുറവ് എന്നിവയ്ക്ക് ഇത് കാരണമാകുന്നുവെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ദീർഘനേരം ധരിച്ചാൽ, മാസ്‌കുകൾ കാർബൺ ഡൈ ഓക്സ്ദൈഡ് വിഷബാധക്കും കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നു.
മാസ്‌ക് ഉപയോഗിക്കുമ്പോൾ അത് വായയ്ക്കും മാസ്‌കിനും ഇടയിലായി ഒരു ചെറിയ നിശ്ചലമായ സ്ഥലം സൃഷ്ടിക്കുന്നുവെന്നും ഇവിടെ വിഷവാതകം സംഭരിക്കപ്പെടുന്നു എന്നുമാണ് ജർമ്മൻ ഗവേഷകർ കണ്ടെത്തിയത്. ഗർഭിണികളായ സ്ത്രീകളിൽ ഇത്തരത്തിൽ കാർബൺഡൈ ഓക്സൈഡ് അമിതമായി പ്രവേശിച്ചാൽ അത് ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണമായേക്കും എന്നും അവർ പറയുന്നു. മാത്രമല്ല, അമിതമായ കാർബൺബ്ബ് ഡൈ ഓക്സൈഡിന്റെ സാന്നിദ്ധ്യം ഓക്സിഡേറ്റീവ് സ്ട്രെസ്സിന് കാരണമാകും. ഇത് പുരുഷന്മാരിൽ വൃഷ്ണസംബന്ധമായ വൈകല്യങ്ങൾക്കും കുട്ടികളിൽ ധാരണാശേഷി കുറയുന്നതിനും കാരണമാകും.
അതേസമയം പല ഡോക്ടർമാരും ഈ പഠന ഫലത്തെ ചോദ്യം ചെയ്യുകയാണ്. ആരോഗ്യപരമായ സങ്കീർണ്ണതകളിലേക്ക് നേരിട്ടുള്ള ഒരു പഠനം നടത്തിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇവയ്ക്ക് മാസ്‌കുമായി നേരിട്ട് ഒരു ബന്ധം സ്ഥാപിക്കാനായിട്ടില്ലെന്നും അവർ പറയുന്നു. കോവിഡ് കാലത്ത് ചാപിള്ള ജനനങ്ങൾ വർദ്ധിച്ചതിനെ കുറിച്ച് ജർമ്മൻ ഗവേഷകർ പറയുന്നത് അത് മാസ്വ്കുമായി ബന്ധപ്പെട്ടുണ്ടായതാണ് എന്നാണ്. മാത്രമല്ല, കോവിഡ് കാലത്ത് ലോകമാസകലം ചാപിള്ള ജനനം 28 മുതൽ 33 ശതമാനം വരെ വർദ്ധിച്ചു എന്നും ഇവർ പറയുന്നു.
അതുപോലെ കുട്ടികളിൽ ധാരണാശേഷിയിലും കുറവുണ്ടാക്കി. എന്നാൽ, ഈ ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം മാസ്‌ക് ധാരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ഈ പഠനത്തിനായിട്ടില്ല. അതുപോലെ വിഷമയമായ കാർബൺ ഡൈ ഓക്സൈദ് അടിഞ്ഞുകൂടും എന്നുള്ള അനുമാനത്തെയും ചില ഡോക്ടർമാർ ചോദ്യം ചെയ്യുന്നുണ്ട്. മനുഷ്യ ശരീരത്തിന് പി എച്ച് (അമ്ല/ക്ഷാര സ്വഭാവം) ക്രമീകരിക്കാനുള്ള കഴിവുള്ളതിനാൽ ഇത് സംഭവിക്കുകയില്ല എന്ന് അവർ പറയുന്നു.
മാസ്‌ക് ധാരണം, കാർബൺ ഡൈ ഓക്സൈഡ്, ഗർഭധാരണം എന്നിവയുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ 43 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് വിശകലനം നടത്തിയാണ് ജർമ്മൻ ശാസ്ത്രജ്ഞർ ഈ അനുമാനത്തിൽ എത്തിച്ചേർന്നത്. അഞ്ചു മിനിറ്റിലധികം മാസ്‌ക് ധരിച്ച് ശ്വാസോച്ഛ്വാസം നടത്തുമ്പോൾ നമ്മൾ ശ്വസിക്കുന്ന വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 1.4 ശതമാനം മുതൽ 3.2 ശതമാനം വരെ ഉയരുന്നു എന്നാണവർ കണ്ടെത്തിയത്.
മറുനാടന്‍ ഡെസ്‌ക്