- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിന്റെ ഉറക്കം കെടുത്താൻ മറ്റൊരു രോഗം കൂടി; എല്ലാ ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കുന്ന ലൈംഗിക രോഗം വന്ധ്യതയ്ക്കും ഗർഭഛിദ്രത്തിനും കാരണമാകും; ഏറ്റവും മാരകമായ പുതിയ രോഗത്തെ അറിയാം
വന്ധ്യതയ്ക്ക് കാരണമായേക്കാവുന്ന ഒരു ലൈംഗിക രോഗം നിശബ്ദം പടരുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. എം ജെനിറ്റാലിയം എന്നറിയപ്പെടുന്ന മൈകോപ്ലാസ്മ ജെനിറ്റാലിയം എന്ന ഈ രോഗകാരി ഇത്തരത്തിലുള്ള രോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന എല്ലാവിധ ആന്റിബയോട്ടിക്കുകൾക്ക് എതിരെയും പ്രതിരോധ ശേഷി നേടിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 1980 കളിൽ ആയിരുന്നു ലൈംഗിക ബന്ധം വഴി പടരുന്ന ഈ രോഗം ലണ്ടനിൽ ആദ്യമായി കണ്ടെത്തിയത്.
എന്നാൽ, ഇത് പരിശോധിക്കുന്നതിനുള്ള സംവിധാനം നിലവിൽ അമേരിക്കയിൽ മാത്രമേയുള്ളു. അതുകൊണ്ടു തന്നെ ബ്രിട്ടനിൽ ഇത് എത്രമാത്രം പടർന്നിട്ടുണ്ടെന്നകാര്യത്തിൽ ശാസ്ത്രജ്ഞന്മാർക്ക് വ്യക്തതയില്ല. ഒരു തരം ബാക്ടീരിയയാബ്ബ്ണ് എം ജെനിറ്റാലിയം അഥവാ മൈക്രോപ്ലാസ്മ ജെനിറ്റാലിയം എന്ന രോഗത്തിനു കാരണമായ രോഗകാരി. ഇത് സാധാരണയായി പുരുഷന്മാരുടെ മൂത്ര നാളിയേയും ശുക്ലനാളിയേയും ആണ് ബാധിക്കുക.
ഇതിൽ ഏറ്റവും ഭീകരമായ വസ്തുത സ്ത്രീകളിൽ ഇത് നേരിട്ട് ബാധിക്കാറില്ലെങ്കിലും ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യം അവരിൽ ഉണ്ടായേക്കാം എന്നാണ്. അങ്ങനെയെങ്കിൽ ഇത് ജനിക്കുന്നതിനു മുൻപായി മാതാവിൽ നിന്നും കുട്ടികളിലേക്കും പടരും. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണ് ഈ രോഗം സാധാരണയായി പടരുന്നത്. അതുപോലെ ഒന്നിലധികം ലൈംഗിക പങ്കാളികളുമായി ബന്ധം പുലർത്തുന്നവരിലും ഈ രോഗം വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
പുരുഷന്റെ വൃഷ്ണ സഞ്ചിയിൽ വീക്കം വരികയും , ജനനേന്ദ്രിയത്തിലൂടെ രക്തമൊലിപ്പ് ഉണ്ടാവുകയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സാധാരണയായി പുരുഷന്മാരിലാണ് പ്രകടമാകുന്നതെങ്കിലും ഈ ബാക്ടീരിയ സ്ത്രീകളെയും ബാധിക്കും. ഗർഭപാത്രത്തിൽ വീക്കവും തന്മൂലമുള്ള വേദനയുമാണ് സ്ത്രീകളിലെ പ്രധാന ലക്ഷണങ്ങൾ മൂത്ര വിസർജ്ജന സമയത്ത് വേദനയും അനുഭവപ്പെടാം. അതുപോലെ അസാധാരണമായ ഡിസ്ചാർജ്ജുകൾ, സെർവിക്കല്വീക്കം തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്.
ഈ രോഗം വന്ധ്യതയ്ക്കും ഗർഭച്ഛിദ്രത്തിനും കാരണമാകുമെന്നും ഡോക്ടർമാർ പറയുന്നു. അല്ലെങ്കിൽ പൂർണ്ണ ഗർഭാവസ്ഥയിൽ എത്താത്ത പ്രസവം സംഭവിച്ചേക്കാം. മാത്രമല്ല, ഗർഭ പാത്രത്തിൽ വെച്ചു തന്നെ ഗർഭസ്ഥ ശിശുവിന് ഈ രോഗം പടർന്നു പിടിക്കാനുള്ള സാദ്ധ്യതയുമുണ്ട്. സാധാരണയായി ഈ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടർമാർ ഇതിന്റെ ചികിത്സയ്ക്കായി നൽകുന്ന ആന്റിബയോട്ടിക്കുകൾ ഒന്നും തന്നെ ഫലവത്താവുന്നില്ല എന്നതാണ് ഇപ്പോൾ ആരോഗ്യമേഖലയെ വലക്കുന്ന പ്രശ്നം
മറുനാടന്‍ മലയാളി ബ്യൂറോ