- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ ഏത് നിമിഷവും ഏത് രൂപത്തിലും വരാം; ആദ്യമേ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം; എങ്കിൽ പറയൂ നിങ്ങളിൽ എത്രപേർക്കറിയാം കാൻസർ ലക്ഷണങ്ങൾ ? ഓരോ കാൻസറും തുടക്കത്തിലെ തിരിച്ചറിയാൻ ഇത് ഉപകരിക്കും
വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും കാൻസർ ഇന്നും ഒരു മാരക വ്യാധിയായി തുടരുകയാണ്. എന്നാൽ, ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച ചില പുരോഗതികൾ കാരണം പല കാൻസറുകളും തുടക്കത്തിലെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്. അതിനായി കാൻസറിന്റെ പ്രാഥമിക ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്.
എന്നാൽ അടുത്തിടെ നടത്തിയ ഒരു അഭിപ്രായ സർവേയിൽ തെളിഞ്ഞത്, ബ്രിട്ടീഷുകാരിൽ കേവലം ഒരു ശതമാനം പേർക്ക് മാത്രമാണ് കൻസറിന്റെ പ്രകടമായ ലക്ഷണങ്ങളെ കുറിച്ച് അറിവുള്ളത് എന്നാണ്. ഇത്രയധികം മാരകമായ രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചുള്ള അവബോധം ഇത്രയധികം കുറവാണ് എന്നുള്ളത് ഞെട്ടിക്കുന്ന കാര്യം തന്നെയാണ്. നേർത്തേ കണ്ടെത്തുക എന്നതാണ് കാൻസർ ചികിത്സിച്ചു ഭേദമാക്കുന്നതിൽ ഏറ്റവും പ്രധാനം എന്നിരിക്കുമ്പോഴും ഇതാണ് അവസ്ഥ.
ആറുതരത്തിലുള്ള കൻസറുകളുടെ ലക്ഷണങ്ങളെ കുറിച്ചുള്ള ഒരു ചോദ്യോത്തര പരിപാടിയായിരുന്നു ഇതിനായി ഡെയ്ലി മെയിൽ കൊണ്ടുവന്നത്. ശ്വാസകോശത്തിലെ കാൻസർ, കരൾ, തലച്ചോറ്, എന്നിവിടങ്ങളിലെ കാൻസർ, ഈസോഫാഗൽ കാൻസർ, പാൻക്രിയാറ്റിക് കാൻസർ, ഉദരത്തിലെ കാൻസർ എന്നിങ്ങനെ ഏറ്റവും മാരകമായ അറ് തരം കാൻസറുകളുടെ ലക്ഷണങ്ങളെ കുറിച്ചായിരുന്നു ചോദ്യം.
ഈ വിഭാഗങ്ങളിലെ കാൻസർ, പ്രതിവർഷം 90,000 പേരെയാണ് യു കെയിൽ ബാധിക്കുന്നത്. 67,000 മരണങ്ങളും എല്ലാ വ്രർഷവും ഉണ്ടാകുന്നു. അമേരിക്കയിൽ ഇത് ബാധിക്കുന്നത് പ്രതിവർഷ്ം 4,75,000 പേരെയാണ്. 2.5 ലക്ഷം പേർ മരണപ്പെടുന്നുമുണ്ട്. ഈ വിഭഗത്തിലെ കാൻസർ കണ്ടെത്തിയിട്ട് അഞ്ചു വർഷമെങ്കിലും ജീവിച്ചിരുന്നവർ കേവലം 16 ശതമാനമാണ്. 2029 ആകുമ്പോഴേക്കും ഇത് 29 ശതമാനമാക്കാനാണ്ശ്രമിക്കുന്നത്.
കരളിലെ കാൻസറിന്റെ പ്രാഥമിക ലക്ഷണങ്ങൾ
മഞ്ഞപ്പിത്തം, അറിയാതെയുള്ള ശരീരഭാരം കുറയൽ, ത്വക്കിൽ ചൊറിച്ചിൽ അനുഭവപ്പെടുക, വിശപ്പില്ലായ്മ, ക്ഷീണം, ഉദരത്തിൽ വീക്കം അല്ലെങ്കിൽ വേദന, അസുഖബാധിതനായി തോന്നുക, അല്പം കഴിച്ചാൽ തന്നെ വയറ് അമിതമായി നിറഞ്ഞതായി തോന്നുക തുടങ്ങിയവയാണ് കരളിലെ കാൻസറിന്റെ ലക്ഷണങ്ങൾ.
മസ്തിഷ്കത്തിലെ കാൻസറിന്റെ ലക്ഷണങ്ങൾ
കാഴ്ച്ചയ്ക്കും സംസാരത്തിനും പ്രശ്നങ്ങൾ ഉണ്ടാവുക, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, കോച്ചിപ്പിടുത്തം, മനസികമായ ചില പ്രശ്നങ്ങൾ അല്ലെങ്കിൽ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികത അനുഭവപ്പെടുക, തലവേദന തുടങ്ങിയവയാണ് ഇതിന്റെ പ്രകടമായ പ്രാഥമിക ലക്ഷണങ്ങൾ
ഈസോഫേജൽ കാൻസറിന്റെ ലക്ഷണങ്ങൾ
തൊണ്ടയടപ്പ്, തുടർച്ചയായ ചുമ, വയർ, നെഞ്ച്, പുറം എന്നിവിടങ്ങളിൽ വേദന, ക്ഷീണം അല്ലെങ്കിൽ ശ്വാസം എടുക്കുന്നതിൽ തടസ്സം, ഭക്ഷണം വിഴുങ്ങുന്നതിൽ പ്രയാസം അനുഭവിക്കുക, വിശപ്പില്ലായ്മയും ശരീര ഭാരം കുറയലും, തുടർച്ചയായ ദഹനക്കുറവ്, ഛർദ്ദി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ
ശ്വാസകോശത്തിലെ കാൻസറിന്റെ ലക്ഷണങ്ങൾ
വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയലും വിശപ്പില്ലായ്മയും, നെഞ്ചു വേദന, ആഞ്ഞു ശ്വാസം വലിക്കുമ്പോൾ അതിയായ നെഞ്ചു വേദന ഉണ്ടാവുക, തൊണ്ടയടപ്പ്, ശ്വാസതടസ്സം, ക്ഷീണം, ചുമക്കുമ്പോൾ ചോര തുപ്പുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
ഉദരത്തിലെ കാൻസറിന്റെ ലക്ഷണങ്ങൾ
കടുത്ത വയറ് വേദന, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ഭക്ഷണം കഴിച്ചാൽ വയർ പതിവിലും കൂടുതൽ വീർത്തതായി തോന്നുക, ഭക്ഷണം കഴിക്കുമ്പോൾ വയർ പെട്ടെന്നു തന്നെ നിറഞ്ഞതായി തോന്നുക, ഓക്കനം, വിഴുങ്ങുവാൻ പ്രയാസം അനുഭവപ്പെടുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ
പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണങ്ങൾ
പ്രതീക്ഷിക്കാതെ ശരീരഭാരം കുറയുക, ഉദരഭാഗത്തോ പുറകിലോ വേദന അനുഭവപ്പെടുക, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ
മറുനാടന് മലയാളി ബ്യൂറോ