- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ടോ? നിങ്ങളുടെ ഹൃദയത്തിന് എത്ര വയസ്സുണ്ട്? ഈ വെബ്സൈറ്റിൽ കയറിയാൽ ഹൃദയാഘാത സാധ്യ്ത വിലയിരുത്താം; നമ്മൾ അധികം ഉപയോഗിക്കാത്ത ഹാർട്ട് ചെക്കിങ് അപ്പിനെക്കുറിച്ച്
മരുന്നുകളുടെ വിപണന നയത്തിൽ ചില മാറ്റങ്ങൾ വരുത്തിയ കാര്യം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതനുസരിച്ച്, കൊളസ്ട്രോൾ ഇല്ലാതെയാക്കുന്നതിനുള്ള സ്റ്ററ്റിനുകൾ ഇനിമുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും നിർദ്ദേശിക്കാൻ ജി പി മാർക്ക് കഴിയും. ഹൃദയാഘാതങ്ങളുടെയും ഹൃദയസ്തംഭനങ്ങളുടെയും എണ്ണം കുറയ്ക്കുന്നതിനായിരുന്നു ഇത്തരത്തിൽ ഒരു നയം രൂപീകരിച്ചത്. സ്റ്റാറ്റിനുകളുടെ സുരക്ഷാ നിലവാരം പരീക്ഷിക്കുകയും, പാർശ്വഫലങ്ങൾ വിരളമായേ സംഭവിക്കുകയുള്ളു എന്നുറപ്പാക്കിയുമാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്.
ഒരു പതിറ്റാണ്ടിനുള്ളിൽ ചെറിയ രീതിയിലെങ്കിലും ഉള്ള ഒരു ഹൃദയാഘാതത്തിനോ ഹൃദയ സ്തംഭനത്തിനോ പത്ത് ശതമാനം സാധ്യാതയെങ്കിലും ഉള്ള്വർക്ക് ഈ മരുന്ന് നൽകാനാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, നിങ്ങൾക്ക് അത്തരത്തിലൊരു സാധ്യതയുണ്ടെന്ന് എങ്ങനെ കണ്ടെത്താൻ കഴിയും? അതിനു സഹായിക്കുന്ന ഒന്നാണ് എൻ എച്ച് എസ് സൗജന്യമായി നൽകുന്ന ഒരു ഓൺലൈൻ ടെസ്റ്റ്.
30 വയസ്സിനും 95 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കായിട്ടുള്ള ഈ ടെസ്റ്റിന്റെ ലിങ്ക് ഈ വാർത്തക്ക് താഴെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യഥാർത്ഥ പ്രായത്തിനെ അടിസ്ഥാനമാക്കി നിങ്ങളുടെ ഹൃദയത്തിന്റെ പ്രായം കണക്കാക്കുന്നതാണ് ഈ ടെസ്റ്റ്. അടുത്ത് പത്ത് വർഷത്തിനുള്ളിൽ, നിങ്ങൾക്ക് ഏത് പ്രായത്തിലാണ് ഹൃദയാഘാതം വരാൻ സാധ്യതയുള്ളതെന്ന് ഈ ടെസ്റ്റ് വഴി അറിയാൻ സാധിക്കും.
ഇതിനായി, നിങ്ങളുടെ ഉയരം, ശരീര ഭാരം എന്നിവയ്ക്കൊപ്പം നിങ്ങളുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട് ചില ലളിതമായ വിവരങ്ങളും നൽകിയാൽ മതി. നിങ്ങ്ളുടെ വയസ്സ്, ഉയരം, ശരീരഭാരം, വംശം തുടങ്ങിയവ ഉൾപ്പടേയുള്ള വിവരങ്ങളായിരിക്കണം നിങ്ങൾ നൽകേണ്ടതായി വരിക്. രക്ത സമ്മർദ്ദത്തിന്റെ അളവ്, കൊളസ്ട്രോൾ ലെവൽ, എന്നീ വിവരങ്ങൾ അറിയുമെങ്കിൽ അതും നൽകാം. രക്തസമ്മർദ്ദത്തിന് മരുന്നുകൾ കഴിച്ചിട്ടുണ്ടെങ്കിൽ ആ വിവരവും നൽകാം.
പരിശോധനാ ഫലത്തോടൊപ്പം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ , ശരീരഭാരം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപരമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ നിർദ്ദേശങ്ങൾ.
നിങ്ങൾക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത ഉണ്ടോ എന്ന് പരിശോധിക്കുവാൻ താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.nhs.uk/health-assessment-tools/calculate-your-heart-age
മറുനാടന് മലയാളി ബ്യൂറോ