- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുടി വരണ്ടാൽ... നാക്ക് പൊട്ടിയാൽ... നഖം ഒടിഞ്ഞാൽ... മോണ പഴുത്താൽ... മുടിയിൽ താരൻ ഉണ്ടായാൽ... മോണയിൽ നിന്നു ചോര വന്നാൽ...എന്താണ് അതിന് അർത്ഥമെന്നറിയാമോ? ശരീരം കാട്ടുന്ന 21 ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത് അറിയാം
ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നത് അതിലെ പോഷാകാംശങ്ങളാണ്. പോഷകങ്ങളിൽ ഓരോന്ന് കുറയുമ്പോഴാണ് രോഗാവസ്ഥകൾ ആരംഭിക്കുന്നത്. പുതിയ ഭക്ഷണ രീതികളും അതുപോലെ തിരക്കേറിയ ജീവിത ശൈലിയുമെല്ലാം കാരണം ലോക ജനതയിൽ പത്തിൽ ഒൻപത് പേരും ഏതെങ്കിലും ഒക്കെ പോഷകങ്ങളുടെ കുറവ് അനുഭവിക്കുന്നവരാണെന്നാണ് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നത്. എന്നാൽ, നമ്മളിൽ പലരും അത് തിരിച്ചറിയുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ സത്യം.
ചിലപ്പോൾ ഒരുതലകറക്കമോ അല്ലെങ്കിൽ ക്ഷീണമോ തോന്നിയാൽ നമ്മൾ അതിനു കാരണമായി കണ്ടെത്തുക തലേ രാത്രി ഉറക്കം ശരിയായില്ല എന്നതായിരിക്കും. അതല്ലെങ്കിൽ, തൊട്ട് മുൻപുള്ള ദിവസങ്ങളിൽ ചെയ്ത കഠിനാദ്ധ്വാനമായിരിക്കും. അത് എപ്പോഴും അങ്ങനെയാകണമെന്നില്ല. ശരീരത്തിൽ പോക്ഷക പദാർത്ഥങ്ങൾ ആവശ്യ്ത്തിന് ഇല്ലെങ്കിലും ഇതൊക്കെ സംഭവിക്കാം. ആധുനിക വൈദ്യ ശാസ്ത്രം അംഗീകരിച്ച 21 ലക്ഷണങ്ങൾ ഉണ്ട് നിങ്ങളിലെ പോഷകത്തിന്റെ കുറവ് കണ്ടെത്താൻ. അവ എന്തൊക്കെയെന്നറിയാം.
തലകറക്കം/ ക്ഷീണം എന്നത് ഒട്ടനവധി രോഗങ്ങളുടെ ലക്ഷണം കൂടിയാണെന്നറിയുക. അതിന് മറ്റൊരു കാരണം നിങ്ങളിലെ അയേണിന്റെ കുറവ് കൂടിയാകാം. ഹീമോഗ്ലോബിന്റെ നിർമ്മാണത്തിലെ ഒരു പ്രധാന ഘടകമാണ് അയേൺ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ വഹിച്ചുകൊണ്ടു പോകുന്നത് ഹീമോഗ്ലോബിൻ ആണ്. അയേൺ കുറവായാൽ അത് ഹീമോഗ്ലോബിന്റെ അളവിനെ ബാധിക്കും. ഹീമോഗ്ലോബിന്റെ കുറവ് ശരീര ഭാഗങ്ങളിൽ മതിയാം വണ്ണം ഓക്സിജൻ എത്തുന്നത് തടയും. മാത്രമല്ല, ഹീമോഗ്ലോബിന്റെ അളവ് അധികമായി കുറഞ്ഞാൽ അനീമിയക്ക് വരെ അത് കാരണമായേക്കാം എന്നും അമേരിക്കൻ ഗവേഷകർ പറയുന്നു.
തലയിൽ താരൻ അധികമായി ഉണ്ടോ ? തലയോട്ടിയിലെ ചർമ്മം വരണ്ടുണങ്ങി പൊളിഞ്ഞിളകുന്നതാണ് താരൻ. വിറ്റാമിൻ ബി 6 നൊപ്പം തലയോട്ടിയിലേക്കുള്ള രക്ത ചംക്രമണം കൂടി വിപുലപ്പെട്ടാൽ ഇത് തടയാൻ ആകും. അതുപോലെ പൈറോക്സിൻ, സിങ്ക് എന്നിവയുടെ കുറവും താരന് കാരണമാകാം.അതുപോലെ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ അത് അയേണിന്റെയും പ്രോട്ടീനിന്റെയും മാത്രമല്ല വിറ്റാമിൻ ബി 3 യുടെയും കുറവ് കൊണ്ടുണ്ടാകുന്നതാണ്. അതുപോലെ ബ്ലോട്ടിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ബി 7 ഉം മുടിയുടെ ആരോഗ്യവുമായി ബന്ധ്പ്പെട്ടിരിക്കുന്നു.
ഹൃദയമിടിപ്പ് ക്രമപ്രകാരം അല്ലെന്ന് തോന്നാറുണ്ടോ ? അത് ഹൃദയത്തിന്റെ തകാരാർ കൊണ്ടാകണം എന്നില്ല. കാൽസ്യത്തിന്റെ കുറവുണ്ടായാലും ഇത് സംഭവിക്കാം. ശരീരത്തിനുള്ളിൽ രക്ത ചംക്രമണം സാധാരണ ഗതിയിൽ തുടരാൻ കാൽസ്യം ഏറെ ആവശ്യമാണ്. കാൽസ്യത്തിന്റെ കുറവ് രക്തം പമ്പ് ചെയ്യുവാനുള്ള കഴിവിനെ കുറയ്ക്കും. അതുപോലെ, ആവശ്യത്തിനു സൂര്യപ്രകാശം ഏൽക്കാതിരുന്നാൽ അത് ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവിനെ ബാധിക്കും. ഇത് അസ്ഥികളെ ദുർബലപ്പെടുത്തും.
താരനെ പോലെ തന്നെ അയേണീന്റെ അഭാവം വരണ്ട മുടിക്കും കാരണമാകും. കെരാറ്റിൻ എന്നറിയപ്പെടുന്ന പ്രോട്ടീനും മുടിയുടെ ആരോഗ്യത്തിന് ഏറേ ആവശ്യമായ പോഷകമാണ്. ചിക്കൻ, ബീഫ് എന്നിവയിൽ ഈ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. .
അതുപോലെ നിങ്ങളുടെ മോണയിൽ നിന്നും രക്തം പൊടിയുന്നുണ്ടെങ്കിൽ, അറിയാതെ പല്ലു കൂട്ടിക്കടിച്ചു പോയതായിരിക്കാം എന്ന് കരുതി ഇരിക്കരുത്. മോണക്കുള്ളിൽ മുറിവുണ്ടായാൽ അത് സ്വയം ഉണങ്ങും. പക്ഷെ അതിന് വിറ്റാമിൻ സി ആവശ്യമാണ്. മോണയിൽ നിന്നും രക്തം പൊടിയുന്നുണ്ടെങ്കിൽ, മുറിവ് സ്വയം ഉണങ്ങുന്നില്ല എന്ന് തീർച്ചപ്പെടുത്തുക. അതായത് വിറ്റാമിൻ സി യുടെ കുറവുണ്ടെന്നർത്ഥം.
നിശാന്ധത പലർക്കും ഒരു ശാപമാണ്. നേരം സന്ധ്യയായാൽ കാഴ്‌ച്ച മങ്ങുന്ന ഈ രോഗാവസ്ഥ ഉണ്ടാകുന്നത് കണ്ണുകൾ പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് വേണ്ടവിധത്തിൽ പ്രതികരിക്കാത്തതുകൊണ്ടാണ്. ഇത്തരത്തിലുള്ള പ്രതികരണത്തിന് ഏറ്റവും ആവശ്യമായ് വിറ്റാമിൻ എ യുടെ കുറവാണ് ഇത് കാണിക്കുന്നത്. മത്സ്യം ഇലക്കറികൾ എന്നിവയിൽ നിന്നും ഈ വിറ്റാമിൻ നിങ്ങൾക്ക് ധാരാളമായി ലഭിക്കും.
വിരലുകൾക്ക് തരിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉറപ്പിക്കാം നിങ്ങൾക്ക് കാൽസ്യത്തിന്റെ കുറവുണ്ടെന്ന്. ചിലപ്പോൾ വിരലുകൾക്ക് താത്ക്കാലികമായി സ്പർശൻ ശ്ക്തിപോലും നഷ്ടപ്പെട്ടേക്കാം. രക്തത്തിലെ കാൽസ്യം, സ്പർശനവുമായി ബ്ന്ധപ്പെട്ട ഞരമ്പുകളുടെ സുഗമമായ പ്രവർത്തനത്തിന് ഏറെ ആവശ്യമായ ഒന്നാണ്.
നാക്കിൽ വീക്കം ഉണ്ടാകുന്നത് അയേണിന്റെ കുറവ് കാണിക്കുന്ന മറ്റൊരു ലക്ഷണമാണ്. കൊബാലമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ബി 12 ഉം നാക്കിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒരു പോഷകമാണ്. അതുപോലെ നാക്കിലും വായ്ക്കകത്ത് മേൽ ഭാഗത്തും എരിച്ചിൽ അനുഭവപ്പെട്ടാൽ അതിനും കാരണം വിറ്റാമിൻ ബി 12 ന്റെയും അയേണിന്റെയും കുറവാണ്. മത്രമല്ല, നാക്കിന്റെ കീഴ്ഭാഗത്ത് കുരുക്കൾ ഉണ്ടാകുന്നതിനും ഇതു തന്നെയാണ് കാരണമാകുന്നത്. മാത്രമല്ല, ഇത്തർത്തിലുള്ള കുരുക്കൾ വന്നാൽ, ഭക്ഷണത്തിൽ വിറ്റാമിൻ ബി തീരെ ഇല്ല എന്ന് മനസ്സിലാക്കാം. കരളിൽ സംഭരിക്കപ്പെടുന്ന തിയാമിൻ എന്ന വിറ്റാമിൻ ബി 1 കോശങ്ങളുടെ വികാസത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ്. അതുപോലെ ബിബോഫ്ലവിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ 2 ഉം.
അതുപോലെ ചിലർക്കെങ്കിലും നഖം വിണ്ടുകീറുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ? എങ്കിൽ നിങ്ങൾക്ക് സിങ്ക് അധികമായ അളവിൽ ആവശ്യമാണെന്ന് കരുതാം . എന്നാൽ നഖങ്ങൾ എളുപ്പത്തിൽ ഒടിഞ്ഞു പോകുന്നു എങ്കിൽ അയേൺ, ബിയോട്ടിൻ എന്നറിയപ്പെടുന്ന വിറ്റാമിന്റെയും കുറവാണെന്ന് ഇറ്റാലിയൻ ഗവേഷകർ പറയുന്നു. നഖങ്ങൾക്ക് ബലം നൽകുന്ന കെരാറ്റിൻ എന്ന പദാർത്ഥം ഉദ്പാദിപ്പിക്കുവാൻ ഇവ രണ്ടും ആവശ്യ്മാണ്.
അതുപോലെ കൂടെകൂടെ കാര്യമില്ലാതെ അസ്വസ്ഥത തോന്നുന്നുവെങ്കിൽ നിങ്ങളിൽ വിറ്റാമിൻ ബി 1, തിയാമിൻ, ബി 6, വിറ്റാമിൻ ഡി എന്നിവയുടെ കുറവ് ഉണ്ടെന്ന് ഉറപ്പിക്കാം. അതുകൊണ്ടു തന്നെയാണ് വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്സായ സൂര്യപ്രകാശം ഏൽക്കണമെന്ന് പറയുന്നത്. അതുപോലെ ഇടയ്ക്കിടെ മാംസ പേശികൾ കോച്ചി വലിക്കുമ്പോൾ ഓർക്കുക നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് പൊട്ടാസ്യം ഇല്ല.
മറുനാടന്‍ മലയാളി ബ്യൂറോ