- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗന്ദര്യത്തിനും സുഗന്ധത്തിനുമായി നിങ്ങൾ പൗഡർ ഉപയോഗിക്കാറുണ്ടോ? എങ്കിൽ അത് നിങ്ങളുടെ ജീവൻ എടുത്തേക്കും; ടാൽകം പൗഡറിന് ഇരയായ 200 പേർ നിയമനടപടികളുമായി രംഗത്ത്; സൂക്ഷിക്കുക പൗഡർ കാൻസറിന് കാരണമാകുന്നു
മൗറീൻ റൈറ്റിന് അന്ന് പ്രായം 35 വയസ്സുമാത്രം. മൂന്നു കുട്ടികളുടെ അമ്മ കൂടിയായ അവർ തികഞ്ഞ ആരോഗ്യവതി കൂടിയായിരുന്നു. അതുകൊണ്ടാണ് ഒരു ദിവസം അവർക്ക് ഒവേറിയൻ കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആ കുടുംബം ഞെട്ടിയത്. ജീവിത രീതിയോ ഭക്ഷണ ക്രമമോ ഒന്നും തന്നെ കാൻസറിനെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ല. എന്നിട്ടും എങ്ങനെ ഈ മാരകരോഗം വന്നുപെട്ടു എന്നതായിരുന്നു അവർക്ക് അതിശയമായത്.
എല്ലാം വിധിയെന്ന് കരുതി കാൻസർ ചികിത്സകൾ എല്ലാം നടത്തിയെങ്കിലും ഫലം കണ്ടില്ല. 17 ഉം 12 ഉം 5 ഉം വയസ്സുള്ള മക്കളെയും ഭർത്താവിനെയും വിട്ട് അവർ പോയി. മൗറീൻ മരിച്ച് 30 വർഷം കഴിഞ്ഞിട്ടും ആ കുടുംബത്തിന് അത് ഉൾക്കൊള്ളാൻ ആയിട്ടില്ല. പക്ഷെ ഇന്നവർ ഓർക്കുന്നത് ആ മരണം ഒഴിവാക്കാൻ ആകുന്ന ഒന്നായിരുന്നു എന്നാണ്, ഒരുപക്ഷെ അവർക്ക് ടാൽകം പൗഡർ ഉപയോഗിക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ലെങ്കിൽ.
ഇന്ന് മൗറെന്റെ ഭർത്താവ് ജെഫ്രിയും ഉൾപ്പെടുന്ന 200 പേരുടെ ഗ്രൂപ്പ് ജോൺസൺ ആൻഡ് ജോൺസൺ ഉൾപ്പടെയുള്ള ടാൽകം പൗഡർ നിർമ്മാതാക്കൾക്കെതിരെ നിയമ നടപടികളുമായി മുൻപോട്ട് പോവുകയാണ്. ഇംഗ്ലണ്ടിലെ കോടതികളുടെ ചരിത്രത്തിൽ തന്നെ ഇതുപോലുള്ള ഒരു കേസ് ഇതാദ്യമായാണ്. ടാൽകിലെ ചില ഘടകങ്ങളുടെ സ്ഥിരമായ ഉപയോഗം കാൻസറിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ് അവർ വാദിക്കു്ന്നത്.
ഒവേറിയൻ, ഫലോപിയൻ ട്യുബ് കാൻസറുകളാണ് പ്രധാനമായും ടാൽകിന്റെ സ്ഥിരമായ ഉപയോഗം കൊണ്ട് ഉണ്ടാകുന്നതെന്ന് ഇവർ വാദിക്കുന്നു. 40 വർഷം സ്ഥിരമായി ടാൽകം പൗണ്ട് ഉപയോഗിച്ച്, 2002 ൽ കാൻസർ ഉണ്ടെന്ന് കണ്ടുപിടിച്ച ഒരു സ്ത്രീയും പരാതിക്കാരുടെ കൂട്ടത്തിലുണ്ട്. ചികിത്സയിലൂടെ രോഗം ഭേദമായെങ്കിലും 2007-ൽ വീണ്ടും അവർക്ക് കാൻസർ ആണെന്ന് കണ്ടെത്തി.
ഒവേറിയൻ കാൻസർ ആണെന്ന് തെളിഞ്ഞ മറ്റൊരു വ്യക്തി കഴിഞ്ഞ 20 വർഷമായി പൗഡർ ഉപയോഗിക്കുകയാണ്. ഈ ഗ്രൂപ്പിലെ ചിലർ മരണമടഞ്ഞ ഉറ്റവർക്ക് വേണ്ടിയാണ് കേസുമായി മുൻപോട്ട് പോകുന്നത്. ഇപ്പോൾ ഒരു മുത്തശ്ശനായിരിക്കുന്ന ജെഫ്രീ എസ്സെക്സിൽ ആണ് താമസിക്കുന്നത്. മൗറീൻ ധാരാളമായി ടാൽക് പൗൻഡർ ഉപയോഗിക്കുമായിരുന്നു എന്ന് അയാൾ പറയുന്നു. കുളി കഴിഞ്ഞാൽ ദേഹത്ത് മുഴുവൻ പൗഡർ ഇടുന്ന സ്വഭാവം അവർക്ക് ഉണ്ടായിരുന്നതായും അയാൾ ഓർമ്മിച്ചു.
ടാല്കം പൗഡറിലെ ഒരു പ്രധാന ഘടകമായ ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റീന്റെ പ്രകൃതിദത്തമായ ഖനികൾ കാർൻസർ രോഗകാരിയായ ആസ്ബസ്റ്റോസിനാൽ മലിനീകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് ഇവർ നിയമ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. 1971-ൽ ടെനോവസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കാൻസറിനും ടാൽകം പൗഡറിനും ഇടയിലെ ബന്ധം ആദ്യമായി കണ്ടെത്തുന്നത്.