പേസ് മേക്കർ പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ജീവിക്കുന്നവർ ഏറെ കരുതലെടുക്കണം. ഐ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അവർ നെഞ്ചിൽ നിന്നും ചുരുങ്ങിയത് 6 ഇഞ്ച് ദൂരെയെങ്കിലും സൂക്ഷിക്കണം എന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകുന്നു. സ്മാർട്ട് ഫോണുകളിലെയും മറ്റും കാന്തങ്ങളും, വൈദ്യൂത-കാന്തിക മണ്ഡലവും അത്തരം ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും എന്നാണ് കമ്പനി മുന്നറിയിപ്പ് നൽകുന്നത്.

ആപ്പിളിന്റെ കണക്കുകൾ പ്രകാരം ഏകദേശം 30 ലക്ഷം അമേരിക്കകാരാണ് പേസ്മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്നത്. 2 ലക്ഷത്തിലധികം പേർക്ക് ഡെഫെബ്രുിലേറ്ററുകളും ഉണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിൽ ആപ്പിൾ നൽകിയിരിക്കുന്ന മുന്നറിയിപ്പിലെ ഏറ്റവും പുതിയ മോഡലുകളായഐഫോൺ 13, 14, എയർപോഡ്, ആപ്പിൾ വാച്ചുകൾ, ഹോം പാഡ്, ഐപാഡ്, മാക്സ്, ബീറ്റ്സ് ഹെഡ്ഫോൺ എന്നിവ ഉൾപ്പെടുന്നു. പേസ്മേക്കർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ഇവ നെഞ്ചിന്റെ അടുത്തേക്ക് കൊണ്ടുവരരുത് എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

ഇത്തരത്തിൽ മനുഷ്യ ശരീരത്തിൽ സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനത്തെ ഫിറ്റ്ബിറ്റ്സ്, ആപ്പിൾ വാച്ചുകൾ തുടങ്ങിയവ തടസ്സപ്പെടുത്തുന്നു എന്ന് നേരത്തേ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു ആ പഠന റിപ്പോർട്ട് പുറത്ത് വന്നത്. എന്നാൽ, ഇപ്പോൾ ആപ്പിൾ പറയുന്നത് ഐഫോൻ 12, 13, 14 എന്നിവ നെഞ്ചിൽ നിന്നും ചുരുങ്ങിയത് 6 ഇഞ്ചെങ്കിലും ദൂരെവേണം വയ്ക്കാൻ എന്നാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇവയ്ക്കുള്ളിലെ കാന്തവും വൈദ്യൂത-കാന്തിക മണ്ഡലവും ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു.

ഉദാഹരണത്തിന് ശരീരത്തിൽ ഘടിപ്പിച്ച പേസ്മേക്കറുകളിലും ഡെഫെബ്രുിലേറ്ററുകളിലുംകാന്തവുമായും റേഡിയോ തരംഗങ്ങളുമായും പ്രതികരിക്കുന്ന സെൻസറുകൾ ഉണ്ടാകാം. അവയുമായി അടുത്തെത്തുമ്പോൾ, ആ പ്രതികരണത്തിന് തീവ്രതയേറും. അതുകൊണ്ടു തന്നെ അവയുമായി ഈ സെൻസറുകൾ ഇടപെടുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതിനാണ് അവ ദൂരെ സ്ഥാപിക്കണം എന്ന് പറയുന്നത്.