- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളെ ആർക്ടുറസ് വൈറസ് ബാധിച്ചെന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും? ഇത് മരണം കൊണ്ടു വരുമോ? ആശങ്കപ്പെടേണ്ടതുണ്ടോ? ഇന്ത്യയിൽ വ്യാപിച്ച പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് അറിയേണ്ടതെല്ലാം
ഇപ്പോൾ ലോകമാകെ ആശങ്ക വിതറുന്നത് ആർക്ടുറസ് എന്ന ഓമനപ്പെരിട്ട് വിളിക്കുന്ന ഒരു കോവിഡ് വകഭേദമാണ്. എക്സ് ബി ബി 1.16 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ വൈറസ് ഇതിനോടകം തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴിതാ, ഓമിക്രോണിന്റെ ഈ ഉപ വകഭേദം ബ്രിട്ടനിലും അമേരിക്കയിലും പടരാൻ തുടങ്ങിയിരിക്കുന്നു.
ഒമിക്രോണിന് ഉൽപരിവർത്തനം സംഭവിച്ചുണ്ടായ എക്സ് ബി ബി 1.16 ഇക്കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയിലാണ് ആദ്യമായി കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇപ്പോൾ ലോകത്ത് വ്യാപനത്തിലുള്ള 600 ൽ അധികം ഓമിക്രോൺ വകഭേദങ്ങളിൽ ഒന്നാണിത്. ക്രാക്കേൻ, ഓർത്രസ് എന്നിവയാണ് കൂടുതലായി വ്യാപിച്ചിരിക്കുന്ന മറ്റ് ഉപവകഭേദങ്ങൾ.
എന്നാൽ, അതീവ ആശങ്കക്ക് കാരണമാകുന്ന ചില ഉൽപരിവർത്തനങ്ങൾ അഥവാ മ്യുട്ടേഷൻ സംഭവിച്ചു എന്നതാണ് ആർക്ട്രസിനെ കൂടുതൽ ഭീതിദമാക്കുന്നത്. സ്പൈക്ക് പ്രോട്ടീനിൽ സംഭവിഛ്ക മ്യുട്ടേഷൻ ഇതിന്റെ വ്യാപന ശക്തി വർദ്ധിപ്പിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇന്ത്യയിൽ വ്യാപനതോതിൽ കഴിഞ്ഞ മാസം 13 ഇരട്ടിയാണ് വർദ്ധനവ് ഉണ്ടായതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ വകഭേദത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന ക്രാക്കേൻ വകഭേദത്തേക്കാൾ 1.2 മടങ്ങ് വ്യാപന ശേഷി ഉള്ളതായി ലബോറട്ടറി പഠനങ്ങളിൽ കണ്ടെത്തിയിട്ടുമുണ്ട്.
വ്യാപനശേഷി കൂടുതലാണെങ്കിലും കൊറോണയുടെ മറ്റ് വകഭേദങ്ങളേക്കാൾ കൂടുതൽ പ്രഹരശേഷിയുള്ളതാണ് ഇതെന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ, വ്യാപനം ശക്തമായാൽ അത് ആരോഗ്യ മേഖലയുടെ മേൽ സമ്മർദ്ദം ചെലുത്തും എന്നതിൽ സംശയമില്ല. സാധാരണയായി കോവിഡിന്റെ ലക്ഷണങ്ങൾ കടുത്ത പനി, ചുമ, ജലദോഷം, ഗന്ധം, സ്വാദ് എന്നിവ അറിയാനുള്ള കഴിവ് നഷ്ടപ്പെടുക എന്നിവയാണ്. പക്ഷെ ഇന്ത്യയിലെ ചില ഡോക്ടർമാർ പറയുന്നത് ആക്ട്രസ് വകഭേദം ബാധിച്ച കുട്ടികളിൽ പലരിലും ചെങ്കണ്ണ് രോഗവും കണ്ടെത്താനായി എന്നാണ്. അതായത്, മറ്റ് വകഭേദങ്ങളിൽ നിന്നും വിഭിന്നമായ ലക്ഷണങ്ങളാണ് ഈ വകഭേദം കാണിക്കുന്നത് എന്ന് ചുരുക്കം.
നിലവിൽ ഇന്ത്യയിലാണ് ഈ വകഭേദം ഏറ്റവും അധികം വ്യാപിച്ചിരിക്കുന്നതെങ്കിലും, ലോകമാകമാനമായി 22 രാജ്യങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മഹാരാഷ്ട്രയിലും ഡൽഹിയിലും 1000 ൽ അധികം പേർക്ക് ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം യു കെ യിൽ ഇതുവർ3എ 50 പേർക്കാണ് ഈ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഏതായാലും, ആർക്ട്രുറസിന് വാക്സിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ല എന്നത് ആശ്വാസകരമാണ്.
മറുനാടന്‍ ഡെസ്‌ക്