തിവ്യാപന ശേഷിയുള്ള ആര്കുടറസ്വൈറസിനെ ഇന്ത്യ തോൽപ്പിച്ചതായി ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. പാശ്ചാത്യ ലോകത്ത് ഈ വകഭേദത്തെ കുറിച്ച് ആശങ്ക ഉയരുന്ന സമയത്താണ് ഇത്തരത്തിലൊരു വാർത്ത വരുന്നത്. വ്യാപനം ശക്തമായ കഴിഞ്ഞ മാസങ്ങളിൽ ആശുപത്രികൾക്ക് മേൽ അതീവ് സമ്മർദ്ദമായിരുന്നു ഇന്ത്യയിൽ പലയിടങ്ങളിലും. മാത്രമല്ല, ചില സംസ്ഥാനങ്ങളിൽ മാസ്‌ക് ധാരണം നിർബന്ധമാക്കുകയും ചെയ്തു.

എന്നാൽ, ഇപ്പോൾ വ്യാപനം കുറഞ്ഞു വരുന്ന കാഴ്‌ച്ചയാണ് കാണാൻ കഴിയുന്നത്. ആർക്ടുറസ് തീർത്ത തരംഗം അതിന്റെ മൂർദ്ധന്യതയിൽ എത്തിയതിനു ശേഷം ഇപ്പോൾ ഒടുങ്ങുവാൻ തുടങ്ങി എന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. മാത്രമല്ല, നിലവിൽ ഉള്ള മറ്റ് വകഭെദങ്ങളേക്കാൾ പ്രഹര ശേഷി കൂടുതലാണ് ഇതിനെന്ന് തെളിയിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല എന്നും അവർ പറയുന്നു. മറ്റൊരു ഓമിക്രോൺ വകഭേദം മാത്രമാണിതെന്നും അവർ പറയുന്നു.

കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കുമെന്നും, നമ്മൾ ആർജ്ജിച്ച പ്രതിരോധ ശേഷി കുറഞ്ഞു എന്ന് ബോദ്ധ്യപ്പെടുന്നതു വരെ അതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ചില ശാസ്ത്രജ്ഞർ പറയുന്നു. പനിയോ, ഫ്ളൂവോ ഒക്കെ പോലെ തന്നെ ചികിത്സിക്കേണ്ട മറ്റൊരു രോഗം മാത്രമാണ് ഇന്ന് കോവിഡ് എന്നും അവർ പറയുന്നു. ഫ്ളൂവിന് കാരണമാകുന്ന വൈറസിനും ഇതുപോലെ ഇടക്കിടക്ക് ഉൽപരിവർത്തനം സംഭവിക്കാറുണ്ട്.

യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസർ ഫ്രാങ്കോയിസ് ബലോക്സും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. കോവിഡ് എന്ന് കേട്ടാൽ ഭയപ്പെടേണ്ട ഒരു കാര്യവും ഇല്ലെന്ന് അദ്ദേഹവും പറയുന്നു. മറ്റേതൊരു രോഗവും വരുന്നത് പോലെ ഇതും വന്നേക്കാം . അപ്പോൾ ഇതിനായുള്ള ചികിത്സ തേടുക, അദ്ദേഹം പറയുന്നു. നിലവിൽ,താരതമ്യേന ദുബലരായ ഓമിക്രോൺ വകഭേദങ്ങളാണ് വ്യാപനത്തിലുള്ളത് അതുകൊണ്ടു തന്നെ രോഗത്തെ കുറിച്ച് ഏറെ ഭയപ്പെടേണ്ടതില്ല.

കഴിഞ്ഞയാഴ്‌ച്ച ഇന്ത്യയിൽ ഏകദേശം 10,500 കോവിഡ് രോഗികളായിരുന്നെങ്കിൽ ഏപ്രിൽ 28 ലെ കണക്കുകൾ പ്രകാരം ഇത് 10,100 ആയി കുറഞ്ഞിട്ടുണ്ട്. ഇത് തന്നെ ആർക്ടുറസിനു മേൽ ഇന്ത്യ വിജയം കൈവരിച്ചിരിക്കുന്നു എന്നതിന്റെ തെളിവായി പാശ്ചാത്യ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.