ധുനിക വൈദ്യശാസ്ത്രം കാൻസർ ചികിത്സാ രംഗത്ത് ഒരടികൂടി മുൻപോട്ട് കുതിക്കുന്നുവെന്ന സന്തോഷ സൂചകമായ റിപ്പോർട്ടുകൾ പുറത്തു വരുന്നു. 50 ൽ അധികം കാൻസറുകൾ കണ്ടെത്താൻ സഹായിക്കുന്ന ലളിതമായ രക്ത പരിശോധന കാൻസർ ചികിത്സാ രംഗത്ത് മറ്റൊരു വിപ്ലവം സൃഷ്ടിക്കുമെന്നാണ് ബ്രിട്ടണിലെ എൻ എച്ച് എസ് മേധാവി പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ആശാവഹമായ രീതിയിൽ പുരോഗമിക്കുകയാണ്. ശരീരത്തിൽ വ്യാപകമാകുന്നതിന് മുൻപ് കാൻസർ കണ്ടെത്താനായാൽ അത് ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞേക്കും. അതാണ് ഈ പരിശോധനക്ക് ഇത്ര പ്രാധാന്യമുള്ളത്. അമേരിക്കൻ കമ്പനിയായ ഗ്രെയിൽ വികസിപ്പിച്ച ഗാലറി ടെസ്റ്റ് ഇതിനോടകം തന്നെ ലക്ഷണങ്ങൾ കാണിക്കുന്ന രൊഗികളിൽ ഉപയൊഗിച്ച് വിജയകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്നും, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മെച്ചപ്പെട്ട ചികിത്സയൊരുക്കുന്നതിൽ എൻ എച്ച് എസ് മുൻപിലാണെന്നാണ് ഈ പരിശോധന സ്വീകരിക്കുക വഴി തെളിയിച്ചതെന്ന് എൻ എച്ച് എസ് വക്താവ് പറഞ്ഞു. രോഗിയുടെ രക്തത്തിൽ സംവഹനം ചെയ്യപ്പെടുന്ന അസാധാരണ ഡി എൻ എ കളെ കണ്ടെത്തലാണ് ഗാലറി ടെസ്റ്റ് നിർവഹിക്കുന്ന കർമ്മം.

10,000 പേരിലാണ് ഇത് പരീക്ഷിക്കാൻ എൻ എച്ച് എസ് ഒരുങ്ങുന്നത്. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്നവർ ആദ്യമാദ്യം ക്ലിനിക്കുകളിൽ എത്തിയായിരിക്കും രക്ത പരിശോധന നടത്തുക. പിന്നീട് വീടുകളിൽ ഇരുന്ന് സ്വയം നടത്താൻ സഹായിക്കുന്ന കിറ്റുകൾ ആക്കി വിതരണം ചെയ്യും. ഇത് വിജയിക്കുകയാണെങ്കിൽ മനുഷ്യ ശരീരത്തിലെ ട്യുമറുകൾ കണ്ടെത്തുന്നതിൽ വളരെയേറെ സഹായകരമാകും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. പ

ആദ്യ പരീക്ഷണം വിജയകരമാവുകയാണെങ്കിൽ അടുത്ത വർഷം ഏപ്രിൽ മാസത്തോടെ രോഗ ലക്ഷണങ്ങൾ കാണിക്കാത്ത ഒരു മില്യൺ ആളുകളിൽ ഇത് പരീക്ഷിക്കും. 50 വയസ്സിനും 77 വയസ്സിനും ഇടയിലുള്ളവരെയായിരിക്കും പരീക്ഷണത്തിൽ പങ്കെടുപ്പിക്കുക.