- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല കൊടുക്കാതിരിക്കുന്നതുകൊണ്ടും ആർത്തവം തിരിച്ചു വരാതിരിക്കുന്നതുകൊണ്ടും സ്ത്രീകൾ ഗർഭിണിയാവില്ലേ? പ്രസവിച്ച് കഴിഞ്ഞാൽ അടുത്ത ഗർഭത്തിന് എത്രകാലം വേണം? നമ്മുടെ ധാരണകളെല്ലാം തെറ്റാണെന്ന് തിരുത്തുന്ന ഡോക്ടറുടെ വാക്കുകൾ കേൾക്കുക
ഗർഭകാലവും പ്രസവവും ഒരു സ്ത്രീയുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്ന ഒന്നാണ്. ചിലർ, പ്രസവത്തിനു ശേഷം വളരെ പെട്ടെന്ന് തന്നെ പഴയ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ, മറ്റു ചിലർക്ക് കടുത്ത വെല്ലുവിളികൾ നേരിടേണ്ടതായി വന്നേക്കാം. ലൈംഗിക ബന്ധം പോലുള്ള ചര്യകൾ പ്രസവശേഷവും സുഗമമാകുവാൻ വിദഗ്ധോപദേശം നേടുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഇനിയൊരു ഗർഭം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രസവശേഷം എത്രനാൾ കാത്തിരുന്നിട്ടാവണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന് ഒരു ഡോക്ടർ ഇവിടെ പറയുന്നു. ലണ്ടൻ പോർട്ട്ലാൻഡ്‌ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒബ്സ്റ്റെട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ആയ ഡോ. ഷസിയ മാലിക് പറയുന്നത് പ്രസവശേഷം മൂന്ന് ആഴ്‌ച്ച കഴിഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പോലും ഗർഭിണിയാകാനുള്ള സാധ്യതയുണ്ടെന്നാണ്.
ഡോ. ഷസിയ സ്ത്രീകളോട് പറയുന്നത് നവജാത ശിശുവിന്റെ ജനനം മുതൽ ഉള്ള എല്ലാ പോസ്റ്റ്പാർടം (പ്രസവം കഴിഞ്ഞ് മൂന്ന് മുതൽ നാലാഴ്‌ച്ച വരെയുള്ള കാലം) ബ്ലീഡിംഗും കഴിയുന്നത് വരെ ലൈംഗിക ബന്ധം പുലർത്താനായി കാത്തിരിക്കാനാണ്. പ്രസവത്തിനു ശേഷം ഒരു സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭിണിയാകുമോ എന്നത്, പ്രസവത്തിന്റെ സ്വഭാവം, സങ്കീർണ്ണതകൾ, പൂർവ്വസ്ഥിതി പ്രാപിക്കൽ തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നും ഡോ. ഷസിയ പറയുന്നു.
സാധാരണ പ്രസവത്തിന് ശേഷം പോസ്റ്റ്പാർടം ബ്ലീഡിങ്തീരുന്നത് വരെ കാത്തിരിക്കണം എന്ന ഒരു നിർബന്ധമില്ലെന്നും അവർ പറയുന്നു. എന്നിരുന്നാലും ഇതിനെ ഒരു സേഫ് പിരീഡായി പരിഗണിക്കുന്നു. എന്നാൽ, ഓരോരുത്തരും പ്രസവാനന്തരം സാധാരണ സ്ഥിതിയിലേക്ക് തിരികെ എത്തുന്നത് വ്യത്യസ്ത രീതികളിൽ ആയിരിക്കും എന്നതിനാൽ, ഇതിനെ ഒരു പൊതു നിയമമായി കണക്കാക്കാനും ആവില്ല.
മറ്റൊരു പ്രസവം ഉടൻ ആഗ്രഹിക്കാത്ത സ്ത്രീകൾ പ്രസവശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭ നിരോധന ഉപാധികൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും എന്ന് അവർ പറയുന്നു. മുലയൂട്ടലും വൈകിയുള്ള ആർത്തവവും ഗർഭധാരണത്തെ തടയും എന്നത് ഒരു മിഥ്യാ ധാരണയാണെന്നും അവർ പറയുന്നു. അതുപോലെ ഒരു കുഞ്ഞ് ജനിച്ചാൽ ചുരുങ്ങിയത് 12 മാസമെങ്കിലും കഴിഞ്ഞതിനു ശേഷം മാത്രമെ അടുത്ത ഗർഭം ധരിക്കാവൂ എന്നും അവർ നിർദ്ദേശിക്കുന്നു.
ഗർഭ ധാരണത്തിനോടൊപ്പം രക്തസ്രാവം, അണുബാധ എന്നിവയും പ്രസവാനന്തര ലൈംഗിക ബന്ധത്തിൽ പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാനെന്ന് ഡോക്ടർ പറയുന്നു. പ്രസവശേഷം രണ്ടാഴ്‌ച്ചക്കുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഇവ രണ്ടിനുമുള്ള സാധ്യത വർദ്ധിപ്പിക്കും. അതേസമയം, സ്റ്റിച്ചുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചുരുങ്ങിയത് നാലാഴ്‌ച്ച മുതൽ ആറാഴ്‌ച്ച വരെയെങ്കിലും കഴിഞ്ഞതിനു ശേഷം മാത്രമെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ എന്നും അവർ പറയുന്നു. സിസേറിയൻ ആണെങ്കിൽ മുറിവ് പൂർണ്ണമായും ഭേദമാകുന്നത് വരെ കാത്തിരിക്കണം.
പ്രസവശേഷം ഉണ്ടാകുന്ന മനോനിലയിലെ വ്യത്യാസങ്ങളും പ്രവസവാനന്തര ലൈംഗിക ബന്ധത്തെ സ്വാധീനിക്കും എന്ന് ഡോക്ടർ ഷസിയ പറയുന്നു. അതുപോലെ പ്രസവ ശേഷം ഹോർമോണുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും നിർണ്ണായക സ്വാധീനം ചെലുത്തും. അതുകൊണ്ടു തന്നെ പ്രസവാനന്തര ലൈംഗിക ബന്ധത്തിൽ ശ്രദ്ധിക്കാൻ ഏറെ കാര്യങ്ങളുണ്ട്. ഒരു ഹെൽത്ത് കെയർ ദാതാവിനെ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നത് നല്ലതാണെന്നും അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ