ഭൂമിയെ നിശ്ചലമാക്കിയ കോവിഡ്, സമാനമായ രീതിയിൽ ശക്തമായ ഒരു തിരിച്ചു വരവിനൊരുങ്ങുന്നതായി സൂചന. കോവിഡ് വൈറസിന്റെ ഒരു പുതിയ വകഭേദത്തെ കണ്ടെത്തിയതോടെയാണ് ആശങ്ക ഏറുന്നത്. ഇനിയും ഔദ്യോഗികമായി നാമകരണം ചെയ്യപ്പെടാത്ത ഈ ഇനത്തെ ഇപ്പോൾ ബി എ .6 എന്നാണ് പരാമർശിക്കുന്നത്. അതിശക്തമായ ഈ വകഭേദം വീണ്ടും മാസ്‌കുകൾ നിർബന്ധമാക്കുന്നതിലേക്ക് ലോകത്തെ എത്തിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

അതേസമയം, ഇനിയും ആശങ്കപ്പെടേണ്ടതില്ലെന്നും, കോവിഡ് കാല നിയന്ത്രണങ്ങളുടെ ആവശ്യം ഇനി വരില്ലെന്നും മറ്റു ചിലർ പറയുന്നു. എന്നാൽ, കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കുതിച്ചുയർന്നതോടെ യു കെ മറ്റൊരു കോവിദ് തരംഗത്തിന്റെ പിടിയലമരുന്നു എന്ന ഭയവും ഉയരുന്നുണ്ട്. കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം എറിസ് എന്ന് ഓമനപ്പേരിട്ട പുതിയൊരു വകഭേദം വ്യാപിക്കുന്നതായി ആരോഗ്യ രംഗത്തെ പ്രമുഖർ പറയുന്നു. പുതിയ കോവിഡ് കേ4സുകളിൽ ഏഴിൽ ഒന്ന് വീതം ഈ ഇനം വൈറസ് ബാധിച്ചുണ്ടായതാണ്.

മോശം കാലാവസ്ഥയും അതുപോലെ ക്ഷയിച്ചു വരുന്ന പ്രതിരോധ ശേഷിയുമായിരിക്കാം ഇപ്പോഴുള്ള ഈ വ്യാപനത്തിന് കാരണമായത് എന്ന് കരുതപ്പെടുന്നു. ഏതയാലും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ 65 വയസ്സും അതിന് മുകളിലും ഉള്ളവർക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എറിസിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ഇനം കൂടി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇ ജി 5.1 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഇനം, മറ്റുള്ളവയെക്കാൾ അപക്ടകാരിയാണെന്ന് തെളിയിക്കുവാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഈ ഇനത്തെ നേരത്തെ ഡെന്മാർക്കിലും ഇസ്രയേലിലും കണ്ടെത്തിയതായി വൈറസ് ട്രാക്കറുകൾ പറയുന്നു. ഇതിനോടകം തന്നെ ഇത് വ്യാപിക്കുവാനും തുടങ്ങിയിട്ടുണ്ട്. ഇതിന്റെ സ്പൈക്ക് പ്രോട്ടീനിൽ ഏതാണ് 30 ഓളം ഉൽപരിവർത്തനം അഥവാ മ്യുട്ടേഷൻ നടന്നിരിക്കാം എന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. എന്നാൽ, ഈ ഉൽപരിവർത്തനങ്ങൾ വൈറസിന്റെ ശക്തി വർദ്ധിപ്പിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.

അതേസമയം, ലോകം വീണ്ടും മാസ്‌കിലേക്ക് മടങ്ങുന്ന സമയം അടുത്തു എന്നാണ് ചില ശാസ്ത്രജ്ഞരും ആരോഗ്യ രംഗത്തെ ചില പ്രമുഖരും നൽകുന്ന സൂചന.