- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസ്ട്രാസെനികാ കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ തകരാറുകൾ സംഭവിക്കുന്നുവെന്ന് ആരോപണം; വാക്സിൻ ഉപയോഗിച്ച് ബ്ലഡ് കോട്ട് സംഭവിച്ച് രോഗാവസ്ഥയിലായവർ കേസുമായി യുകെ കോടതിയിൽ
ലണ്ടൻ: കോവിഡ് പ്രതിസന്ധിയിൽ നിന്നും ലോകത്തെ കരകയറ്റുന്നതിൽ സുപ്രധാന പങ്ക് വഹിച്ച അസ്ട്ര സെനികാ വാക്സിനെതിരെ പരാതികൾ ഉയരുന്നു. അതിന്റെ കാര്യക്ഷമതയേക്കാൾ ഉപരി പാർശ്വഫലങ്ങളാന് ഇപ്പോൾ പരാതികൾക്ക് ഇടയാക്കിയിരിക്കുന്നത്. ഒരു ഉദാഹരണമായി രണ്ട് കുട്ടികളുടെ അച്ഛനായ ജേമി സ്‌കോട്ടിന്റെ കേസ് കോടതിക്ക് മുൻപിലെത്തി. 2021-ൽ വാക്സിൻ എടുത്തതിന് ശേഷം, രക്തം കട്ടപിടിച്ചതിനാൽ മസ്തിഷ്‌ക ക്ഷതം ഉണ്ടായി എന്നാണ് ജേമി പറയുന്നത്.
ഈ ക്ഷതം കാരണം തനിക്ക് ജോലി ചെയ്യാനാകാത്ത സാഹചര്യമാണ് എന്നും ജേമി കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. സത്യത്തിൽ, ഈ വാക്സിന്റെ കാര്യക്ഷമതയെ കുറിച്ച് അതിശയോക്തി പരത്തുകയായിരുന്നു എന്നും അതിൽ പറയുന്നു. അസ്ട്ര സെനിക വാക്സിൻ എടുത്തതിനെ തുടർന്ന് രക്തം കട്ടപിടിച്ച് തന്റെ 35-ാം വയസ്സിൽ മരണമടഞ്ഞ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ആൽപ ടെയ്ലറുടെ ഭർത്താവും ഈ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.
ഈ രണ്ട് കേസുകളും കൂടി, വാക്സിൻ ഇന്ത്യുസ്ഡ് ഇമ്മ്യുൺ ത്രോമ്പോസൈറ്റോപെനിയ ആൻഡ് ത്രോമ്പോസിസ് (വി ഐ ടി ടി) യുടെ 80 ഓളം വ്യത്യസ്ത കേസുകളിലായി 80 മില്യൻ പൗണ്ട് വരെ നഷ്ടപരിഹാരം നൽകേണ്ടുന്ന സാഹചര്യത്തിലേക്ക് വഴി തെളിച്ചിരിക്കുകയാണ്. ഐ ടി മാനേജരായി ജോലി ചെയ്തിരുന്ന സ്‌കോട്ടിന് മസ്തിഷ്‌കത്തിലെ ക്ഷതം മൂലം ജോലി ചെയ്യാൻ കഴിയാതെ വന്നിരുന്നു. 1,20,000 പൗണ്ട് നഷ്ടപരിഹാരമാണ് സർക്കാരിൽ നിന്നും അയാൾക്ക് ലഭിച്ചത്.
വാക്സിൻ വരുത്തിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ലഭിച്ച നഷ്ട പരിഹാരം മതിയാകില്ല എന്ന തിരിച്ചറിവിലാണ് തങ്ങൾ വീണ്ടും നിയമനടപടികൾക്ക് ഒരുങ്ങിയതെന്ന് സ്‌കോട്ടിന്റെ ഭാര്യ കെയ്റ്റ് പറഞ്ഞു. ഈ കേസിൽ ബ്രിട്ടീഷ് അധികൃതർക്ക് വാക്സിൻ ഉയർത്തുന്ന ആശങ്കയെ കുറിച്ച് എന്തറിയാമായിരുന്നു എന്നും., വാക്സിൻ പുറത്തിറങ്ങിയതിനു ശേഷം വിദഗ്ദ്ധർ വി ഐ ടി ടി ലക്ഷണങ്ങളും സാധ്യതകളും കണ്ടെത്തിയപ്പോൾ എന്ത് നടപടി കൈക്കൊണ്ടു എന്നും അന്വേഷിക്കും.
2021-ൽ വാക്സിനെടുത്ത് ഒരു മാസത്തിനുള്ളിൽ മരണമടഞ്ഞ ആൽപയുടെ ഭർത്താവ് അനിഷ് ടെയ്ലർ 5 മില്യൻ പൗണ്ടാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. വി ഐ ടി ടി മൂലമുണ്ടായ രക്തം കട്ടപിടിക്കലും മസ്തിഷ്‌കത്തിലെ രക്തസ്രാവവുമാണ് ആൽപയുടെ മരണകാരണം എന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതിനെ തുടർന്നാണിത്.അതേ സമയം, പുറത്തിറക്കിയ ഒരു വർഷത്തിനകം തന്നെ മഹാമാരി തടയുന്നതിൽ അസ്ട്രാ സെനിക വാക്സിൻ വിജയിച്ചു എന്ന് സ്വതന്ത്രമായി നടത്തിയ മറ്റൊരു പഠനം വ്യക്തമാക്കുന്നു.
2022-ൽ ഈ വാക്സിൻ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് സുരക്ഷിതവും ഫലപ്രദവുമാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. പാർശ്വഫലങ്ങൾ താരതമ്യേന കുറവാണെന്നും അവർ പറഞ്ഞിരുന്നു. അതേസമയം, റെഗുലേറ്ററി അഥോറിറ്റിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് കമ്പനി പ്രവൃത്തിക്കുന്നതെന്ന് പറഞ്ഞ അസ്ട്ര സെനെക വക്താവ് പക്ഷെ ഈ നിയമ പോരാട്ടത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.
മറുനാടന് മലയാളി ബ്യൂറോ