രോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യമുള്ള കാലമാണിപ്പോൾ. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഭൂരിഭാഗം ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടുതന്നെ സ്ഥിരമായി വ്യായാമം ചെയ്യുന്നവരുടെ എണ്ണവും വളരെയധികം വർധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ആരോഗ്യ സംരക്ഷണത്തിനായും രോഗം വന്നാൽ ചികിത്സയ്ക്കായും ലക്ഷങ്ങൾ ചെലവഴിക്കുന്നവർക്ക് സിപിംളായി കാര്യം സാധിക്കാനുള്ള വഴികൾ കണ്ടെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ.

എല്ലാവർക്കും ലഭ്യമായ ഒരു പ്രകൃതിദത്ത മരുന്ന് - അതാണ് വ്യായാമം. പ്രതിദിനം 20 മിനിറ്റ് ശാരീരിക പ്രവർത്തനങ്ങൾ ചെയ്താൽ കാൻസർ, ഡിമെൻഷ്യ, ഹൃദ്രോഗം എന്നിവയുടെ അപകടസാധ്യത മൂന്നിലൊന്നായി കുറയ്ക്കുന്നുവെന്നാണ് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിരിക്കുന്നത്. അത് ചില മരുന്നുകളേക്കാൾ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. മാത്രമല്ല, ഒരു യോഗ ക്ലാസോ ട്രെഡ്മില്ലിലെ ഓട്ടമോ പോലെ വ്യായാമം വിരസവുമല്ല. പൂന്തോട്ട പരിപാലനം അടക്കമുള്ള വ്യായാമങ്ങൾ ആരോഗ്യ സംരക്ഷണ മാർഗമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഡോക്ടർമാർ ഒരിക്കലും ഇത് ശുപാർശ ചെയ്യില്ലെങ്കിലും, പഠനങ്ങൾ സൂചിപ്പിക്കുന്നത് വ്യായാമത്തിന് മോശം ഭക്ഷണത്തിന്റെ ഫലങ്ങൾ പോലും ഇല്ലാതാക്കാനും ഉറക്കമില്ലാത്ത രാത്രികൾ ഇല്ലാതാക്കാനും കഴിയുമെന്നാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ഔദ്യോഗിക വ്യായാമ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആളുകൾക്ക് ആഴ്ചയിൽ 150 മിനിറ്റോ അല്ലെങ്കിൽ പ്രതിദിനം ഏകദേശം 20 മിനിറ്റോ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാനാണ് നിർദ്ദേശിക്കുന്നത്. ഇതിൽ രണ്ട് ദിവസം പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾക്കായി നീക്കിവയ്ക്കാനും ഏജൻസി ശുപാർശ ചെയ്യുന്നു.

മിതമായ തീവ്രതയുള്ള വ്യായാമത്തിൽ ബൈക്കിങ്, നൃത്തം, ഹൈക്കിങ്, ജോഗിങ്, വേഗത്തിലുള്ള നടത്തം, നീന്തൽ എന്നിവ ഉൾപ്പെടുന്നു. ഭാരോദ്വഹനം, പുഷ് അപ്പുകൾ, പുൾ-അപ്പുകൾ, സ്‌ക്വാറ്റുകൾ എന്നിവ പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളിൽ ഉൾപ്പെടുന്നു.

എന്നിരുന്നാലും, വീട്ടുജോലികൾ പോലെ ലഘുവായ ശാരീരിക പ്രവർത്തനങ്ങൾ പോലും രോഗസാധ്യത 20 ശതമാനത്തിലധികം കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.