- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മൂന്ന് വിറ്റാമിൻ സപ്ലിമെന്റുകൾ അമിതമായി കഴിക്കുന്നത് അപകടകരമെന്ന് ഡോക്ടർമാർ
ആരോഗ്യ പരിപാലനത്തിനായി കഴിക്കുന്ന ചില വിറ്റാമിൻ സപ്ലിമെന്റുകൾ ചിലപ്പോൾ അപകടകരമായേക്കാം എന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ രംഗത്ത്. വിറ്റാമിൻ എ, നിയസിൻ അഥവാ വിറ്റാമിൻ ബി 3, വിറ്റാമിൻ എ എന്നീ സപ്ലിമെന്റുകളാണ് അമിത അളവിൽ കഴിച്ചാൽ ഛർദ്ദിക്കും, അസ്ഥി വേദനയ്ക്കും, ഒരുപക്ഷെ ആന്തരിക രക്തസ്രാവത്തിനും വരെ കാരണമായേക്കാവുന്നത്. ഒരു സന്തുലിത ഭക്ഷണക്രമത്തിൽ ഈ പോഷകങ്ങൾ എല്ലാമുണ്ട്. ഇലക്കറികളിൽ വിറ്റാമിൻ എ ധാരാളമായി കാണപ്പെടുന്നു. അതോടൊപ്പം പാലിലും മുട്ടയിലും ഇത് അടങ്ങിയിരിക്കുന്നു.
മാട്ടിറച്ചിയിൽ വിറ്റാമിൻ ബി 3 ധാരാളമായി കാണപ്പെടുന്നു. വിത്തുകൾ, നട്ട്‌സ്, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവയിൽ വിറ്റാമിൻ ഇ യും അടങ്ങിയിട്ടുണ്ട്. ചില ഭക്ഷ്യ സപ്ലിമെന്റുകളിൽ ഈ പോഷകങ്ങൾ അമിതമായ അളവിൽ അടങ്ങിയിട്ടൂണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ടു തന്നെ, അവ അമിതമായ അളവിൽ ഉപയോഗിച്ചുവോ എന്ന് പെട്ടെന്ന് മനസ്സിലാക്കുവാനും കഴിയില്ല. ഈ മൂന്ന് വിറ്റാമിനുകളും അമിതമായ അളവിൽ കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാകാൻ ഇടയുണ്ടെന്ന് ഇന്റേണൽ മെഡിസിൻ ഫിസിഷ്യൻ ഡോക്ടർ അഹമ്മദ് താഹ അസം പറയുന്നു.
പലരും ആരോഗ്യത്തിന് നല്ലതാണ് എന്ന അനുമാനത്തിലാണ് വിറ്റാമിൻ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത്. എന്നാൽ, അവയുടെ പ്രവർത്തനം എങ്ങനെയാണെന്ന് അവർ മനസ്സിലാക്കുന്നില്ല എന്ന് യൂണിവേഴ്സിറ്റി ഓഫ് മിസൂറിയിലെ കെമിസ്ട്രി പ്രൊഫസർ എലെന ഗൗൺ പറയുന്നു. നിയാസിൻ അഥവാ വിറ്റാമിൻ ബി 3, കൊളസ്‌ട്രോൾ, അർത്രിറ്റിസ്, മസ്തിഷ്‌ക തകരാറുകൾ എന്നിവയുള്ളവർക്ക് നിർദ്ദേശിക്കുന്ന ഒന്നാണ്. പുരുഷന്മാർക്ക് പ്രതിദിനം 16 മില്ലി ഗ്രാമും, സ്ത്രീകൾക്ക് 14 മി. ഗ്രാമും, ഗർഭിണികൾക്ക് 18 മി. ഗ്രാമുമാണ് നിർദ്ദേശിക്കുന്നത്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുള്ളവർക്കും നിയാസിൻ നിർദ്ദേശിക്കാറുണ്ട്. എന്നാൽ, അടുത്ത കാലത്ത് നടത്തിയ ചില പഠനങ്ങളിൽ തെളിഞ്ഞത്, നിയാസിൻ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നില്ല എന്നാണ്. മാത്രമല്ല, അതിസാരം, ത്വക്കിൽ വീക്കം ഉണ്ടാവുക തുടങ്ങിയ ചില പാർശ്വഫലങ്ങൾ ഇതുമൂലം ഉണ്ടായേക്കാം. അതുപോലെ, ആന്റി ഏജിങ് സപ്ലിമെന്റായ നിക്കോട്ടിനാമൈഡ്, റിബിയോസൈഡ് എന്നിവ പോലുള്ള വിറ്റാമിൻ ബി 3 സപ്ലിമെന്റുകൾ മസ്തിഷ്‌കത്തിലെ അർബുദത്തിന് കാരണമായേക്കാം എന്നും വിദഗ്ദ്ധർ പറയുന്നു.
ഇത് പ്രതിദിനം 35 മില്ലി ഗ്രാമിൽ കൂടുതൽ ഉപയോഗിക്കുന്നത് അപകടകരമായ പാർശ്വഫലങ്ങൾക്ക് കാരണമായേക്കും എന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നടന്ന പഠനങ്ങൾ തെളിയിക്കുന്നു. ചൊറിച്ചിൽ, തളർച്ച, ഛർദ്ദി, ഉദരത്തിലെ പ്രശ്നങ്ങൾ എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന പാർശ്വഫലങ്ങൾ. ഓൺലൈനിൽ ലഭിക്കുന്ന പാക്കുകളിൽ പ്രതിദിന ഡോസ് 50 മില്ലി ഗ്രാം വരെ ഉള്ളത് ഉണ്ട്. അതുപോലെ, കണ്ണുകളുടെ ആരോഗ്യത്തിനും പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി നിർദ്ദേശിക്കപ്പെടുന്നതാണ് വിറ്റാമിൻ എ.
എഫ് ഡി എ നിർദ്ദേശിക്കുന്ന പ്രതിദിന ഡോസ് പുരുഷന്മാർക്ക് 900 മൈക്രോ ഗ്രാമും സ്ത്രീകളോക്ക് 700 മൈക്രോ ഗ്രാമുമാണ്. 3000 മൈക്രോ ഗ്രാം വരെ കഴിച്ചാൽ ഒരുപക്ഷെ ശരീരത്തിൽ വിഷബാധയേറ്റ അവസ്ഥയായിരിക്കും ഉണ്ടാവുക. ചില വിറ്റാമിൻ എ ഗുളികകളിൽ 7,500 മൈക്രോഗ്രാം വരെ അടങ്ങിയതായി കണ്ടെത്തിയെന്ന് ഡെയ്ലി മെയിൽ അവകാശപ്പെടുന്നു. അമിതമായ വിറ്റാമിൻ എ യുടെ ഉപയോഗം ഛർദ്ദി, അസ്ഥി വേദന, വരണ്ട ചർമ്മം, കാഴ്‌ച്ച പ്രശ്നങ്ങൾ എന്നിവയ്ക്ക് വഴി തെളിക്കും എന്ന് വിദഗ്ദ്ധർ പറയുന്നു.
ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനായി നിർദ്ദേശിക്കപ്പെടുന്ന ഒന്നാണ് വിറ്റാമിൻ ഇ. എൻ എച്ച് എസ് നിർദ്ദേശിക്കുന്ന പ്രതിദിന ഡോസ് പുരുഷനും സ്ത്രീക്കും 15 മില്ലി ഗ്രാം ആണ്. 1000 മില്ലിഗ്രാമിലധികം ഉപയോഗിച്ചാൽ അത് വിപരീതഫലം സൃഷ്ടിക്കും ആന്തരിക രക്ത്സ്രാവത്തിന് വരെ ഇത് കാരണമായേക്കാം എന്നും അവർ പറയുന്നു.