- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ കൂർക്കം വലിപോലും ഹൃദയസ്തംഭനത്തിന് കാരണമാകാം
ഏതൊരു വ്യക്തിയേയും ഏറെ അസ്വസ്ഥനും ഒരുപക്ഷെ പ്രകോപിതനും ആക്കിയെക്കാവുന്ന ഒന്നാണ് പങ്കാളിയുടെ കൂർക്കംവലി. ഒരു ആരോഗ്യ പ്രശ്നം എന്നതിലുപരി ഒരു ശല്യമായാണ് കൂർക്കംവലിയെ മിക്കവരും കാണുന്നത്. എന്നാൽ, വിദഗ്ദ്ധർ പറയുന്നത്, രാത്രിയിൽ ശബ്ദമുണ്ടാക്കുന്നത് ഒരു സാധാരണ അവസ്ഥയിൽ സംഭവിക്കുന്ന കാര്യമല്ല എന്നാണ്. അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
അപകടകരമല്ലാത്ത കൂർക്കംവലി എന്നൊന്നില്ലെന്നാണ് ആസ്ട്രേലിയയിലെ സ്ലീപ് എക്സ്പർട്ട് ആയ ഡോക്ടർ കോളിൻ സള്ളിവൻ പറയുന്നത്. അത് എപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരുന്നു എന്നതിന്റെ സൂചനയാണെന്നും അദ്ദെഹം പറയുന്നു. നിങ്ങൾ ഗാഢനിദ്രയിലെക്ക് ആഴ്ന്ന് പോകുമ്പോൾ നിങ്ങളുടെ വായ്, നാക്ക്, തൊണ്ട എന്നിവിടങ്ങളിലെ മാംസപേശികൾ അയയാൻ ആരംഭിക്കുന്നു.. എന്നാൽ, ഇവ ആവശ്യത്തിൽ കൂടുതൽ അയഞ്ഞാൽ അത് ശ്വസന നാളത്തെ തടസ്സപ്പെടുത്തുകയും ശബ്ദം പുറത്തു വരികയും ചെയ്യുന്നു. ഇതാണ് കൂർക്കംവലി.
കൂർക്കംവലി ഒരിക്കലും നല്ലതല്ലെന്നാണ് ഡോ. സള്ളിവൻ പറയുന്നത്. അത് ശ്വസന നാളത്തിന് കേടുപാടുകൾ ഉണ്ടാക്കും. നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. സ്ലീപ് ആപ്നിയ എന്ന ഗുരുതരവും അപകടകരവുമായ ഒരു അവസ്ഥയുടെ സൂചനയായിട്ടാണ് കൂർക്കംവലിയെ പലപ്പോഴും കാണാനാവുക എന്നും അദ്ദേഹം പറയുന്നു. ഉറക്കത്തിൽ, ശ്വാസോച്ഛ്വാസം ആവർത്തിച്ച് ആവർത്തിച്ച് നിന്നുപോകുന്ന ഒരു അവസ്ഥയാണ് സ്ലീപ് ആപ്നിയ. ചിലപ്പോൾ ഇത് സെക്കന്റുകളോളം നീളും.
ഇത് ഉച്ചത്തിലുള്ള കൂർക്കംവലി, ഉറക്കത്തിൽ ശ്വാസത്തിനായി ബുദ്ധിമുട്ടുക, ഉറക്കമില്ലായ്മ, അമിതമായ ഉറക്കം എന്നിവയ്ക്ക് കാരണമായേക്കാം. മാത്രമല്ല, മാംസപേശികൾ, അസ്ഥികൾ, കോശകലകൾ എന്നിവയുടെ വളർച്ചക്കും ആരോഗ്യത്തിനും ആവശ്യമായ ഹോർമോണുകൾ ഉദ്പാദിപ്പിക്കപ്പെടാൻ ഏറ്റവും ആവശ്യമായ ഗാഢനിദ്ര കൂർക്കം വലിമൂലം നഷ്ടപ്പെടുകയും ചെയ്യുന്നു.ഉറക്കം തടസ്സപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദം., ഹൃദ്രോഗങ്ങൾ, പ്രമേഹം തുടങ്ങിയ ഗുരുതര രോഗങ്ങളിലേക്ക് നയിക്കുമെന്ന് അമേരിക്കൻ അക്കാഡമി ഓഫ് സ്ലീപ് മെഡിസിനിലെ വിദഗ്ധരും പറയുന്നു.
ഗുരുതരമായ സൈനൊസൈറ്റിസിന്റെ ഭാഗമായും കൂർക്കംവലി ഉണ്ടാകാം. കൂർക്കം വലിക്കുന്നവർക്ക് ദുർബലമായ മസ്തിഷ്‌ക ആരോഗ്യമായിരിക്കും എന്ന് കഴിഞ്ഞ വർഷം മായോ ക്ലിനിക്കിൽ നടന്ന ഒരു പഠനത്തിൽ വെളിപ്പെട്ടിരുന്നു. ഇത്തരക്കാർക്ക് അൽഷമേഴ്സ് രോഗം വരുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുപോലെ സ്ലീപ ആപ്നിയ ബാധിച്ചവർക്ക് കാൻസർ ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സ്വീഡനിലെ ചില വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
മദ്യത്തിന്റെ ഉപയോഗം കുറയ്യ്ക്കുക എന്നത് കൂർക്കംവലി തടയുന്നതിന് ആവശ്യമാന്. അമിത മദ്യമാപനം മേൽ ശ്വസനനാളികളിലെ മാംസപേശികളെ കൂടുതൽ അയവുള്ളതാക്കുന്നു. അതുവഴി തടസ്സം സൃഷ്ടിക്കുകയും കൂർക്കംവലി ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ, മലർന്നോ കമഴ്ന്നോ കിടന്ന് ഉറങ്ങാതെ ഒരു വശം തിരിഞ്ഞ് കിടന്നുറങ്ങണം. അമിതവണ്ണം ഉള്ളവരിൽ കൂർക്കംവലി കൂടുതലായി കണ്ടു വരുന്നു. അതുകൊണ്ടു തന്നെ അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുക. കഴിയുന്നതും ചൂടുവെള്ളത്തിൽ കുളിക്കുക. അതുപോലെ ഒന്നോ രണ്ടോ തലയിണകൾ അധികമായി ഉപയോഗിക്കുന്നതും കൂർക്കംവലി തടയാൻ ഉപകരിക്കും.