റക്കം വരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന നിദ്രാവിഹീന രാവുകൾ നിങ്ങളെ അസ്വസ്ഥനാക്കുക മാത്രമല്ല, നിങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായ ഉറക്ക കുറവ്, അമിതവണ്ണം, ഹൃദ്രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം എന്നിവ ഉൾപ്പടെ നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠന റിപ്പോർട്ട് പറയുന്നു. എന്നാൽ, ഭയക്കണ്ട, ഉറക്കക്കുറവ് ഇല്ലാതെയാക്കാൻ, നല്ല സുഖ നിദ്ര ലഭിക്കാൻ വഴികളുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.

ലോക പ്രശസ്തനായ സ്ലീപ് എക്സ്പെർട്ടും ശരീരത്തിലെ സ്വാഭാവിക ക്ലോക്ക് എന്ന് അറിയപ്പെടുന്ന സികാർഡിയൻ റിഥം എക്സ്പർട്ടുമായ പ്രൊഫസർ റസ്സൽ ഫോസ്റ്റർ പറയുന്നത്, കിടക്കുന്നതിന് മുൻപുള്ള നിങ്ങളുടെ കാര്യക്രമങ്ങളിൽ മാറ്റം വരുത്തിയാൽ തന്നെ സുഖ നിദ്ര ലഭിക്കും എന്നാണ്. കിടക്കാൻ പോകുന്നതിന് ഏറെ മുമ്പല്ലാതെ അമിതമായ ഭക്ഷണം കഴിക്കാതിരിക്കുക എന്നതാണ് അതിലൊന്ന്. അധിക ഭക്ഷണം കഴിച്ചാൽ അതിന്റെ ദഹനപ്രക്രിയ ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കും. അത് നിങ്ങൾക്ക് ഉറക്കം ലഭിക്കാൻ തടസ്സമാകുമെന്ന് പ്രൊഫസർ ഫോസ്റ്റർ പറയുന്നു.

സിർകാഡിയൻ റിഥം ആണ് ഉറക്കത്തെ നിയന്ത്രിക്കുന്നത്. ഉറക്കത്തിന് തൊട്ടു മുൻപായി, അനുഭവവേദ്യമല്ലാത്ത വിധത്തിൽ ശരീര താപനിലയിൽ കുറവു വരും. അതിനു ശേഷമായിരിക്കും കണ്ണിമകളിൽ ഭാരം വന്ന് അവ അടയുക. ഇതിന് ഭംഗം വരുത്തന്ന പ്രവൃത്തികളാണ് ഉറങ്ങുന്നതിന് തൊട്ടു മുൻപായി ഭക്ഷണം കഴിക്കുക, അമിത ഭക്ഷണം കഴിക്കുക തുടങ്ങിയവയൊക്കി.

അതുപോലെ നിങ്ങൾ കിടക്കാൻ പോകുന്ന സമയത്തിന് രണ്ട് മണിക്കൂർ കാലയളവിനുള്ളിൽ അതി കഠിനമായ കായിക വ്യായാമം ചെയ്യരുത് എന്നും അദ്ദേഹം പറയുന്നു. അമിത ഭക്ഷണം കഴിക്കുന്നതു പോലെ, അമിത കായിക വ്യായാമവും നിങ്ങളുടെ ശരീര താപനില വർദ്ധിപ്പിക്കും. രാത്രി വൈകി കായിക വ്യായാമം ചെയ്യൂന്ന പതിവുണ്ടെങ്കിൽ അതു കഴിഞ്ഞാൽ ഒന്ന് കുളിക്കുന്നത് നല്ലതായിരിക്കും. ചെറു ചൂടുവെള്ളത്തിൽ കുളിച്ചാൽ അത് കൈകൾ കാലുകൾ, എന്നിവിടങ്ങളിലെ രക്തക്കുഴലുകൾ വികസിക്കാൻ ഇടവരുത്തു. അതുവഴി ശരീരത്തിന്റെ അന്തർഭാഗത്തു നിന്നും ഉപരിതലത്തിലേക്ക് രക്തം കൂടുതലായി ഒഴുകും. ഇത് ചൂട് കുറയ്ക്കാൻ സഹായിക്കും.

അതുപോലെ, കിടന്നുറങ്ങുമ്പോൾ മുറിക്കുള്ളിൽ തെളിമയാർന്ന പ്രകാശം ഒഴിവാക്കുക. തെളിഞ്ഞ പ്രകാശം ശരീരത്തിലെ ക്ലോക്കിനെ വഴി തെറ്റിച്ചേക്കാം. അതുവഴി ഉറക്കം വരുന്നതും വൈകും. സ്വാഭാവിക പ്രകാശമാന് ഉറക്കം - ഉണരൽ ചക്രത്തെ ചലിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മങ്ങിയ പ്രകാശം മാത്രം കിടക്കുമ്പോൾ ഉപയോഗിക്കുക്.

അതുപോലെ കിടക്കയിൽ കിടന്നു കൊണ്ട് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ സമാധാനം കെടുത്തും എന്ന് മാത്രമല്ല, ഉറക്കവും വൈകിക്കും. ഒട്ടു മിക്കവർക്കും ഉറക്കത്തിനല്ല പ്രശ്നം പക്ഷെ ഉത്ക്കണ്ഠയും ആകാംക്ഷയുമാണ് ഉറക്കം കെടുത്തുന്നത്. ഉറങ്ങുന്നതിനു മുൻപുള്ള സമൂഹ മാധ്യമ ഉപയൊഗം അത് വർദ്ധിപ്പിച്ചേക്കാം. അതുപോലെ, സായാഹ്ന ചായയോ കാപ്പിയോ പതിവുണ്ടെങ്കിൽ അത് ഒഴിവാക്കുക. ഉച്ചക്ക് 2 മണിക്ക് ശേഷം അത്തരത്തിൽ കഫേൻ കലർന്ന പാനീയങ്ങൾ ഉപയോഗിച്ചാൽ അത് ഉറക്കത്തെ തടയും എന്ന് അദ്ദേഹം പറയുന്നു.

അതുപോലെ ഒഴിവാക്കേണ്ട ഒന്നാണ് മദ്യപാനവും. മദ്യം ആരംഭത്തിൽ ഉറക്കത്തിന് സഹായിക്കുമെങ്കിലും, അതിന്റെ ലഹരി വിട്ടുമാറിക്കഴിഞ്ഞാൽ ആ ഉറക്കവും നഷ്ടപ്പെടും.