- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറയ്ക്കും
ബോസ്റ്റൺ: പതിനായിരം ചുവടുകൾ നടക്കുക എന്നത് നല്ലൊരു കായിക വ്യായാമമായി കണക്കാക്കിയിരുന്നു. എന്നാൽ, പുതിയ പഠനം വെളിപ്പെടുത്തുന്നത് കായിക വ്യായാമത്തിനായി നിങ്ങൾ ചെലവഴിക്കുന്ന സമയത്തിന്റെ അളവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഭാരം കുറയ്ക്കുന്നതിന് കൂടുതൽ കാര്യക്ഷമം എന്നാണ്. 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകളുടെ നാല് വർഷക്കാലത്തെ ഡാറ്റ വിശകലനം ചെയ്തുകൊണ്ടായിരുന്നു ബോസ്റ്റണിലെ ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ഗവേഷകർ പഠനം നടത്തിയത്.
ഇതിൽ പങ്കെടുത്ത ഒരോ സ്ത്രീയിലും ഒരു ഫിറ്റ്‌നെസ്സ് ട്രാക്കർ ഘടിപ്പിച്ചിരുന്നു. ഇവരുടെ ആക്റ്റിവിറ്റി ലെവൽ അളക്കുന്നതിനായിട്ടായിരുന്നു അത്. അതിനോടൊപ്പം ഓരോ വർഷവും അവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അടങ്ങിയ ഒരു ചോദ്യാവലിയും ഓരോ വർഷവും പൂരിപ്പിച്ചു നൽകുന്നതിനായി അവർക്ക് നൽകിയിരുന്നു. പ്രതിദിനം, 3000 ചുവാടുകൾ വരെ നടന്നവരുമായി താരതമ്യം ചെയ്യുമ്പോൾ, 8000 മുതൽ 8500 ചുവടുകൾ വാരെ നടന്നവർക്ക് ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത 40 ശതമാനം വരെ കുറഞ്ഞു എന്നാണ് ഡാറ്റ വിശകലനത്തിൽ കണ്ടെത്തിയത്.
അതേസമയം, അതേ ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത പ്രതിദിനം 75 മിനിറ്റ് കായിക വ്യായാമം നടത്തിയവരിലും അതേ അളവിൽ കുറഞ്ഞതായി കണ്ടെത്തി. അതായത്, ചുവടുകൾ എണ്ണേണ്ട ആവശ്യം ഇല്ലെന്നർത്ഥം. ഏറെ പ്രചാരത്തിലുള്ള 10,000 ചുവട് നിയമത്തെ നിരാകരിക്കുന്ന ഒരു കണ്ടെത്തൽ കൂടിയാണിത്. ചുവടുകളുടെ എണ്ണത്തെ നേരത്തെയും ഏറെ ശാസ്ത്രജ്ഞർ നിരാകരിച്ചിരുന്നു. കായിക വ്യായാമത്തിൽ അത്തരത്തിലൊരു മാന്ത്രിക സംഖ്യ ഇല്ല എന്നായിരുന്നു അവർ വാദിച്ചിരുന്നത്.
പലർക്കും, പ്രത്യേകിച്ച് യുവാക്കൾക്ക് കായിക വ്യായാമം എന്നാൽ, ടെന്നീസ്, ഫുട്‌ബോൾ, നടത്തം, ജോഗ്ഗിങ് എന്നിവയായിരിക്കും. ഇതിൽ ചുവടുകളുടെ എണ്ണം എടുക്കുവാൻ സാധിക്കും. എന്നാൽ, സൈക്കിളിങ്, നീന്തൽ പോലുള്ള കായിക വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്ക് അതിനു കഴിയില്ല. അത്തരം സാഹചര്യങ്ങളിൽ കായിക വ്യായാമത്തിനായി ചെലവാക്കുന്ന സമയത്തിന്റെ അളവ് കണക്കാക്കിയാൽ മതിയാകും എന്ന് പഠനത്തിന് നേതൃത്വം കൊടുത്ത ഡോക്ടർ റികുത ഹമായ പറയുന്നു. ശരീരഭാഗങ്ങളുടെ ചലനങ്ങൾ വ്യത്യസ്ത കായിക വ്യായാമങ്ങളിൽ വ്യത്യസ്ത രീതികളിലായിരിക്കും. എല്ലാ തരം ചലനങ്ങളും ശരീരത്തിന് ഉത്തമമആണെന്നും ഡോക്ടർ പറയുന്നു.