പുറത്ത് ചാടിയ കുടവയർ നിങ്ങളെ സമൂഹത്തിൽ ഒരു പരിഹാസ്യ കഥാപാത്രമാക്കുന്നുണ്ടോ ? എങ്കിൽ ഇനി വിഷമിക്കണ്ട. വെറും ഒരാഴ്‌ച്ച കൊണ്ട് കുടവയർ കുറയ്ക്കുന്നതിനുള്ള വിദ്യകൾ പങ്കുവയ്ക്കുകയാണ് ആരോഗ്യ രംഗത്തെ ചില വിദഗ്ദ്ധർ. ഒപ്പം, വയർ വീണ്ടും ചാടാതിരിക്കാൻ ഒഴിവാക്കേണ്ട ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ചും അവർ പറയുന്നു.

അഞ്ചു മാർഗ്ഗങ്ങളാണ് ഹെൽത്തി മമ്മിയിലെ ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. വെറും ഒരാഴ്‌ച്ചക്കുള്ളിൽ നിങ്ങൾക്ക് ഫലം കാണാനാകുമെന്ന് അവർ ഉറപ്പു പറയുന്നു. തീവ്രത കൂടിയ കായിക വ്യായാമം ആഴ്‌ച്ചയിൽ മൂന്നോ നാലോ തവണ ചെയ്യാൻ അവർ ആവശ്യപ്പെടുന്നു. അതുപോലെ നാരുകൾ ധാരാളമായുള്ള ഭക്ഷണം കഴിക്കാനും അവർ നിർദ്ദേശിക്കുന്നു. മാത്രമല്ല, വയർ വീർക്കുന്നത് തടയാൻ പ്രോബയോട്ടിക്കുകൾ ഉപയോഗിക്കുകയും വേണം.

പഞ്ചസാരയുടെ അമിതോപയോഗം വയറിനു ചുറ്റുമായി കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും എന്നതിനാൽ, പഞ്ചസാര ധാരാളമായി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുവാനും അവർ നിർദ്ദേശിക്കുന്നുണ്ട്. ക്ഷീരോദ്പന്നങ്ങൾ, ഉരുളക്കിഴങ്ങ്, സോഫ്റ്റ് ഡ്രിങ്ക്സ്, പൊരിച്ച ഭക്ഷണ പദാർത്ഥങ്ങൾ, ബേക്ക് ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കുവാനോ അവയുടെ ഉപയോഗം കുറയ്ക്കുവാനോ അവർ ആവശ്യപ്പെടുന്നു.

അമിതഭാരം കുറയ്ക്കുന്ന പ്രക്രിയയിൽ, ഒഴിവാക്കാൻ ഏറെ ക്ലേശകരമായ ഒന്നാണ് വയറിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് എന്ന് അവർ പറയുന്നു. എന്നാൽ, ചില മാർഗ്ഗങ്ങൾ വഴി നിങ്ങൾക്ക് അത് അലിയിച്ചു കളയാൻ കഴിയും. ഒരു വ്യക്തിയുടെ വയറിലെ കൊഴുപ്പ് അല്ലെങ്കിൽ ഏതു വിധത്തിലെ കൊഴുപ്പും എത്രവേഗം ഇല്ലാതെയാകും എന്നത് പ്രായം, ആരോഗ്യനില, രക്തസമ്മർദ്ദം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നും അവർ പറയുന്നു.

വയറിലെ കൊഴുപ്പ് എരിച്ചു കളയാൻ ഏറ്റവും ആവശ്യം നിങ്ങളുടെ ചയാപചയം അഥവ മെറ്റബോളിസം വേഗത്തിൽ ആക്കുക എന്നതാണ്. അതിന് ഏറ്റവും ഉത്തമമായത് തീവ്രത കൂടിയ കായിക വ്യായാമങ്ങൾ കൃത്യമായ ഇടവേളകളിൽ ചെയ്യുക എന്നതാണെന്നും അവർ പറയുന്നു. വളരെ ചെറിയ ഒരു സമയകാലയളവിൽ മാത്രം വ്യായാമം ചെയ്ത് ഇടക്കിടക്ക് വിശ്രമം എടുക്കുന്നതാണ് ഉയർന്ന തീവ്രതയുള്ള കായിക വ്യായാമങ്ങളുടെ പ്രത്യേകത.

നീണ്ടു നില്ക്കുന്ന തീവ്രത കുറഞ്ഞ വ്യായാമങ്ങൾ എരിച്ചു കളയുന്നത്ര കൊഴുപ്പ് അതിന്റെ പകുതി സമയം കൊണ്ട് തീവ്രത കൂടിയ വ്യായാമങ്ങൾ എരിച്ചു കളയും. ഒരാഴ്‌ച്ചയിൽ ചുരുങ്ങിയത് മൂന്നോ നാലോ തവണ ഇത്തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യണം എന്നാണ് ഹെൽത്തി മമ്മിയിലെ ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

ഉയർന്ന അളവിലുള്ള പഞ്ചസാരയുടെ ഉപയോഗം അമിതവണ്ണം, പല്ലുകളിൽ ന്ദ്വാരം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവക്ക് കാരണമായേക്കുമെന്ന് അവർ പറയുന്നു. അതിനൊപ്പം വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും അത് ഇടയാക്കും. ആലില വയർ ആഗ്രഹിക്കുന്നവർ അമിതമായി പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾ, പാക്കേജ്ഡ് സോസസ്, ലോലീസ്, കേക്കുകൾ, കുക്കികൾ, പേസ്ട്രി തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കേണ്ടതാണ്.

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിനായി ഒരാഴ്‌ച്ച നീണ്ട ഒരു പദ്ധതി അവർ ആസൂത്രണം ചെയ്തിട്ടുണ്ട്. ആദ്യ ദിവസം മുതൽ സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കണം. രണ്ടാമത്തെ ദിവസം മുതൽ കാപ്പിയിലും ചായയിലും പഞ്ചസാര ഇടുന്നത് ഒഴിവാക്കുക. മൂന്നാം ദിവസമാകുമ്പോഴേക്കും മധുരമുള്ളവക്ക് പകരമായി സ്വാഭാവിക യുഗർട്ടുകൾ ഉപയോഗിക്കാൻ തുടങ്ങണം. നാലാം ദിവസം മുതൽ സ്വന്തമായിഉണ്ടാക്കിയ് പാസ്താ സോസ് ഉപയോഗിക്കാൻ തുടങ്ങുക.

അഞ്ചാം ദിവസം മുതൽ വെളുത്തത് അല്ലെങ്കിൽ മില്ക്ക് ചോക്ക്ലേറ്റ് ഉപേക്ഷിച്ച് ഇരുണ്ട നിറമുള്ള ചോക്ലേറ്റുകൾ ഉപയോഗിക്കാൻ ആരംഭിക്കുക. ആറാം ദിവസം പഴങ്ങൾക്ക് പകരമായി പച്ചക്കറികൾ ഉപയോഗിക്കുക. ഈ പദ്ധതി കൃത്യമായി പിന്തുടർന്നാൽ ശരീരത്തിലെത്തുന്ന പഞ്ചസാരയുടെ അളവ് കാര്യമായി കുറയ്ക്കാൻ കഴിയുമെന്ന് അവർ പറയുന്നു.

നാരുകൾ (ഫൈബർ കണ്ടന്റ്) ധാരാളമായുള്ള ഭക്ഷണം ഒരു ശീലമാക്കാൻ ഹെൽത്തി മമ്മിയിലെ ആരോഗ്യ വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. അത് വയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, ദഹന നാളത്തെ വൃത്തിയായി സൂക്ഷിക്കാനും ഇതുവഴി സാധിക്കും. എന്നാൽ, എല്ലാ ഫൈബറും ഒരുപോലെ കാര്യക്ഷമമല്ല എന്നും അവർ പറയുന്നു. ഓട്ട്സ്, ബാർലി, നട്ട്സ്, സീഡ്സ് ബീൻസ്, ചില പച്ചക്കറികൾ പഴവർഗ്ഗങ്ങൾ എന്നിവയിൽ കണ്ടുവരുന്ന സോല്യൂബിൾ ഫൈബർ ആണ് ഇക്കാര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്.