- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ചാല്‍ ശരീരഭാരം പകുതിയായി കുറയ്ക്കാം; അമിതഭാരക്കാര്ക്ക് ഏറ്റവും നല്ലവഴി; പക്ഷെ ശ്രദ്ധയില്ലെങ്കില്‍ ഒരു വലിയ കുരുക്കുണ്ട്; ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ വായിച്ചറിയാന്‍
ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഭക്ഷണവുമായുള്ള അനാരോഗ്യകരമായ ബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു
ആധുനിക ജീവിതത്തില്‍ അതിവേഗം ഒരു ട്രെന്‍ഡ് ആയി മാറി കൊണ്ടിരിക്കുന്ന ഒന്നാണ് വണ്‍ മീല്‍ എ ഡേ അഥവാ ഒമാഡ് എന്ന ഭക്ഷണക്രമം. ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ഈ ജീവിത ശൈലി ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഭക്ഷണവുമായുള്ള അനാരോഗ്യകരമായ ബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു എന്നാണ് ഈ ശൈലിയുടെ ആരാധകര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പല അപകട സാധ്യതകളുമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ഒമാഡ് ശൈലി പിന്തുടരാന്‍ തുടങ്ങിയതില്‍ പിന്നെ തന്റെ അമിതഭാരം കുറയുകയും, ഓര്‍മ്മ ശക്തി മെച്ചപ്പെടുകയും ചെയ്തു വെന്ന് 64 കാരിയായ കാതറിന്‍ അവകാശപ്പെടുന്നു. ഭക്ഷണം കഴിക്കുന്നതിനുള്ള, അരോഗ്യകരമായ വഴിയാണിതെന്നും അവര്‍ പറയുന്നു. ഇത്തരത്തില്‍ അവകാശപ്പെടുന്നത് കാതറിന്‍ മാത്രമല്ല, നിരവധി പേരാണ് അടുത്തകാലത്തായി ഒമാഡ് ജീവിതശൈലിയെ ആരാധിക്കാന്‍ തുടങ്ങിയിട്ടുള്ളത്. അതില്‍ ബ്രോഡ്കാസ്റ്റര്‍ കരോള്‍ വോര്‍ഡെര്‍മാന്‍, ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ തുടങ്ങിയ സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. ട്വിറ്റര്‍ (ഇപ്പോള്‍ എക്സ്) സഹസ്ഥാപകനും ശതകോടീശ്വരനുമായ ജാക്ക് ഡോര്‍സിയും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം ഈ ജീവിതശൈലിക്ക് വിമര്‍ശകരും കുറവല്ല, ക്രമരഹിതമായ ഒരു ഭക്ഷണക്രമം ഉടലെടുക്കാനും, ശരീരത്തിലെ ഇന്ധന ഹോര്‍മോണ്‍ അസന്തുലനത്തിനും ഒപ്പം ഉറക്കമില്ലായ്മക്കും ഇത് ഇടയാക്കിയെക്കാം എന്നാണ് ന്യുട്രീഷനിസ്റ്റ് ആയ നിക്കോള ഷുബ്രൂക്ക് പറയുന്നത്. മാംസപേശികള്‍ക്ക് ബലം വര്‍ദ്ധിക്കുവാനും അത് നിലനിര്‍ത്തുവാനും ആവശ്യമായ പ്രോട്ടീന്‍ ഒരു നേരം മാത്രം കഴിക്കുന്ന ഭക്ഷണത്തിലൂടെ കൃത്യമായ അളവില്‍ ലഭിക്കുകയില്ലെന്നും അവര്‍ പറയുന്നു.
പുനര്‍നിര്‍വ്വചിക്കപ്പെട്ട കാര്‍ബോഹൈഡ്രേറ്റുകളോടൊത്തുള്ള ഒരുനേര ആഹാരം രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അത്, മനുഷ്യരെ ക്ഷീണിതരാക്കിയേക്കാം. രക്തത്തില്‍ താഴ്ന്ന അളവിലുള്ള പഞ്ചസാരയോ നിര്‍ജ്ജലീകരണമോ തലവേദനക്കോ മൈഗ്രെയ്‌നോ ഇടയാക്കിയേക്കം എന്നും ഇവര്‍ പറയുന്നു. തിരക്കേറിയ ജീവിതശൈലിയുമായി ഒട്ടും ഒത്തുപോകാത്ത ഒന്നാണ് ഒമാഡ് എന്നും അവര്‍ പറയുന്നു.