- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ മൂന്നിൽ ഒരാൾക്ക് ലൈംഗിക താൽപര്യം റോബോട്ടുകളോടെന്ന് റിപ്പോർട്ട്; മനുഷ്യരെപ്പോലെ സംസാരിക്കുവാനും ചലിക്കുവാനും സാധിക്കുന്ന, നിർമ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള റോബോട്ടുകളും റെഡി
ലണ്ടൻ: റോബോട്ടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നത് ഒരുപക്ഷെ ചില ശാസ്ത്ര സിനിമകളുടെതിരക്കഥയാണെന്ന് കരുതിയാൽ തെറ്റുപറ്റി. പക്ഷെ ഒരു പുതിയ റിപ്പോർട്ട് പറയുന്നത് മൂന്നിലൊന്ന്ബ്രിട്ടീഷുകാർ യഥാർത്ഥ ജീവിതത്തിലും റോബോട്ടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു എന്നതാണ്. സെക്സ് സെൻസസ് എന്ന പേരിൽ ലെലൊ നടത്തിയ സർവ്വേയിൽ ആയിരക്കണക്കിന് ബ്രിട്ടീഷുകാരോടായിരുന്നു അവരുടെ ലൈംഗിക താത്പര്യങ്ങളെ കുറിച്ചും, ആഗ്രഹങ്ങളെ കുറിച്ചും ചോദിച്ചത്.
ഈ സർവ്വേയിൽ പങ്കെടുത്തവരിൽ മൂന്നിലൊന്ന് പേർ റോബോട്ടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു. ചെലവ് കുറഞ്ഞ രീതിയിൽ ലഭിച്ചാൽ റോബോട്ടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവരുമാണ്. ഇത് ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്ന സെക്സ് ടോയ്സ് വിഭാഗത്തെ കുറിച്ചുള്ള പരാമർശമല്ല, മറിച്ച് എ ഐ ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന, മനുഷ്യരെ പോലെ സംസാരിക്കുവാനും ചലിക്കുവാനും കഴിയുന്ന യന്ത്ര മനുഷ്യരെ കുറിച്ചുള്ളതാണ്.
എന്നാൽ, ഈ താത്പര്യത്തിലും ലിംഗ വിവേചനം വലുതാണ്. സർവ്വേയിൽ പങ്കെടുത്തവരിൽ പകുതിയോളം (കൃത്യമായി പറഞ്ഞാൽ 43.9 ശതമാനം) പുരുഷന്മാർ റോബോട്ടിനെ അനുഭവിക്കണമെന്ന് പറഞ്ഞപ്പോൾ വെറും 21 ശതമാനം സ്ത്രീകൾ മാത്രമാണ് അതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. സെക്സ് റോബോട്ടുകളും സെക്സ് ഡോളുകൾ അല്ലെങ്കിൽ സെക്സ് ടോയ്സും തമ്മിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മനുഷ്യന്റെ അതേ വലിപ്പവും ആകൃതിയും ഉള്ളവയാണ് സെക്സ് ഡോളുകൾ. എന്നാൽ, സെക്സ് റോബോട്ടുകൾ കൂടുതൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ മനുഷ്യ സഹജമായ ചലനങ്ങൾ കാഴ്‌ച്ചവയ്ക്കുന്നവയാണ്.
എ ഐ റോബോട്ടിക്സ് സ്ഥാപനമായ റിയല്ബോടിക്സ് നിർമ്മിച്ച ഹെന്റി, ഹാർമണി 3.0 എന്നീ രണ്ട് സെക്സ് റോബോട്ടുകളെ കുറിച്ച് ലെലോ സർവ്വേയിൽ പരാമർശിക്കുന്നുണ്ട്. 2018 ൽ ആയിരുന്നു ഹെന്റി പുറത്തിറക്കിയത്. മനുഷ്യസാധ്യമായതിലും ഉയർന്ന തലത്തിലുള്ള ലൈംഗിക പ്രകടനം കാഴ്‌ച്ചവയ്ക്കാൻ ഇതിനാകുമെന്ന് മാത്രമല്ല, പലപ്പോഴും ലൈംഗിക ചുവയുള്ള തമാശകളും ഇത് പറയും. ആറടി ഉയരമുള്ള, ഇരുണ്ട നിറമുള്ള ഇതിന് ഉടമയെ വീട്ടിലേക്ക് സ്വാഗതം ചെയ്യാനും, ഇഷ്ടപ്പെട്ട ടി വി ഷോയെ കുറിച്ച് സംവാദം നടത്താനും കഴിയും. പ്രണയ ഗാനങ്ങളും കൊച്ചുവർത്തമാനങ്ങളുമായി ഇണയെ ആകർഷിക്കാനും ഇതിനാവും.
എന്നാൽ, ഇത് വിലയേറിയ ഒരു റോബോട്ടാണ് 8000 പൗണ്ടിനും 11000 പൗണ്ടിനും ഇടയിലാണ് ഇതിന്റെ വില. അധികമായി ആവശ്യമുള്ള സൗകര്യങ്ങൾക്ക് അനുസരിച്ചാണ് വില വർദ്ധിക്കുക.അതേസമയം 11,700 പൗണ്ട് വിലയുള്ള ഹാർമണി 3.0 ആകട്ടെ, സ്വയം ലൂബ്രിക്കേറ്റ് ചെയ്യുന്ന സ്ത്രീ ലൈംഗികാവയവത്തോട് കൂടിയതാണ്. ഇതിന്റെ ലൈഗികാവയവം ഊരിയെടുത്ത് ഡിഷ് വാഷറിൽ വൃത്തിയാക്കുവാനും സാധിക്കും.
ആന്തരികമായി തന്നെ ഹീറ്റിങ്, ലൂബ്രിക്കേഷൻ, ടച്ച് സെൻസറുകൾ എന്നിവയോടുകൂടിയാൺ' ഇത് ലഭിക്കുക എന്ന് റിയല്ബോടിക്സ് സി ഇ ഒ മാറ്റ്‌മെക്മുള്ളൻ പറയുന്നു. സ്പർശനത്തിലൂടെയായിരിക്കും റോബോട്ടുമായി സംവേദിക്കുക. ഇതിനനുസരിച്ച് റോബോട്ട് നിങ്ങളുടെ ഇഷ്ടങ്ങൾ നിറവേറ്റും. ലൈംഗിക നൈപുണി വർദ്ധിപ്പിക്കാൻ റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം സഹായിക്കുമെന്നും മെക്മുള്ളൻ പറയുന്നു.