വെറും ആറ് മാസം കൊണ്ട് 30 കിലോ ശരീരഭാരം കുറച്ച, മൂന്ന് കുട്ടികളുടെ അമ്മയായ 44 കാരി അതിന്റെ രഹസ്യം വെളിപ്പെടുത്തുന്നു. ചെറിയ രീതിയിൽ ആരംഭിച്ച് പിന്നീട് 20 മിനിറ്റ് ദൈർഘ്യമുള്ള കായികവ്യായാമങ്ങൾ തന്റെ കിടപ്പു മുറിയിൽ തന്നെ ചെയ്താണ് ഇവർ ഇത് സാധിച്ചത്. ഏറ്റവും ഇളയ കുട്ടിക്ക് ജന്മം നൽകി ഒൻപത് മാസം പിന്നിട്ടപ്പോഴേക്കും ലണ്ടൻ നിവാസിയായ റേഷൽ സേകെർഡോത്തി എന്ന 44 കാരിയുടെ ഭാരം 90 കിലോ ആയി വർദ്ധിച്ചിരുന്നു.

ഒരു വീട്ടമ്മയായ അവർക്ക് തന്റെ അമിത ഭാരം ഒരു പ്രശ്നമായി മാറി. കുറച്ചധികം നടന്നാൽ, കാലുകൾക്ക് ചുവപ്പ് നിറം വരാനും വീക്കം ഉണ്ടാകാനും തുടങ്ങി. സാവധാനം, തന്റെ ഭക്ഷണ ക്രമത്തിൽ മാറ്റങ്ങൾ വരുത്തി റേച്ച ആഴ്‌ച്ചയിൽ 1 കിലോ വീതം ഭാരം കുറയ്ക്കാൻ ആരംഭിച്ചു. തന്റെ വീടിനു ചുറ്റും 10 മിനിറ്റ് നടക്കുകയും പിന്നീട് വെയ്റ്റുകൾ ഉപയോഗിച്ച് കിടപ്പുമുറിയിൽ വ്യായാമം ചെയ്യുകയും കൂടി ചെയ്തിരുന്നു.

സന്തുലിത ആഹാരം എന്നതിനെ കുറിച്ച് തീരെ അവബോധം തനിക്കുണ്ടായിരുന്നില്ല എന്ന് അവർ ഫീമെയിൽ മാസികയോട് പറഞ്ഞു. സ്വയം പാചകം ചെയ്യുനന്ത് പോലും വിരളമായിരുന്നു. കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും ഏറെ അടങ്ങിയ, ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളോടായിരുന്നു താൽപര്യം എന്നും അവർ പറഞ്ഞു. വൈറ്റ് ബ്രെഡ്, ജാം, വറുത്ത പലഹാരങ്ങൾ എന്നിവയായിരുന്നു അധികമായി ഭക്ഷിച്ചിരുന്നത്. മാത്രമല്ല, ഭക്ഷണ കാര്യത്തിൽ കൃത്യത ഉണ്ടായിരുന്നില്ല, കഴിക്കണമെന്ന് തോന്നുമ്പോഴൊക്കെ കഴിക്കുമായിരുന്നു.

അവരുടെ സഹോദരനായിരുന്നു ഈ സ്വഭാവത്തിൽ ആശങ്കയറിയിച്ച് അവരെ മാറ്റിക്കൊണ്ടു വന്നത്. വർഷങ്ങളായി, ഭാരം കുറയ്ക്കാനുള്ള നിരവധി ശ്രമങ്ങൾ റേച്ചൽ നടത്തിയെങ്കിലും, ഫലം അറിയുവാനുള്ളത്ര സമയം അവർ അത് തുടർന്ന് പോയില്ല. എല്ലാം പെട്ടെന്ന് വേണമെന്നായിരുന്നു ആഗ്രഹം. 40 വയസ്സ് കഴിഞ്ഞപ്പോഴാണ് ഇക്കാര്യത്തിൽ ഒരു ബോധോദയം ഉണ്ടായതെന്ന് അവർ പറയുന്നു. ഇനിയും മുൻപോട്ട് പോകാൻ വഴികൾ ഏറെയുണ്ടെന്ന് മനസ്സിലാക്കീയപ്പോൾ, ശരീരത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങി.

അതിനായി, വ്യക്തിഗത പരിശീലകരുടെ സേവനം തേടിയില്ല. തനിക്ക് ഏറ്റവും സുരക്ഷിതമാണെന്ന് തോന്നിയ കിടപ്പു മുറിയിൽ തന്നെയായിരുന്നു വ്യായാമം ചെയ്തിരുന്നതും. കർശനമായ ഒരു ഭക്ഷണക്രമം പലിച്ചു. സ്വയം തീരുമാനിച്ച് ഇറങ്ങിയതിനാൽ, എല്ലാ തീരുമാനങ്ങലും കർശനമായി നടപ്പിലാക്കാൻ കഴിഞ്ഞു. വെറും ആറ് മാസത്തിനുള്ളിൽ 30 കിലോ കുറയ്ക്കാനായി എന്നും അവർ പറയുന്നു.

ഇത് തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു എന്നും ഇപ്പോൾ ജോലികളിൽ ഏറെ താത്പര്യത്തോടെയും കാര്യക്ഷമതയോടെയും ഇടപെടാനാകുന്നുണ്ടെന്നും അവർ പറയുന്നു. മാത്രമല്ല, തന്നെ കണ്ട് പഠിച്ച മക്കളും ധാരാളം കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയുമുള്ള ആഹാരമായിരുന്നു കഴിച്ചിരുന്നത്. ഇപ്പോൾ അവരുടെ ഭക്ഷണശീലവും തികച്ചും മാറിയിരിക്കുന്നു. സംസ്‌കരിച്ച ഭക്ഷണ പദാർത്ഥങ്ങളോ, ശീതീകരിച്ചവയോ അധികം ഉപയോഗിക്കുന്നില്ല. റേച്ചൽ പറഞ്ഞു.