- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ആദ്യ കണങ്കാൽ മാറ്റിവയ്ക്കൽ നടന്നത് കോട്ടയം കിംസ് ഹെൽത്തിൽ
പത്തനംതിട്ട: കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ ഓർത്തോപീഡിക്സ് വിഭാഗത്തിന്റെ വിദഗ്ദ്ധ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതത്തിലേക്ക് കാലുറച്ച് വയ്ക്കുകയാണ് ആലപ്പുഴ എടത്വ സ്വദേശി ജോസഫ് ആന്റണി (53). 16 വർഷം മുൻപ് കണങ്കാലിനു ഒടിവ് സംഭവിച്ച ജോസഫ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് കാൽ ഇൻഫെക്ഷനാവുകയും അതിനുള്ളിലെ ഇംപ്ലാന്റ് പൊട്ടി വളഞ്ഞ് കൂടുകയും ചെയ്തു. കണങ്കാലിന് സമ്പൂർണ തേയ്മാനം സംഭവിച്ചതിനാൽ കഠിനമായ വേദനയും നടക്കുവാൻ ബുദ്ധിമുട്ടും വർഷങ്ങളായി അനുഭവിച്ചു.
വിദഗ്ദ്ധ ചികിത്സ തേടി കിംസ് ഹെൽത്ത് ആശുപത്രിയിൽ എത്തിയ ജോസഫിന് ഓർത്തോപീഡിക് സർജൻ ഡോ. ജെഫേഴ്സൺ ജോർജ് നിർദേശിച്ചത് സമ്പൂർണ കണങ്കാൽ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ആയിരുന്നു. ഇതിന് ആവശ്യമായ ഇംപ്ലാന്റ് നെതർലാൻഡിൽ നിന്നും സിഡിഎസ്സിഒ വഴി നിന്നും ഇറക്കുമതി ചെയ്യുകയും നവംബറിൽ ശസ്ത്രക്രിയക്ക് ആവശ്യമായ പരിശോധനകൾ നടത്തുകയും ജനുവരി നാലിന് ശസ്ത്രക്രിയ സമ്പൂർണ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
ഇംപ്ലാന്റിന് ഇറക്കുമതി ചെയ്യുന്നതിനാവശ്യമായ 4.5 ലക്ഷം രൂപയടക്കം 6 ലക്ഷം രൂപ ശസ്ത്രക്രിയക്ക് ചെലവായി. ദക്ഷിണേന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയയാണ് കിംസ് ഹോസ്പിറ്റലിൽ നടന്നത്. കണങ്കാലിന്റെ അനായാസ ചലനങ്ങൾ സാധ്യമാക്കുക, വേദനയിൽ നിന്നുള്ള മോചനം എന്നിവയൊക്കെയാണ് ഈ ശസ്ത്രക്രിയയുടെ നേട്ടങ്ങൾ. മൂന്നു മുതൽ ആറാഴ്ച വരെയുള്ള വിശ്രമത്തിലൂടെ പഴയ ജീവിതത്തിലേക്ക് തിരിച്ച വരാം എന്നതാണ് മറ്റൊരു സവിശേഷത.
6.40 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചെലവായത്. ഇംപ്ലാന്റ് ഹോളണ്ടിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. ചികിൽസയ്ക്ക് ആശുപത്രി ഇളവുകൾ നൽകിയിരുന്നുവെന്ന് സിഇഓ അജിത നായർ പറഞ്ഞു. ഡോ. ജെഫേഴ്സൺ ജോർജും അനസ്തേഷ്യനിസ്റ്റ് ഡോ. നിമിഷ് ദാനിയലുമാണ് ആറര മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. പിറ്റേന്ന് തന്നെ വാക്കറിന്റെ സഹായത്തോടെ ഒരു കാൽ കുത്തി ജോസഫ് നടന്നു തുടങ്ങിയെന്നും ഡോക്ടർമാർ പറഞ്ഞു. ഇനി ഫിസിയോതെറാപ്പിയിലൂടെ പൂർണമായും കണങ്കാൽ പ്രവർത്തന ശേഷി വീണ്ടെടുക്കും.