- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾ മരിച്ചു കഴിയുമ്പോൾ അയാളുടെ ആത്മാവിന് എന്ത് സംഭവിക്കുന്നു...? യുഗാരംഭം മുതലുള്ള ആ ചോദ്യത്തിന് ഒടുവിൽ ശാസ്ത്രം ഉത്തരം കണ്ടെത്തുന്നു; മരണത്തിന് ശേഷം സംഭവിക്കുന്നത് ഇങ്ങനെ
മരണമടഞ്ഞാൽ നിങ്ങളുടെ ശരീരത്തിനും ആത്മാവിനും എന്ത് സംഭവിക്കുമെന്ന ചോദ്യം ഒരുപക്ഷെ ഭൂമിയിൽ മനുഷ്യകുലം പിറവിയെടുത്ത നാൾ മുതൽ തന്നെ അവനെ അലട്ടിക്കൊണ്ടിരുന്ന ഒന്നാണ്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഒരു തിയററ്റിക്കൽ ഫിസിസിസ്റ്റായ സീൻ കരോൾ, 2012-ൽ പുറത്തിറക്കിയ ഒരു വീഡിയോ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഫിസിക്സിന്റെ നിയമങ്ങൾ എല്ലാം തന്നെ പൂർണ്ണമായും മനസ്സിലാക്കി എന്നാണ് സന്റാ ഫെ ഇൻസ്റ്റിറ്റിയുട്ടിലെ നാച്ചുറൽ ഫിലോസഫി പ്രൊഫസർ കൂടിയായ സീൻ കരോൾ പറയുന്നത്. അതുകാരണം നമ്മുടെ ഭൗതിക അസ്തിത്വം ഇല്ലാതെയാകുന്നതോടെ നമ്മുടെ ലോകത്ത് എങ്ങനെ തുടർന്ന് ജീവിക്കണം എന്ന അവബോധവും ഇല്ലാതെയാകുന്നു എന്നും അദ്ദേഹം പറയുന്നു. നിങ്ങളുടെ മരണശേഷം, വിവരങ്ങൾ ശേഖരിക്കുവാനായി നിങ്ങളുടെ മസ്തിഷ്‌കത്തിൽ കണികകളോ ബലമോ അവശേഷിക്കുന്നില്ല എന്നതാണ് അതിനു കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
നിങ്ങളുടെ മരണത്തോടെ നിങ്ങളുടെ ജീവിതത്തെ നിർവചിക്കുന്ന രാസപ്രവർത്തനം ഇല്ലാതെയാവുകയാണ് അതുകൊണ്ടു തന്നെ മരണശേഷം, നിങ്ങൾ മരിക്കുന്നതിനു മുൻപ് ആരായിരുന്നു എന്ന് അറിയുവാൻ യാതൊരു വഴിയുമില്ല.അതുപോലെ, നമ്മുടെ ഭൗതിക ശരീരത്തിനുമപ്പുറത്ത്, മറ്റൊരു ശക്തി (ആത്മാവ്) ജുണ്ട് എന്നുള്ളത് നിലവിലെ നിയമങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു വാദമല്ലെന്നും അദ്ദേഹം പറയുന്നു.
ഇക്കാര്യം കൂടുതൽ പഠന വിഷയമാക്കേണ്ട ഒന്നല്ലെന്നും, ഭൗതിക തലത്തിൽ ഒരു ജീവൻ എങ്ങനെ ആരംഭിക്കുന്നു എന്നത് മനസ്സിലാക്കാൻ നിലവിലെ നിയമങ്ങൾ മതിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പൂർവ്വ ജന്മം അല്ലെങ്കിൽ അടുത്ത ജന്മം എന്നത് ഫിസിക്സിന്റെ വ്യവസ്ഥാപിത നിയമങ്ങൾക്ക് എതിരാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
നിങ്ങൾ കേവലം ഒരു മാംസപിണ്ഡമല്ല, മറിച്ച് അനേകായിരം ആറ്റങ്ങളുടെ ഒരു ശേഖ4രമാണ്. വൈദ്യൂത കാന്തികത, ആണവ ബലം, ഗുരുത്വാകർഷണം എന്നിവയുടെ പ്രേരണയാൽ പരസ്പ്രരം പ്രവർത്തിക്കുന്ന ഇലക്ട്രോണുകൾ, പ്രോട്ടോണുകൾ, ന്യുട്രോണുകൾ എന്നിവയുടെ കൂട്ടായ്മയാണ് നിങ്ങൾ. അതുകൊണ്ടു തന്നെ ഭൗതിക ശാസ്ത്ര നിയമങ്ങൾ നിങ്ങൾ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും നിങ്ങൾക്ക് ബാധകമാവുകയാണ്. ഈ സമവാക്യത്തിലേക്ക് മറ്റെന്തെങ്കിലും കൂടി ഉൾപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
നല്ലതും, അർത്ഥവത്തായതുമായ ഒരു ജീവിതം നയിക്കുന്നതിൽ മനുഷ്യ പ്രയത്നം മാത്രം മതിയെന്നാണ് അദ്ദേഹം പറയുന്നത്. അതിനായി മറ്റ് ബാഹ്യ പ്രേരകങ്ങളുടെ ആവശ്യമില്ല എന്നും അദ്ദെഹം പറഞ്ഞു വയ്ക്കുന്നു.
മറുനാടന് ഡെസ്ക്