- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് ബി. പി. ഉണ്ടോ? ഉയർന്ന ബ്ലഡ് പ്രഷർ ഉള്ള ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായി പുതിയ കണ്ടുപിടുത്തം; എന്നും കഴിക്കേണ്ട ടാബ്ലറ്റിന് പകരം ആറ് മാസത്തിൽ ഒരിക്കൽ മാത്രം ഇഞ്ചക്ഷൻ
ഉയർന്ന രക്തസമ്മർദ്ദത്താൽ വലയുന്നവർക്കിതാ ആശ്വാസ വാർത്ത. വർഷം മുഴുവനും കൈകളിൽ ഗുളികയും കരുതി നടക്കേണ്ട ആവശ്യമിനി വരില്ല. ആറു മാസത്തിലൊരിക്കൽ മാത്രം എടുക്കേണ്ടുന്ന ഒരു കുത്തിവയ്‌പ്പ് രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്തുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഇതുമായി ബന്ധപ്പെടുത്തി നടത്തിയ പരീക്ഷണങ്ങൾ വിജയമായിരുന്നെന്നും അവർ അവകാശപ്പെട്ടു.
ബ്രിട്ടനിൽ മൂന്നിലൊന്ന് പേർക്കും അമേരിക്കയിൽ പകുതിയോളം പേർക്കും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഹൈപ്പർടെൻഷൻ എന്നുകൂടി അറിയപ്പെടുന്ന ഈ രോഗാവസ്ഥയെ പലരും ചികിത്സിക്കുന്നത് നിത്യവും ഗുളികകൾ കഴിച്ചു കൊണ്ടാണ്. എന്നാൽ, സിലേബേസിരൻ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം ഹൈപ്പർടെൻഷൻ ചികിത്സാരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
പരമ്പരാഗതമായി ഗുളികകൾ ഉപയോഗിച്ചാണ് ഇതിനെ ചികിത്സിച്ചിരുന്നതെങ്കിൽ അമേരിക്ക ആസ്ഥാനമായ ആൽനിലാം എന്ന കമ്പനി വികസിപ്പിച്ച ഈ പുതിയ മരുന്ന് ഇഞ്ചക്ഷൻ ആയാണ് നൽകുക. യു കെയിൽ നാലിടങ്ങളിലായി ഒരു അന്താരാഷ്ട്ര സംഘം ഇതിന്റെ പ്രാഥമിക ക്ലിനിക്കൽ ട്രയലുകൾ നടത്തുകയുണ്ടായി. ഹൈപ്പർടെൻഷൻ ഉള്ള 107 രോഗികളേയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. അതിൽ 80 പേർക്ക് സിലെബെസിരാൻ ഇഞ്ചക്ഷൻ നൽകിയപ്പോൾ 32 പേർക്ക് നിഷ്‌ക്രിയമായ ചേരുവകൾ ഉള്ള പ്ലേസ്ബോ നൽകുകയായിരുന്നു.
ആദ്യം പ്ലേസ്ബോ ലഭിച്ച അഞ്ച് രോഗികൾക്ക് പിന്നീട് സിലെബെസിരാൻ നൽകുകയുണ്ടായി. തുടർന്ന് നടത്തിയ പഠനത്ത്ൽ സിലെബെസിരാൻ നൽകിയ രോഗികളിൽ സിസ്റ്റോളിക് രക്ത സമ്മർദ്ദം കാര്യമായി കുറഞ്ഞതായി കണ്ടെത്തി. മാത്രമല്ല, കുറഞ്ഞ അളവ് ആറുമാസക്കാലത്തോളം നീണ്ടു നിൽക്കുകയും ചെയ്തു. ഹൃദയത്തിൽ നിന്നും ശരീര ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന മർദ്ദമാണ് സിസ്റ്റോളിക് രക്ത സമ്മർദ്ദം.
സാധാരണയായി ഓരോ ദിവസവും രക്ത സമ്മർദ്ദം ഏറിയും കുറഞ്ഞും കാണപ്പെടും. അതിനാൽ തന്നെ ഇതിന് ചികിത്സിക്കുക അത്ര എളുപ്പമുള്ള ഒന്നല്ല., എന്നാൽ സിലെബെസിരാൻ ഉപയോഗിച്ചവരിൽ ഒരു ദിവസം 24 മണിക്കൂറും മർദ്ദം മാറ്റമില്ലാതെ തുടർന്നതായും കണ്ടെത്തി. ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുന്ന, രക്തക്കുഴലുകളെ ചെറുതാക്കുന്ന ആൻജിയോടെൻസിൻ എന്ന ഹോർമോണിന്റെ ഉദ്പാദനം തടയുകയാണ് ഈ മരുന്ന് ചെയ്യുന്നത്.
മറുനാടന് ഡെസ്ക്