വജാത ശിശുവിനെ തന്റെ നഗ്‌നമായ നെഞ്ചോട് ചേർത്ത് പുണരുന്ന അമ്മ അവിടെ ചെയ്യുന്നത് ഒരു ബന്ധം ഊട്ടിയുറപ്പിക്കലാണ്. എന്നാൽ, ഇത് കേവലം വൈകാരിക ബന്ധത്തിനപ്പുറം പല പ്രയോജനങ്ങളും പ്രദാനം ചെയ്യുന്നുണ്ട് എന്നാണ് ആധുനിക ശാസ്ത്രം വെളിപ്പെടുത്തുന്നത്. ഗോൾഡൻ അവർ എന്നറിയപ്പെടുന്ന ആദ്യ ഒരുമണിക്കൂർ സമയത്തെ, അമ്മയുടെയും കുഞ്ഞിന്റെയും സ്പർശനം കുഞ്ഞിന്റെ ആരോഗ്യത്തെ ഏറെ സ്വാധീനിക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്.

കുഞ്ഞിന്റെ ശരീര താപനില, ശ്വാസോച്ച്വാസത്തിന്റെ നിയന്ത്രണം എന്നിവ കൈവരിക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകാതിർക്കാനും ഇത് സഹായിക്കുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഈ മണ്ണിൽ പുതുതായി പിറവിയെടുത്ത ജന്മത്തെ മാത്രമല്ല ഈ സ്പർശനം സഹായിക്കുനന്ത് മറിച്ച് ഈ അനുഭവം അമ്മയിലെ ഓക്സിടോസിൻ ഉദ്പാദനത്തെ സ്വാധീനിക്കുകയും, സ്നേഹത്തോടൊപ്പം പാൽ ഉദ്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും.

പ്രസവം കഴിഞ്ഞാൽ ഉടൻ തന്നെ കുഞ്ഞിനെ അമ്മയുടെ വയറിൽ കമഴ്‌ത്തി ക്കിടത്തി രണ്ടുപേരെയും പുതപ്പുകൊണ്ട് പുതപ്പിക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ പൊസിഷൻ , അമ്മയിലെ ഓക്സിടോസിൻ ഉദ്പാനത്തേയും പ്രോലാക്ഷൻ ഉദ്പാദനത്തേയും തടസ്സപ്പെടുത്തുന്ന അഡൈനാലിൻ ഹോർമോണുകളുടെ ഉദ്പാദനത്തെ മന്ദഗതിയിലാക്കുമെന്ന് അവർ പറയുന്നു.

ഗോൾഡൻ അവർ എന്നറിയപ്പെടുന്ന, പ്രസവശേഷമുള്ള ആദ്യ ഒരു മണിക്കൂർ അമ്മയുടെയും കുഞ്ഞിന്റെയും വരുംകാല ജീവിതത്തിൽ ഉടനീള സ്വാധീനം ചെലുത്തുന്ന ഒന്നാണെന്ന് സാൻഫോർഡ് ഹെൽത്തിലെ ടെനെലെ കോൾ പറയുന്നു. 1977 ൽ ഫ്രഞ്ച് ഡോക്ടറായ മിഖായെൽ ഓഡന്റാണ് 1977- ൽ നവജാത ശിശുക്കൾ ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ അമിഞ്ഞപ്പാലിനായി തിരച്ചിൽ ആരംഭിക്കും എന്ന് സ്ഥാപിച്ചത്. അതോടെയാണ് ഈ സമയകാലത്തിന് ഗോൾഡൻ അവർ എന്ന പേര് സിദ്ധിച്ചത്.

മറ്റൊരു പഠനം തെളിയിച്ചത് അമ്മയും കുഞ്ഞും തമ്മിൽ ചർമ്മത്തോട് ചർമ്മം ചേര്ന്നുള്ള സ്പർശനം മുലപ്പാലൂട്ടുന്നതിന്റെ അളവ് വർദ്ധിപ്പിക്കുന്നു എന്നാണ്. മാത്രമല്ല, കുഞ്ഞിന്റെ കരച്ചിൽ കുറയുകയും ചെയ്യുന്നു. കുഞ്ഞ് അമ്മയോട് ചേരുമ്പോൾ തന്നെ അമ്മയിൽ ഓക്സിടോസിൻ എന്ന ഹോർമോൺ ഉദ്പാദിപ്പിക്കപ്പെടുന്നു. ഇത് പ്രസവശേഷമുള്ള രക്തസ്രാവം തടയാൻ വളരെയധികം സഹായിക്കുകയും ചെയ്യും. അതേസമയം കുഞ്ഞിന്റെ താപനില നിയന്ത്രിക്കപ്പെടുകയും ചെയ്യും.