ശാസ്ത്രലോകത്ത് തുടർച്ചയായി പരീക്ഷണങ്ങൾ നടക്കുകയാണ്. ഓരോ ദിവസവും ഓരോ പുതിയ കണ്ടു പിടുത്തങ്ങളും നടക്കുന്നുണ്ട്. ആധുനിക ശാസ്ത്രം എന്നാൽ ഒരു തരം യാത്ര തന്നെയാണ്. പുതിയ അറിവുകളിലൂടെ, പുതിയ അറിവുകൾ തേടിയുള്ള യാത്ര. ശാസ്ത്രാന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെങ്കിലും ചിലപ്പോഴൊക്കെ അത്തരം പരീക്ഷണങ്ങളുടെ നൈതികത ചോദ്യം ചെയ്യപ്പെടാറുമുണ്ട്.

അത്തരത്തിലൊരു പരീക്ഷണത്തിന്റെപേരിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. കൂടുതൽ മാരക പ്രഹരത്തിനു ശേഷിയുള്ള ഒരു പുതിയ കോവിഡ് വൈറസിന്റെ സൃഷ്ടിച്ച ശസ്ത്രജ്ഞരുടെ നൈതികതയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. നിരന്തരമായ പരീക്ഷണങ്ങളിലൂടെ അതിവ്യാപന ശേഷിയുള്ള ഓമിക്രോൺ വ്കഭേദത്തേയും അതിമാരകമായ പ്രഹര ശേഷിയുള്ള വുഹാനിൽ ആദ്യം കണ്ടെത്തിയ വൈറസിനെയും സംയോജിപ്പിച്ചുകൊണ്ട് ഒരു സങ്കരയിനം കോവിഡ് വൈറസിനെ സൃഷ്ടിച്ച ഇവരുടെ നൈതികതയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

ലോകത്ത് കോവിഡ് മരണങ്ങളിൽ 80 ശതമാനത്തിനും ഉത്തരവാദി വുഹാനിൽ ആദ്യമായി കണ്ടെത്തിയ ഇനം കോവിഡ് വൈറസായിരുന്നു എന്നതും ഓർക്കണം. ഇത്തരത്തിൽ വൈറസുകളെ കൊണ്ടുള്ള പരീക്ഷണമാണ് ലോകത്തെനിശ്ചലമാീയ കോവിഡ് എന്ന മഹാമാരിക്ക് കാരണമായതെന്ന ആരോപണം ഇപ്പോഴും നിലനിൽക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ അമേരിക്ക പോലൊരു രാജ്യത്ത് ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടക്കുന്നതിനെ ലോകമാകമാനമുള്ള മനുഷ്യസ്നേഹികൾ കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്.

ഇത് തീകൊണ്ടുള്ള കളിയാണ്, ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ പൂർണ്ണമായും നിരോധിക്കണം എന്നാ് ഇസ്രയേലി സർക്കാരിലെ മുതിർന്ന ശാസ്ത്രജ്ഞനും പ്രൊഫസറുമായ ഷ്മ്യുൾ ഷാപിര പറയുന്നത്. വൈറസുകളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തി കൂടുതൽ മാരകങ്ങളായ വൈറസുകളെ നിർമ്മിക്കുന്നതിനുള്ള പരീക്ഷണമായിരുന്നു കോവിഡിന്റെ ഉദ്ഭവം എന്ന് ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുകയാണ്. മാത്രമല്ല, ഇത്തരത്തിലുള്ള പരീക്ഷണങ്ങൾക്ക് 2017 മുതൽ അമേരിക്കയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്.

ഇത്തരത്തിലുള്ള പരീക്ഷണങ്ങൾകൊണ്ട് മാനവരാശിക്ക് എന്ത് പ്രയോജനമാണ് ലഭിക്കുന്നതെന്ന് ലോകത്തിന്റെ പലകോണിൽ നിന്നും ചോദ്യം ഉയരുന്നു. കൂടുതൽ കരുത്തുള്ള രോഗകാരികളെ സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങളിൽ ചെറിയൊരു കൈപ്പിഴവ് സംഭവിച്ചാൽ അത് മറ്റൊരു മഹാമാരി ആയേക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.