വാഷിങ്ടൺ: ലോകത്തെയാകെ ദുരിതത്തിലാക്കിയ കോവിഡ് മഹാമാരിയുടെ പ്രഭവസ്ഥാനം ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബ് തന്നെയെന്ന് സാധൂകരിക്കുന്ന യു.എസ് സെനറ്റ് റിപ്പോർട്ട് പുറത്തുവന്നു.റിപ്പോർട്ട് പ്രകാരം നിയമവിദഗ്ദരടക്കം വിരൽചൂണ്ടുന്നത് ബീജിംഗിന് നേരെയാണ്.ലോകത്തിന്റെ ആരോഗ്യ-സാമ്പത്തിക മേഖലകളെയാകെ തകിടം മറിച്ച മഹാമാരിക്ക് കാരണമായത് വുഹാനിലെ ലാബിലുണ്ടായ ചോർച്ചയാണെന്നതിൽ സംശയമില്ല എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.ഇക്കാര്യത്തിൽ ചൈന സംശയത്തിന്റെ ആനുകൂല്യം പോലും അർഹിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇത് സംബന്ധിച്ച ആരോപണങ്ങൾ ലോകരാജ്യങ്ങളടക്കം നേരത്തെ തന്നെ ഉന്നയിച്ചിരുന്നെങ്കിലും ഇതിൽ വ്യക്തമായ പരിശോധന നടത്താനോ വിശദീകരണം നൽകാനോ ചൈന തയ്യാറായിരുന്നില്ല.കഴിഞ്ഞ 15 മാസക്കാലം കൊണ്ട് ആരോഗ്യമേഖലയിലെ വിദഗ്ദരും നിയമജ്ഞരം അടങ്ങുന്ന സംഘം നടത്തിയ പഠനമാണ് ഇപ്പോൾ കോവിഡിൽ കുറ്റക്കാർ ബീജിങ് തന്നെയാണെന്ന നിഗമനത്തിലേക്ക് സെനറ്റ് റിപ്പോർട്ടിലൂടെ എത്തിയിരിക്കുന്നത്.വുഹാനിലെ ലാബിൽ റിസർച്ചിനിടെയുണ്ടായ പൊട്ടിത്തെറിയിലൂടെയാണ് കൊറോണ വൈറസ് ഉണ്ടായത് എന്ന നിഗമനത്തിലേക്കാണ് റിപ്പോർട്ട് എത്തിയിരിക്കുന്നത്.

അതേസമയം ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസിനെപ്പറ്റിയുള്ള ഗവേഷണവിവരങ്ങൾ ലോക രാജ്യങ്ങളുമായി പങ്കുവയ്ക്കുവാൻ ചൈന ഇപ്പോഴും വിമുഖത തുടരുകയാണ്.നിരന്തരമായ ഗവേഷണങ്ങൾ നടത്തി കൊണ്ടിരിക്കുന്നു എന്നുപറയുന്ന ചൈന യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇക്കാര്യത്തിൽ കൈകോർക്കാൻ തയ്യാറായിരുന്നില്ല.കോവിഡുമായി ബന്ധപ്പെട്ട തങ്ങളുടേതായ ഗവേഷണങ്ങളും അവയുടെ ഫലങ്ങളും തങ്ങൾക്ക് മാത്രമായി രഹസ്യമായി സൂക്ഷിക്കാനുള്ളതാണ് എന്ന നയത്തിലൂടെ ലോകത്തിന്റെ മുന്നിൽ തങ്ങളുടെ വാതിലുകൾ കൊട്ടിയടയ്ക്കുകയാണ് ചൈന ചെയ്തുകൊണ്ടിരുന്നത്.

രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ യുഎസ്സിനുമേൽ മഹാമാരിയുടെ ഉത്തരവാദിത്വം അടിച്ചേൽപ്പിക്കുവാൻ ചൈന ശ്രമിച്ചുവെങ്കിലും അത് വിഫലമാകുകയാണുണ്ടായത്.ഏത് സ്പോട്ടിൽ നിന്നും ഏത് ജീവി വർഗ്ഗത്തിൽ നിന്നും വൈറസ് ഉണ്ടായി എന്ന ചോദ്യം ഗവേഷണത്തിലെ ഒരു നിർണായക ഘടകം ആയിരുന്നിട്ടുകൂടി വ്യക്തമായ ഉത്തരം നൽകാതെ ചൈന മുഖം തിരിഞ്ഞു നിൽക്കുന്നത് ആശങ്കകൾക്ക് ഇടയാക്കിയിരുന്നു.ഈ വസ്തുതകൾ എല്ലാം നിലനിൽക്കെയആമ് കോവിഡിന്റെ ഉറവിടം ചൈന തന്നെയാണെന്ന് ഉറപ്പിക്കുന്ന യ.എസ് സെനറ്റിന്റെ പഠന റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കണക്കുകൾ പ്രകാരം 6.6 മില്ല്യൺ ജീവനുകളാണ് കോവിഡ് മഹാമാരി മൂലം നഷ്ടമായത്.ലോകത്തിന്റെ സാമ്പത്തികാവസ്ഥയെ ആകെ തകിടം മറിച്ച കൊറോണയുടെ പ്രഭവസ്ഥാനം എവിടെയെന്ന് കൃത്യമായും സാധൂകരിക്കുന്ന റിപ്പോർട്ടാണ് യു.എസ് സെനറ്റിന്റേത്.