- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിന്റെ പേരിൽ നമ്മൾ എന്തെല്ലാം മണ്ടത്തരങ്ങൾ കാട്ടി ? വാരിക്കോരി ഹാൻഡ് വാഷായി ഉപയോഗിച്ച സാനിറ്റൈസറുകൾ പലതിലും കാൻസർ ഉണ്ടാക്കുന്ന മാരകവിഷങ്ങൾ; കാൻസർ പേടിയിൽ അനേകം സാനിറ്റൈസറുകൾ പിൻവലിക്കുമ്പോൾ
മനുഷ്യനെ വല്ലാത്തൊരു പ്രതിസന്ധിയിലാക്കിയ പ്രതിഭാസം തന്നെയായിരുന്നു കോവിഡ് 19. ജീവിതത്തിന്റെ എല്ലാ മേഖലകളേയും പ്രതികൂലമായി ബാധിച്ച മഹാമാരി മനുഷ്യന്റെ പെരുമാറ്റ രീതികളേയും ജീവിത ശൈലിയേയും വരെ മാറ്റി മറിച്ചു. കൂടെക്കൂടെ കൈകഴുകുക എന്ന സ്വഭാവം മനുഷ്യനിൽ വന്നു ചേർന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ഞെട്ടിക്കുന്ന വാർത്ത, അത്തരത്തിൽ കോവിഡ് കാലത്ത് നമ്മൾ ഉപയോഗിച്ച പല സാനിറ്റൈസറുകളിലും കാൻസറിനു കാരണമായേക്കാവുന്ന രാസപദാർത്ഥങ്ങൾ ഉണ്ട് എന്നതാണ്.
ഇത്തരത്തിൽ അർബുദ കാരികളായ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ ചുരുങ്ങിയത് രണ്ട് ഡസൻ സാനിറ്റൈസർ ബ്രാൻഡുകൾ എങ്കിലും നിരോധിച്ചു. 2021 ഏപ്രിലിനും സെപ്റ്റംബറിനും ഇടയിലായി ചൈനയിലും, കൊറിയയിലും അമേരിക്കയിലും നിർമ്മിച്ച സാനിറ്റൈസറുകളുടെ ആയിരക്കണക്കിന് കുപ്പികളാണ് വിപണിയിൽ നിന്നും പിൻവലിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് കാലത്ത് അത്യാവസ്ത വസ്തുക്കളായിരുന്ന ജെല്ലിലും സ്പ്രേകളിലും കാൻസറിനു കാരണമാകുന്ന ബെൻസീൻ അനുവദനീയമായതിലും അധികം തോതിൽ ഉൾക്കൊണ്ടിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവ പിൻവലിച്ചത്. ഏറ്റവുമധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ സർക്കാർ ലിസ്റ്റിൽ മുൻനിരയിലുള്ള ബെൻസീൻ ഡ്രൈ ഷാമ്പുവിൽ കണ്ടെത്തിയതിനെ തുടർന്ന് ലക്ഷക്കണക്കിന് ഷാമ്പു കുപ്പികൾ കഴിഞ്ഞ മാസം വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു.
നിലവിൽ 21 സാനിറ്റൈസർ ബ്രാൻഡുകളാണ് വിപണിയിൽ നിന്നും പിൻവലിച്ചത്. ഇതിൽ ക്രീം ഷോപ്പ് ആൻഡ് അൾട്ടാ ബ്യുട്ടി നിർമ്മിച്ച സാനിറ്റൈസർ വരെ ഉൾപ്പെടുന്നു. ഇതിൽ ചില ഉത്പന്നങ്ങൾ കുട്ടികളെ ഉന്നം വെച്ച് നിർമ്മിച്ചതാണ് എന്നതാണ് ഏറ്റവുമധികം പേടിപ്പെടുത്തുന്ന കാര്യം. കുട്ടികളെ ആകർഷിക്കുവാനായി പാക്കറ്റിനു മേൽ സ്റ്റാർവാർസ് കഥാപാത്രം യോഡ, ഡിസ്നി കഥാപാത്രങ്ങൾ, സ്പൈഡർമാൻ എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു.
ചെറിയ അളവിൽ ആണെങ്കിൽ പോലും കൈയിൽ അമർത്തി തടവുമ്പോൾ, സാനിറ്റൈസറിലുള്ള ബെൻസീൻ അംശം ത്വക്കിലെ ചെറു സുഷിരങ്ങളിലൂടെ കടന്ന് രക്തത്തിൽ അലിയുവാൻ സാധ്യതയുണ്ട്. ഇത് കോശങ്ങളെ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിൽ നിന്നും തടസ്സപ്പെടുത്തുന്നു. ഇതാണ് രക്താർബുദത്തിനും മറ്റ് രക്തവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ